Follow KVARTHA on Google news Follow Us!
ad

യു എസ് ടി ഗ്ലോബലിന് എംപ്ലോയര്‍ ഓഫ് ദി ഇയര്‍ സ്റ്റീവി ഗോള്‍ഡ് പുരസ്‌കാരം

ആഗോളതലത്തില്‍ പ്രമുഖ കമ്പനികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബല്‍, എംപ്ലോയര്‍ ഓഫ് ദി ഇയര്‍സ്റ്റീവിഗോള്‍ഡ് Business, Award, News, Thiruvananthapuram, UST Global
തിരുവനന്തപുരം: (www.kvartha.com 12/10/2017) ആഗോളതലത്തില്‍ പ്രമുഖ കമ്പനികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബല്‍, എംപ്ലോയര്‍ ഓഫ് ദി ഇയര്‍സ്റ്റീവിഗോള്‍ഡ് എംപ്ലോയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. കമ്പ്യൂട്ടര്‍സേവന വിഭാഗത്തിലാണ് കമ്പനിക്ക് സ്റ്റീവിഗോള്‍ഡ് പുരസ്‌ക്കാരം ലഭിച്ചത്.



ഇതിനു പുറമെ, അച്ചീവ്‌മെന്റ് ഇന്‍ ഇന്റ്റേണല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ സ്റ്റീവിസ്വര്‍ണ സമ്മാനവും, എച്ച് ആര്‍ ഡിസൈന്‍, വികസനം, നിര്‍വഹണം എന്നിവയുള്‍പ്പെട്ട 'അച്ചീവ്‌മെന്റ് ഇന്‍ എച്ച് ആര്‍ ടെക്‌നോളജി' വിഭാഗത്തില്‍ വെങ്കലവും ലഭിച്ചു. മികവുറ്റ തൊഴില്‍ ദാതാക്കള്‍, മാനവ ശേഷി, കൈവരിച്ച നേട്ടങ്ങള്‍, എച്ച് ആര്‍ ഉത്പന്നങ്ങള്‍, വിതരണക്കാര്‍, എന്നിവ സമഗ്രമായി വിലയിരുത്തി, കാര്യക്ഷമമായ പ്രവര്‍ത്തനാന്തരീക്ഷവും തൊഴില്‍ സംസ്‌കാരവും മുന്നോട്ടുവെക്കുന്ന പ്രഗല്‍ഭരായ തൊഴിലുടമകള്‍ക്കുള്ള പ്രോത്സാഹനമാണ് സ്റ്റീവി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍.

സ്റ്റീവി എന്ന ഗ്രീക്ക് പദത്തിന് കിരീടധാരണം എന്നാണര്‍ത്ഥം. സ്റ്റീവി പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്ന ജൂറിയില്‍ ആഗോള തലത്തിലുള്ള പ്രമുഖരായ അന്‍പതിലേറെ പ്രൊഫെഷനലുകള്‍ ഉണ്ടായിരുന്നു. യു എസ് ടി ഗ്ലോബലിന്റെ സുതാര്യമായ പ്രവര്‍ത്തന സംസ്‌കാരത്തിന്റെയും സുസ്ഥിരവും നൂതനവുമായ ആശയ വിനിമയത്തിലുള്ള വിശ്വാസത്തിന്റെയും തെളിവുകളാണ് ഇത്തരം പുരസ്‌കാരങ്ങളെന്ന്, യു എസ് ടി ഗ്ലോബല്‍ചീഫ് പീപ്പിള്‍ ഓഫീസര്‍ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു.

സ്റ്റീവി അവാര്‍ഡുകള്‍ ഏര്‍പെടുത്തിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍ ലഭിച്ച അപേക്ഷകളില്‍ കണ്ട മികവ് വര്‍ധനവില്‍ വിധികര്‍ത്താക്കള്‍ സംതൃപ്തരാണെന്നും, ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പുരസ്‌കാര ജേതാക്കളുടെ ആത്മ സമര്‍പ്പണം ഓരോ നാമനിര്‍ദേശത്തിലും വ്യക്തമായിരുന്നുവെന്നും സ്റ്റീവി അവാര്‍ഡ്സ് പ്രസിഡന്റും സ്ഥാപകനുമായ മിഖായേല്‍ ഗാലഘര്‍ ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Business, Award, News, Thiruvananthapuram, UST Global.