Follow KVARTHA on Google news Follow Us!
ad

ഇന്ത്യ തിരിച്ചടിച്ചു; വെടിനിറുത്തണമെന്ന് കേണപേക്ഷിച്ചു പാകിസ്ഥാന്‍

ഇന്ത്യയോട് വെടിനിറുത്തണമെന്ന് കേണപേക്ഷിച്ചു പാകിസ്ഥാന്‍. പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും തുടരുന്ന പാകിസ്ഥാന് ഇന്ത്യന്‍ സൈന്യം ചുട്ട മറുപടി തിരിച്ചു ന National, News, New Delhi, Pakistan, Firing, Plead, BSF., Pakistan Rangers 'plead' with BSF to stop firing after trooper's death
ന്യൂഡല്‍ഹി: (www.kvartha.com 20.05.2018) ഇന്ത്യയോട് വെടിനിറുത്തണമെന്ന് കേണപേക്ഷിച്ചു പാകിസ്ഥാന്‍. പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും തുടരുന്ന പാകിസ്ഥാന് ഇന്ത്യന്‍ സൈന്യം ചുട്ട മറുപടി തിരിച്ചു നല്‍കിയതോടെയാണ് ഗത്യന്തരമില്ലാതെ ആക്രമണം നിറുത്തണമെന്ന് പാകിസ്ഥാന്‍ അപേക്ഷിച്ചത്. ഇതുസംബന്ധിച്ച് അതിര്‍ത്തിരക്ഷാ സേന (ബിഎസ്എഫ്) വ്യക്തമാക്കി.

മൂന്ന് ദിവസമായി അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണത്തില്‍ ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. മറ്റൊരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മേയ് 15നുണ്ടായ ആക്രമണത്തില്‍ ദേവേന്ദ്ര് സിംഗ് എന്ന ജവാനും കൊല്ലപ്പെട്ടിരുന്നു.


കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്ഥാന്‍ അകാരണമായി ആക്രമണം നടത്തി വന്നത്. അന്തരാഷ്ട്ര മേഖലയില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കാക്കുന്നത് പാകിസ്ഥാന്റെ അര്‍ദ്ധസൈനിക വിഭാഗമാണ്. യാതൊരു പ്രകോപനവും ഇല്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുക സര്‍വസാധാരണമാണ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുമ്പോള്‍ പാകിസ്ഥാന്‍ പിന്മാറലാണ് പതിവ്.

ഇന്ത്യയുടെ പ്രത്യാക്രമണം രൂക്ഷമായതോടെയാണ് വെടി നിറുത്തണമെന്ന അപേക്ഷയുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത്. പാകിസ്ഥാന്റെ സൈനിക മേഖലയിലേക്ക് ഇന്ത്യ റോക്കറ്റ് വിടുന്നതും സ്ഫോടനത്തില്‍ ബങ്കര്‍ തകരുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ ബിഎസ്എഫ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ജമ്മുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള അഖിനൂര്‍ മേഖലയിലെ തന്ത്രപ്രധാനമായ 'ചിക്കന്‍ നെക്ക്' പ്രദേശത്തെ ലക്ഷ്യമാക്കിയായിരുന്നു ബിഎസ്എഫിന്റെ റോക്കാറ്റാക്രമണം. ഈ മേഖലയിലെ മൂന്ന് വശങ്ങളും പാകിസ്ഥാന്‍ സൈന്യത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നതാണ്. ഇന്‍ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെയാണ് ഈ ആക്രമണ ദൃശ്യം ചിത്രീകരിച്ചത്.

വിളവെടുപ്പ് സമയം കഴിഞ്ഞതിനാല്‍ പാകിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് മുതിരാറുണ്ടെന്ന് ബിഎസ്എഫ് ഐജി ജനറല്‍ രാം അവ്തര്‍ പറഞ്ഞു. ഇപ്പോള്‍ സീസണ്‍ കഴിഞ്ഞിരിക്കുകയാണ്. അതാണ് അവര്‍ ആക്രമണം തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, Pakistan, Firing, Plead, BSF., Pakistan Rangers 'plead' with BSF to stop firing after trooper's death