Follow KVARTHA on Google news Follow Us!
ad

കേരള സര്‍ക്കാരിനെ ഞങ്ങള്‍ പിരിച്ചുവിടുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി

കേരള സര്‍ക്കാരിനെ ഞങ്ങള്‍ പിരിച്ചുവിടുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി. ബിജെപിയുടെ ദേശീയ News, New Delhi, National, BJP, Government, CPM,
ന്യൂഡല്‍ഹി: (www.kvartha.com 16/10/2017) കേരള സര്‍ക്കാരിനെ ഞങ്ങള്‍ പിരിച്ചുവിടുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭാ എംപിയുമായ സരോജ് പാണ്ഡെയാണ് ഭീഷണി മുഴക്കിയത്. കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും സരോജ് പാണ്ഡെ പറഞ്ഞു.

സിപിഎം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ജനരക്ഷ യാത്ര നടത്തുന്നതെന്നും പിന്നീട് സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്നും സരോജ് പാണ്ഡെ പറഞ്ഞു. കേരളത്തിലെ ഇടത് സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവ് കൂടിയായ സരോജ് ഭീഷണി മുഴക്കി.
News, New Delhi, National, BJP, Government, CPM, Will gouge out eyes of Kerala CPM workers: BJP leader Saroj Pandey


കുംഹാരിയില്‍ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ. ജനാധിപത്യത്തെ കൊല്ലുന്ന കേരള സര്‍ക്കാരിനെ കേന്ദ്രഭരണം ഉപയോഗിച്ച് പുറത്താക്കുമെന്ന് അവര്‍ തുറന്നടിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, BJP, Government, CPM, Will gouge out eyes of Kerala CPM workers: BJP leader Saroj Pandey