Follow KVARTHA on Google news Follow Us!
ad

വിനു വി ജോണിന് പൊങ്കാല; കൈയേറ്റ വിവാദം അടുക്കള വിവാദമായി മാറി

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അവതാരകന്‍ വിനു വി ജോണിനെ കൊന്നു കൊലവിളിച്ച് ദേശാഭിമാനിThiruvananthapuram, News, Politics, Allegation, Conference, Probe, Criticism, Kerala, Asianet-TV,
തിരുവനന്തപുരം: (www.kvartha.com 24.11.2017) ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അവതാരകന്‍ വിനു വി ജോണിനെ കൊന്നു കൊലവിളിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും ചര്‍ച്ച ഉഷാര്‍. സംസ്ഥാനത്തെ മാധ്യമ, രാഷ്ട്രീയ വൃത്തങ്ങളില്‍ 'വിനു വിവാദം' സജീവ സംസാരവിഷയമായി മാറുകയും ചെയ്തു. കോട്ടയം ജില്ലയിലെ കുമരകത്ത് ഏഷ്യാനെറ്റ് ചെയര്‍മാനും ബിജെപിയുടെ രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട ആരോപണത്തിനും അന്വേഷണത്തിനും തുടര്‍ച്ചയാണ് ഈ വിവാദവും.

കോട്ടയം കലക്ടര്‍ റിസോര്‍ട്ടിന്റെ കൈയേറ്റത്തേക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. അതിനിടെയാണ് വ്യാഴാഴ്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് ഭാഗികമായി തല്ലിത്തകര്‍ത്തത്. വ്യാഴാഴ്ച രാത്രി ന്യൂസ് അവര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെന്നും കൈയേറ്റക്കാരന്റെ ചാനലില്‍ ചര്‍ച്ചയ്ക്ക് വരുന്നില്ലെന്ന് അറിയിച്ചെന്നും വെളിപ്പെടുത്തിക്കൊണ്ടാണ് പി എം മനോജിന്റെ കടന്നാക്രമണം. വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ കിട്ടും എന്ന് പരിഹസിക്കുന്നുമുണ്ട്. ഇതിനെ വിമര്‍ശിച്ചുകൊണ്ടും അടുക്കള ഒരു മോശം സ്ഥലമാണെന്ന മട്ടിലാണ് മനോജിന്റെ പരിഹാസം എന്നും ആരോപിച്ചും സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഉഷ പുനത്തില്‍ ( പി ഇ ഉഷ) രംഗത്തുവന്നു.

FB discussion about Asianet News anchor made new dimensions, Thiruvananthapuram, News, Politics, Allegation, Conference, Probe, Criticism, Kerala, Asianet-TV.

അവരുടെ പോസ്റ്റിന് വന്‍ തോതിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. മനോജിനെ ശക്തമായി അനുകൂലിച്ചും അതിനു കീഴെ കമന്റുകളുമുണ്ട്. അതേസമയം, വിനു നല്ല ഒരു അവതരാകനല്ലായിട്ട് കുറേയായെന്നും പി ജി സുരേഷ് കുമാറാണ് കാര്യങ്ങള്‍ നന്നായി പഠിച്ച് പ്രതിപക്ഷ മര്യാദയോടെ അവതരിപ്പിക്കുന്നതെന്നുമുള്ള പോസ്റ്റും വന്നു.

 FB discussion about Asianet News anchor made new dimensions, Thiruvananthapuram, News, Politics, Allegation, Conference, Probe, Criticism, Kerala, Asianet-TV.

മനോജിന്റെ പോസ്റ്റ്:

അലങ്കാരമൊന്നുമില്ലാതെ പറയട്ടെ, ഏഷ്യാനെറ്റ് ആങ്കര്‍ വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും. ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സ് എന്നത് വെറുമൊരു പ്രയോഗമല്ല; മാധ്യമ യാഥാര്‍ത്ഥ്യമാണ്. ഇന്ന് ന്യൂസ് 18, മനോരമ, ഏഷ്യാനെറ്റ് എന്നിവിടങ്ങളില്‍ നിന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ പോകാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വിളിച്ചത് ഏഷ്യാനെറ്റില്‍ നിന്നാണ്. ഒരു കയ്യേറ്റക്കാരനു വേണ്ടിയുള്ള ചര്‍ച്ചയ്ക്കില്ല എന്നാണ് മറുപടി നല്‍കിയത്. ആ തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോള്‍ ബോധ്യപ്പെടുന്നു. കോട്ടിട്ട ജഡ്ജി വിധി എഴുതി വെച്ച് വിചാരണാഭാസത്തിന് കാത്തിരിക്കുകയായിരുന്നു.

ഇന്നലെ വരെ തോമസ് ചാണ്ടിയെ വെല്ലുവിളിച്ചു. ഇന്ന് കയ്യേറ്റം സ്വന്തം ഉടമയുടേതാണെന്ന് വന്നപ്പോള്‍ കുറച്ച് സ്ഥലമല്ലേ ഉള്ളൂ എന്ന് സ്ഥാപിക്കാന്‍ ശ്രമം. സ്റ്റുഡിയോയിലെത്തി കോട്ടില്‍ കയറിയാല്‍ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടാകുമെങ്കിലും സ്വന്തം മുതലാളിയുടെ കയ്യേറ്റത്തെ അബദ്ധത്തില്‍ പോലും തള്ളിപ്പറയാതിരിക്കാന്‍ ഈ ഫേക്ക് ജഡ്ജിക്ക് കഴിയുന്നുണ്ട് എന്നതിലാണാശ്വാസം.(Ref നിരാമയ ചര്‍ച്ച )
വിനു വി ജോണ്‍, മാതൃഭൂമിയിലെ വേണു ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് സനീഷ് ( ന്യൂസ് 18 കേരളം), ഹര്‍ഷന്‍ ( മീഡിയാവണ്‍), മഞ്ജുഷ് ഗോപാല്‍ ( മാതൃഭൂമി ന്യൂസ്), പി ജി സുരേഷ്‌കുമാര്‍ എന്നിവരില്‍ നിന്ന് ഏറെ പഠിക്കാനുണ്ട് എന്ന തരത്തിലുള്ള കമന്റുകളും വന്നുകൊണ്ടിരിക്കുന്നു.

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റായിരുന്നു. എന്നാല്‍ സ്വന്തം ചെയര്‍മാന്റെ കൈയേറ്റത്തില്‍ നിശ്ശബ്ദത പാലിക്കുകയും ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം വഴിവിട്ടത് വലിയ സംഭവമാക്കുകയും ചെയ്യുന്നുവെന്നാണ് വിമര്‍ശനം.

Also Read:
താമസം മാറിയതോടെ ബാല്യകാലസഖി കൂടിയായ പ്രതിശ്രുത വധുവിന്റെ മനസും മാറി; വിവാഹം നടക്കില്ലെന്നറിഞ്ഞ യുവാവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: FB discussion about Asianet News anchor made new dimensions, Thiruvananthapuram, News, Politics, Allegation, Conference, Probe, Criticism, Kerala, Asianet-TV.