Follow KVARTHA on Google news Follow Us!
ad

അടുത്ത പ്രവേശനോത്സവത്തിനു മുമ്പ് കേരളത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്കാകുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

എല്‍പി, യുപി സ്‌കൂളുകളെക്കൂടി ഉള്‍പ്പെടുത്തി കേരളത്തിലെ എല്ലാ സ്‌കൂളുകളെയും അടുത്ത Minister Prof. C Raveendranath, Hi-tech classroom, Kerala, News, Minister, School, Minister Prof. C Raveendranath on public education and Hi-tech classroom
തിരുവനന്തപുരം: (www.kvartha.com 10.12.2018) എല്‍പി, യുപി സ്‌കൂളുകളെക്കൂടി ഉള്‍പ്പെടുത്തി കേരളത്തിലെ എല്ലാ സ്‌കൂളുകളെയും അടുത്ത പ്രവേശനോത്സവത്തിനു മുമ്പായി ഹൈടെക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. അടുത്ത അധ്യായന വര്‍ഷത്തോടെ പൊതു വിദ്യാലയങ്ങളിലെ പഠന നിലവാരവും അന്താരാഷ്ട്ര നിലവാരത്തിലേക്കു കടക്കുകയാണ്. ഇതിന്റെ ഭാഗമായി പുതിയ പാഠ്യപദ്ധതി അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരും.
Minister Prof. C Raveendranath, Hi-tech classroom, Kerala, News, Minister, School, Minister Prof. C Raveendranath on public education and Hi-tech classroom

നിലവില്‍ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവശ്യമായ പാഠ്യോപകരണങ്ങള്‍ കൃത്യസമയത്ത് എത്തിക്കും. അക്കാദമിക നിലവാരം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ അധ്യാപകരും വിദ്യാര്‍ഥികളുംകൂടി മുന്‍കൈയെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി അഭ്യര്‍ഥിച്ചു.

വിതുര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ജില്ലാ പഞ്ചായത്ത് നടത്തിയ എട്ടു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Minister Prof. C Raveendranath, Hi-tech classroom, Kerala, News, Minister, School, Minister Prof. C Raveendranath on public education and Hi-tech classroom