Follow KVARTHA on Google news Follow Us!
ad

ഇന്ത്യയെ രക്ഷിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവരുന്നു; ഗീവര്‍ഗീസ് മാര്‍ കുറിലോസ്

ചെങ്ങന്നൂര്‍: (www.kvartha.com 19.04.2018) ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും അതിന്റെ അടിസ്ഥാന ഘടകമായ മതേതരത്വവും വന്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ അതിനെ രക്ഷിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവരികയാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക കോടതികള്‍ സ്ഥാപിക്കുവാനും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാല്‍വാള്‍ നടത്തുന്ന നിരാഹാര സമര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചെങ്ങന്നൂരിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീ രാജീവ് പള്ളത്തും വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി സൂസന്‍ ജോര്‍ജ്ജൂം നയിക്കുന്ന ഏകദിന ഉപവാസസമരം, നന്ദാവനം ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kerala, Alappuzha, News, Politics, Aam Aadmi Party, Election, Fascism, Aam Aadmi Party Rising To Save India; Givargeese Mar curilos

ഇടതുപക്ഷത്തിന് പോലും ഇന്ത്യയിലെ ഫാസിസത്തിന്റെ ഗതി തിരിച്ചറിയാന്‍ കഴിയാതിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യധാരക്ക് പുറത്തുള്ള ബദല്‍ രാഷ്ട്രീയം തന്നെയാവണം ഇനിയുള്ള സാധ്യത എന്ന് അദ്ദേഹം പറഞ്ഞു.

പോലീസില്‍ നിന്നു പോലും ജനങ്ങള്‍ക്ക് നീതി ലഭിക്കാതിരിക്കുമ്പോള്‍, എം എല്‍ എമാര്‍ തന്നെ നേരിട്ട് നിയമലംഘനം നടത്തുമ്പോള്‍, നിയമലംഘനം നടത്തുന്നവരെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ തന്നെ രംഗത്ത് വരുമ്പോള്‍ നമ്മള്‍ക്ക് പ്രതിക്ഷേധിക്കാതിരിക്കാനാവില്ല. കാരണം നിശബ്ദമായിരിക്കാന്‍ നമ്മള്‍ക്ക് അവകാശമില്ല.

'ഇനി പഴയതെല്ലാം തിരിച്ചു വരുവാന്‍ പുതിയ ഉടുപ്പുകള്‍ വേണം പുതിയ രാഷ്ട്രീയം വേണം' എന്ന സച്ചിദാനന്ദന്‍ എഴുതിയ ബാബക്ക് ഒരു കത്ത് എന്ന കവിതയിലെ കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ അധ്യക്ഷതവഹിച്ചു. സത്യാഗ്രഹികളായ രാജീവ് പള്ളത്തിനേയും ശ്രീമതി സൂസന്‍ ജോര്‍ജ്ജിനേയും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഹാരമണിയിച്ചു. എസ് എന്‍ ഡി പി ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ കണ്‍വീനര്‍ ശ്രീ: സുനില്‍ വള്ളിയില്‍ മുഖ്യ പ്രഭാഷണം നടത്തി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളായ ശ്രീ വിനോദ് മേക്കോത്ത്, കെ എസ് പത്മകുമാര്‍, ദാസ് ബര്‍ണാഡ്,വിനോദ്, ഷാജഹാന്‍,ടോമി എലുശ്ശേരി, ബിനു മുളക്കുഴ , അനില്‍ മൂലേടം, ബാവന്കുട്ടി, ജോണ്‍സന്‍, ജോസഫ്, സ്ഥാനാര്‍ഥി രാജീവ് പള്ളത്ത്, സൂസന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ റോയി മുട്ടാര്‍ സ്വാഗതം ആശംസിച്ചു.

സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് സുരേഷ് നാരങ്ങാനീര് നല്‍കിക്കൊണ്ട് സമരം അവസാനിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Alappuzha, News, Politics, Aam Aadmi Party, Election, Fascism, Aam Aadmi Party Rising To Save India; Givargeese Mar curilos