Follow KVARTHA on Google news Follow Us!
ad

കൊടിഞ്ഞി ഫൈസലിന്റെ പിതാവ് കൃഷ്ണന്‍ നായരും ഇസ്ലാം മതത്തിലേക്ക്

മതം മാറിയതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ പിതാവ് കൃഷ്ണന്‍ നായരും ഇസ്ലാം മതത്തിലേക്ക്. ഫൈസലിന്റെ അമ്മയും, സഹോദരിമാരും നേരത്തെ Malappuram, Islam, Kerala, Trending, Family, Religion, News, Kodinji Faisal
മലപ്പുറം: (www.kvartha.com 19/09/2017) മതം മാറിയതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ പിതാവ് കൃഷ്ണന്‍ നായരും ഇസ്ലാം മതത്തിലേക്ക്. ഫൈസലിന്റെ അമ്മയും, സഹോദരിമാരും നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിതാവും ഇസ്ലാം സ്വീകരിച്ചത്.



മഞ്ചേരിയിലെ മര്‍ക്കസുല്‍ ഹിദായയില്‍ കൃഷ്ണന്‍ നായര്‍ മതപഠനം നടത്തുന്നതായാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്തത്. ഫൈസല്‍ കൊലചെയ്യപ്പെട്ടതിന് പിന്നാലെ മാതാവ് മീനാക്ഷിയും ഇസ്ലാം സ്വീകരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഫൈസലിന്റെ രണ്ട് സഹോദരിമാരും ഇവരുടെ ഭര്‍ത്താക്കന്‍മാരും മക്കളും മതം മാറിയത്. മകന്‍ കൊലചെയ്യപ്പെട്ട് 10 -ാം മാസമാണ് പിതാവും ഇസ്ലാം സ്വീകരിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 16ന് തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് ഒരു സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. റിയാദില്‍ ഹൗസ് ഡ്രൈവറായിരിക്കെയാണ് അനില്‍ കുമാറെന്ന ഫൈസല്‍ ഇസ്ലാം സ്വീകരിച്ചത്. നാട്ടില്‍ വന്ന ശേഷം ഭാര്യയും മൂന്ന് മക്കളും ഇസ്ലാം സ്വീകരിച്ചു. ഇതിന് ശേഷം ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഫൈസല്‍ കൊലചെയ്യപ്പെടുന്നത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരിങ്കടവിളയില്‍ നിന്ന് വരുന്ന ഭാര്യാ മാതാവിനേയും പിതാവിനേയും ബന്ധുക്കളേയും കൂട്ടിക്കൊണ്ടുവരാന്‍ ഓട്ടോ റിക്ഷയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴിക്കായിരുന്നു ആക്രമണം. ഫൈസലിന്റെ തല കൊയ്യുമെന്ന് കുടുംബാംഗങ്ങളിലൊരാള്‍ ഭീഷണി മുഴക്കിയിരുന്നതായി ഫൈസലിന്റെ ബന്ധുക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കേസില്‍ ആര്‍ എസ് എസ് തിരൂര്‍ കാര്യവാഹക് മഠത്തില്‍ നാരായണന്‍, ഫൈസലിന്റെ ഭാര്യാസഹോദരന്‍ വിനോദ്, വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കോട്ടശേരി ജയകുമാര്‍ എന്നിവരുള്‍പെടെ 16 പേര്‍ പോലീസ് പിടിയിലായിരുന്നു. എന്നാല്‍ ഇവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി. ഇതിനിടയില്‍ കേസിലെ രണ്ടാം പ്രതി വിപിന്‍ കൊല്ലപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Islam, Kerala, Trending, Family, Religion, News, Kodinji Faisal, Kodinji Faisal's father converted to Islam.