Follow KVARTHA on Google news Follow Us!
ad

പഞ്ചാബില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അമ്മയും മരിച്ച നിലയില്‍; കൊലയെന്ന് സംശയം

പഞ്ചാബിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനേയും അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി.Police, Probe, theft, Injured, Crime, Twitter, National,
മൊഹാലി: (www.kvartha.com 23.09.2017) പഞ്ചാബിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനേയും അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെ മുന്‍ ന്യൂസ് എഡിറ്റര്‍ കെ.ജെ.സിംഗ് (60) അമ്മ ഗുര്‍ചരണ്‍ കൗര്‍ (92) എന്നിവരെയാണ് മൊഹാലിയിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സിംഗിന്റെ വസതിയിലെത്തിയിട്ടുണ്ട്.

ഇരുവരുടേയും കഴുത്തില്‍ പരിക്കേറ്റ പാടുകള്‍ കാണാമെന്ന് മൊഹാലി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആലം വിജയ് സിംഗ് പറഞ്ഞു. വീട്ടില്‍ മോഷണം നടന്നതായും പോലീസ് സംശയിക്കുന്നു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് പരിശോധന നടത്തി വരികയാണ്.

Senior journalist, mother found dead at their Mohali house, Police, Probe, theft, Injured, Crime, Twitter, National

ഇന്ത്യന്‍ എക്‌സ് പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളില്‍ സേവനം ചെയ്തശേഷം ദി ട്രിബ്യൂണിലെ ചീഫ് ന്യൂസ് എഡിറ്ററായി വിരമിച്ചയാളാണ് കെ.ജെ.സിംഗ്.

മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ് ബിര്‍ സിംഗ് ബദല്‍ കെ ജെ സിംഗിന്റെ മരണത്തില്‍ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.

Also Read:
ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറിയിലും പോലീസിന്റെ വിശ്രമ മുറിയിലും വിഷപാമ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Senior journalist, mother found dead at their Mohali house, Police, Probe, theft, Injured, Crime, Twitter, National.