Follow KVARTHA on Google news Follow Us!
ad

ശുഐബ് വധത്തില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

ശുഐബ് വധത്തില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പോലീസ്Kerala, Kochi, News, Murder, CBI, Appeal, High Court, Govt against CBI investigation on Shuaib murder case
കൊച്ചി: (www.kvartha.com 12.03.2018) ശുഐബ് വധത്തില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പോലീസ് അന്വേഷണം ഫലപ്രദമായി മുന്നോട്ട് പോവുകയായിരുന്നെന്നും കേസ് സിബിഐക്ക് വിടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും അപ്പീലില്‍ പറയുന്നു. വിശദമായ കേസന്വേഷണ റിപ്പോര്‍ട്ടും അപ്പീലിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Kerala, Kochi, News, Murder, CBI, Appeal, High Court, Govt against CBI investigation on Shuaib murder case


ഈ കേസ് സിബിഐ അന്വേഷിക്കേണ്ട കാര്യമില്ല. സിബിഐക്ക് കേസ് വിടേണ്ട സാഹചര്യങ്ങളൊന്നും തന്നെ ഇതില്‍ നിലവിലില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് 25 ദിവസത്തിനകം 11 പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. തൊണ്ടിമുതലുകളടക്കം കണ്ടെടുക്കുകയും ചെയ്തു. കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുന്നതിനിടെയാണ് വേണ്ട രേഖകളൊന്നും പരിശോധിക്കാതെ കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയതെന്ന് അപ്പീലില്‍ പറയുന്നു.

ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കുന്നതിനുള്ള അവസരം പോലും ഹൈക്കോടതി സര്‍ക്കാരിന് നിഷേധിച്ചു. ഇത് നിയമപരമായിത്തന്നെ നിലനില്‍ക്കുന്നില്ല. അതുകൊണ്ട് ഈ ഉത്തരവ് റദ്ദാക്കി പോലീസ് അന്വേഷണം തുടരാന്‍ അവസരം നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്.

മാധ്യമറിപ്പോര്‍ട്ടുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മതിയായ രേഖകളോ തെളിവുകളോ പരിശോധിച്ചിട്ടില്ലെന്നുമുള്ള ആക്ഷേപവും സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.

Keywords: Kerala, Kochi, News, Murder, CBI, Appeal, High Court, Govt against CBI investigation on Shuaib murder case