Follow KVARTHA on Google news Follow Us!
ad

ലൈംഗീക പീഡനത്തിനിരയായി പ്രസവിച്ച 10 വയസുകാരിയുടെ കുഞ്ഞിന്റെ ഡി എന്‍ എ പ്രതിയുടേതല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: (www.kvartha.com 23.09.2017) ലൈംഗീക പീഡനത്തിനിരയായി പ്രസവിച്ച 10 വയസുകാരിയുടെ കുഞ്ഞിന്റെ ഡി എന്‍ എ പ്രതിയുടേതല്ലെന്ന് സുപ്രീം കോടതി. അNational, Abuse, Baby
ന്യൂഡല്‍ഹി: (www.kvartha.com 23.09.2017) ലൈംഗീക പീഡനത്തിനിരയായി പ്രസവിച്ച 10 വയസുകാരിയുടെ കുഞ്ഞിന്റെ ഡി എന്‍ എ പ്രതിയുടേതല്ലെന്ന് സുപ്രീം കോടതി. അതേസമയം കേസില്‍ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തിരുന്നുവെന്ന് ചണ്ഡീഗഡ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അറസ്റ്റിലായ ഇരുവരുടേയും ഡി എന്‍ എ പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇത് സംബന്ധിച്ച വ്യക്തത കൈവരൂ.

രണ്ടാമത്തെ പ്രതിയുടെ ഡി എന്‍ എയുമായും റിസള്‍ട്ട് ഒത്തുവരുന്നില്ലെങ്കില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തേണ്ട അവസ്ഥയിലാണിപ്പോള്‍ പോലീസ്. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് കേസിലെ അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.

National, Abuse, Baby

പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിലൂടെയാണ് ഗര്‍ഭിണിയായതെന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു. ഒക്ടോബര്‍ 2ന് നടക്കുന്ന വിചാരണയില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. പെണ്‍കുട്ടിക്ക് ഉടനെ തന്നെ ഒരു ലക്ഷം രൂപ നഷ്ടപരിഹാര തുകയായി നല്‍കാനും കോടതി ആവശ്യപ്പെട്ടു. നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയായ 10 ലക്ഷത്തില്‍ ഉള്‍പ്പെടാത്ത തുകയാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

UMMARY: NEW DELHI: The Supreme Court was today told that the DNA sample of the child delivered by a 10-year-old abuse survivor, who was denied abortion by the top court, has not matched with the accused arrested in connection with the case.

Keywords: National, Abuse, Baby