Follow KVARTHA on Google news Follow Us!
ad

ഗള്‍ഫില്‍ നിന്നും മരിച്ച ആളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ ഏര്‍പെടുത്തിയ ഏകീകൃത നിരക്ക് അശാസ്ത്രീയമാണെന്ന് ആക്ഷേപം; മൃതദേഹത്തിന്റെ തൂക്കം നോക്കി കൊണ്ടുവരുമ്പോള്‍ പോലും ഇപ്പോഴത്തേക്കാള്‍ ചെലവ് കുറവാണെന്നും പ്രവാസികള്‍

ഗള്‍ഫില്‍ നിന്നും മരിച്ച ആളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ Abu Dhabi, News, Airport, Dead Body, Sharjah, Gulf, World
അബുദാബി: (www.kvartha.com 05.01.2019) ഗള്‍ഫില്‍ നിന്നും മരിച്ച ആളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ ഏര്‍പെടുത്തിയ ഏകീകൃത നിരക്ക് അശാസ്ത്രീയമാണെന്ന് ആക്ഷേപം. മൃതദേഹത്തിന്റെ തൂക്കം നോക്കി കൊണ്ടുവരുമ്പോള്‍ പോലും ഇപ്പോഴത്തേക്കാള്‍ ചെലവ് കുറവാണെന്നാണ് പ്രവാസികളുടെ വാദം.

ഉദാഹരണത്തിന് എയര്‍ ഇന്ത്യയില്‍ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ഒരു സ്ത്രീയുടെ മൃതദേഹത്തിന് ചെലവായ തുക 1320 ദിര്‍ഹമാണ്. അതേസമയം പുതിയ തീരുമാനമനുസരിച്ച് ഇതേ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 1924 ദിര്‍ഹം ആകും. ഈ മൃതദേഹം ദുബൈയില്‍ നിന്നാണ് കൊണ്ടുപോകുന്നതെങ്കില്‍ 2310 ദിര്‍ഹം കൊടുക്കണം.

Air India fixes charges for flying human remains from Gulf, Abu Dhabi, News, Airport, Dead Body, Sharjah, Gulf, World.

മൃതദേഹത്തിന് കുറഞ്ഞത് 150 കിലോയെങ്കിലും ഉണ്ടെങ്കിലേ എയര്‍ഇന്ത്യയുടെ പുതിയ നിയമം അനുസരിച്ച് പ്രവാസികള്‍ക്ക് ഗുണം ചെയ്യൂവെന്ന് ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച അഷ്‌റഫ് താമരശ്ശേരി ചൂണ്ടിക്കാട്ടുന്നു. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്, ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് കിലോയ്ക്ക് 8.50 ദിര്‍ഹമാണ് നിരക്ക്. ഇതനുസരിച്ച് ശരാശരി 70 കിലോയുള്ള ഒരാളുടെ മൃതദേഹം കൊണ്ടുപോകാന്‍ പെട്ടി അടക്കം (35 കിലോ) 105 കിലോ വരും.

ഇതിന് മറ്റു ചാര്‍ജുകള്‍ ഉള്‍പ്പെടെ ഷാര്‍ജയില്‍നിന്ന് 1316 ദിര്‍ഹമാകും. ദുബൈയില്‍ നിന്ന് 1700 ദിര്‍ഹവും. ഷാര്‍ജയില്‍നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 1988.5 ദിര്‍ഹമാകും. ദുബൈയില്‍ നിന്നാണെങ്കില്‍ 2332.5 ദിര്‍ഹം നല്‍കണം. അപ്പോള്‍ പോലും എയര്‍ ഇന്ത്യയുടെ പുതിയ നിരക്കിന് താഴേയേ വരൂ.

മറ്റു രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ ചെയ്യുന്നതുപോലെ മൃതദേഹത്തോട് ആദരവ് കാണിച്ച് പൂര്‍ണമായും സൗജന്യമായി കൊണ്ടുപോകണമെന്നാണ് പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യം.

എയര്‍ അറേബ്യ ദുബൈയില്‍ നിന്നു കേരളത്തിലേക്കു മൃതദേഹം കൊണ്ടുപോകാന്‍ കിലോയ്ക്ക് 15 ദിര്‍ഹം എന്ന തോതിലാണ് ഈടാക്കിയിരുന്നത്. എയര്‍ അറേബ്യയുടെ ഏറ്റവും കുറഞ്ഞ നിരക്ക് 1100 ദിര്‍ഹമാണ്. ഇന്ത്യയില്‍ എല്ലായിടത്തും ഇതേ നിരക്ക് തന്നെയാണ്. എയര്‍ അറേബ്യ രണ്ടും മൂന്നും മൃതദേഹങ്ങള്‍ കൊണ്ടുപോകുകയും ചെയ്യും. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഒരു മൃതദേഹമേ കൊണ്ടുപോകൂ. സ്‌പൈസ് ജെറ്റ് 1600-1700 ദിര്‍ഹം ഈടാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Air India fixes charges for flying human remains from Gulf, Abu Dhabi, News, Airport, Dead Body, Sharjah, Gulf, World.