Follow KVARTHA on Google news Follow Us!
ad

'ശബരിമലയില്‍ കാവിത്തുണി കൊണ്ട് മുഖം മൂടിക്കെട്ടി കുറുവടികളുമായി അക്രമം അഴിച്ച് വിട്ടത് സംഘപരിവാര്‍'

ശബരിമലയില്‍ മുഖം മൂടിക്കെട്ടി കുറുവടികളുമായി അക്രമം അഴിച്ച് വിട്ടത് സംഘപരിവാര്‍ പ്രവര്‍ത്തകരെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പമ്പയിലും നിലയ്ക്കലിലും അണിനിKerala, Thiruvananthapuram, News, Sabarimala, Sabarimala Temple, Religion, Trending, Protesters, BJP, RSS, Assault, Temple, Politics, Sabarimala violence is Sangparivar sponsored program: Kadakampally Surendran
തിരുവനന്തപുരം: (www.kvartha.com 17.10.2018) ശബരിമലയില്‍ മുഖം മൂടിക്കെട്ടി കുറുവടികളുമായി അക്രമം അഴിച്ച് വിട്ടത് സംഘപരിവാര്‍ പ്രവര്‍ത്തകരെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പമ്പയിലും നിലയ്ക്കലിലും അണിനിരന്ന അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന്റെ മറവില്‍ ശബരിമലയിലേക്കുള്ള ശരണവഴിയില്‍ കാവിത്തുണി കൊണ്ട് മുഖം മൂടിക്കെട്ടി കുറുവടികളുമായി നിരന്നത് സംഘപരിവാര്‍ ആണെന്നും തത്വമസിയെന്ന സന്ദേശം ഇവരുടെ ചെവിയിലോതിയിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കാവിത്തുണി കൊണ്ട് മുഖം മറച്ച ആക്രമികള്‍ വടിയുമേന്തി നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം പുറത്തുവിട്ടു.


ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാന്‍ പുറത്തുനിന്നും ആളുകളെ കൊണ്ടുവരുമെന്ന് കഴിഞ്ഞദിവസം അവര്‍ പ്രഖ്യാപിച്ചിരുന്നു. അയ്യപ്പഭക്തന്മാരുടെ വേഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് നിലയ്ക്കലിലും പമ്പയിലും തടിച്ചുകൂടി ആക്രമം അഴിച്ചുവിട്ടത്. ഇത്തരം കലാപശ്രമത്തില്‍ നിന്നും പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തണമെന്നാണ് ദേശീയനേതൃത്വത്തോട് പറയാനുള്ളത്. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത ശേഷം ഈ കൊള്ളരുതായ്മകളെല്ലാം അയ്യപ്പഭക്തരുടെ തലയില്‍ കെട്ടിവെക്കുകയാണ് ആര്‍എസ്എസ് -ബിജെപി ചെയ്യുന്നത്. മന്ത്രി സന്നിധാനത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം


സന്നിധാനത്ത് മാധ്യമങ്ങളെ കാണുന്നു




Keywords: Kerala, Thiruvananthapuram, News, Sabarimala, Sabarimala Temple, Religion, Trending, Protesters, BJP, RSS, Assault, Temple, Politics, Sabarimala violence is Sangparivar sponsored program: Kadakampally Surendran