Follow KVARTHA on Google news Follow Us!
ad

വീടുവിട്ട യുവതി വീട്ടുകാര്‍ക്കൊപ്പം പോകണമെന്ന് കോടതി; നാലു വയസുള്ള മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ മകളെ വേണ്ടെന്ന് മാതാപിതാക്കള്‍

നാലു വയസുള്ള മകനെ സ്‌കൂളിലയച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ കാസര്‍കോട് പരവനടുക്കം അഗതി മന്ദിരത്തില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരടുക്കത്തെ Kasaragod, Love, Eloped, Parents, Court, Son, Sona, Lover
കാസര്‍കോട്: (www.kvartha.com 12.08.2017) നാലു വയസുള്ള മകനെ സ്‌കൂളിലയച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ കാസര്‍കോട് പരവനടുക്കം അഗതി മന്ദിരത്തില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരടുക്കത്തെ സോന(25)യെയാണ് പോലീസ് അഗതി മന്ദിരത്തില്‍ പ്രവേശിപ്പിച്ചത്. സോന കാഞ്ഞങ്ങാട് - തായന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ അയ്യങ്കാവിലെ രതീഷിനോടൊപ്പം കഴിഞ്ഞ ദിവസം ഒളിച്ചോടിയിരുന്നു.


സോനയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ സോനയും രതീഷും അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും തങ്ങള്‍ വിവാഹിതരായതായി അറിയിക്കുകയും ചെയ്തു. പിന്നീട് ഇരുവരെയും കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ സോന രതീഷിന്റെ കൂടെ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സോനയുടെ വിവാഹബന്ധം നിയമപരമായി നിലനില്‍ക്കുന്നതിനാല്‍ രതീഷിന്റെ കൂടെ പോകാന്‍ കോടതി സോനയെ അനുവദിച്ചില്ല.

വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെങ്കിലും സോനയെ ഏറ്റെടുക്കാനാവില്ലെന്ന് മാതാപിതാക്കളും ഭര്‍ത്താവും രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് യുവതിയെ അഗതിമന്ദിരത്തിലാക്കിയത്. സോനയുടെ ഭര്‍ത്താവ് നേരത്തെ ഗള്‍ഫിലായിരുന്നു. പിന്നീട് തിരിച്ചു വന്ന് മൂന്നാറിലെ ഹോട്ടലില്‍ ഷെഫായി ജോലി ചെയ്തുവരികയാണ്. വല്ലപ്പോഴും മാത്രമാണ് നാട്ടിലെത്താറുള്ളത്. ഭര്‍ത്താവില്ലാത്ത സമയത്ത് സോന കാഞ്ഞിരടുക്കത്തെ സ്വന്തം വീട്ടിലാണ് താമസം. ഇവിടെ നിന്നുമാണ് സോന രതീഷിനോടൊപ്പം ഒളിച്ചോടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Love, Eloped, Parents, Court, Son, Sona, Lover, Parents deny to accept eloped daughter .