Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ ബസിന് മുകളിലേയ്ക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു; 15 കുട്ടികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: (www.kvartha.com 23.09.2017) സ്‌കൂള്‍ ബസിന് മുകളിലേയ്ക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു. ഡNational, Delhi, Accident
ന്യൂഡല്‍ഹി: (www.kvartha.com 23.09.2017) സ്‌കൂള്‍ ബസിന് മുകളിലേയ്ക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പതിനഞ്ചോളം കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്.

ഗതാഗത തടസം അനുഭവപ്പെട്ടതിനാല്‍ ബസ് വളരെ പതുക്കെയായിരുന്നു മുന്നോട്ട് നീങ്ങിയത്. ഇതിനിടയിലാണ് പോസ്റ്റ് വീഴുന്നത്.

Electric pole falls on bus with 15 kids

സംഭവം നടക്കുമ്പോള്‍ കനത്ത മഴയായിരുന്നു. വൈദ്യുതി പോസ്റ്റ് വീണതോടെ ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തുകടന്ന ഡ്രൈവര്‍ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ രക്ഷപ്പെടുത്തി. പോലീസും സ്ഥലത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: Around 15 schoolchildren had a close shave when an electric pole fell on their school bus in west Delhi's Rajouri Garden on Friday morning. They were all rescued safely by the locals who witnessed the incident and then informed the police.

Keywords: National, Delhi, Accident