» » » » » » » » » വീട്ടുടമയുടെ മകന്‍ ദമ്പതികളുടെ ബെഡ് റൂമില്‍ ക്യാമറ വെച്ച് കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി; വീഡിയോ വെബ് സൈറ്റിലിട്ടു

ബംഗളൂരു: (www.kvartha.com 12.10.2017) വീട്ടുടമയുടെ മകന്‍ ദമ്പതികളുടെ ബെഡ് റൂമില്‍ ക്യാമറ വെച്ച് കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി, വീഡിയോ വെബ് സൈറ്റിലിട്ടു. ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ കിടപ്പറ ദൃശ്യമാണ് ക്യാമറയില്‍ പകര്‍ത്തി വെബ് സൈറ്റിലിട്ടത്.

കെ ആര്‍ പുറത്തെ ശ്രീരാമ ലേ ഔട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന യുവതിയുടേയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിന്റേയും കിടപ്പറ ദൃശ്യങ്ങളാണ് വീട്ടുടമയുടെ മകന്‍ ക്യാമറയില്‍ പകര്‍ത്തിയത്.

 Landlord's son fixes camera in tenant's bedroom, uploads video on web site, Bangalore, News, Website, Teacher, Complaint, Police, National

സംഭവത്തില്‍ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവിന് വന്ന അജ്ഞാത ഫോണ്‍കോളാണ് പരാതിക്ക് ഇടനല്‍കിയത്. തുടര്‍ന്ന് സപ്തംബര്‍ 29 ന് ദമ്പതികള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

മുറിയില്‍ ക്യാമറകള്‍ സ്ഥാപിച്ചത് ആരാണെന്നതിനെ കുറിച്ച് നടന്ന അന്വേഷണത്തില്‍ വീട്ടുടമയുടെ മകന്റെ കൈയ്യില്‍ മുറിയുടെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടെന്ന കാര്യം അറിയാന്‍ കഴിഞ്ഞു. ഇതുപയോഗിച്ച് ദമ്പതികള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ മുറിയിലെത്തി ക്യാമറകള്‍ സ്ഥാപിച്ചതാകാമെന്നാണ് കരുതുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ക്യാമറകള്‍ നീക്കം ചെയ്തതാകാമെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ യുവാവിനെ കണ്ടെത്താന്‍ സൈബര്‍ ക്രൈം പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.

Also Read:
കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Landlord's son fixes camera in tenant's bedroom, uploads video on web site, Bangalore, News, Website, Teacher, Complaint, Police, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal