Follow KVARTHA on Google news Follow Us!
ad

ബംഗാള്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിന് കാരണമായ കൊലപാതകങ്ങൾ നടത്തിയ പ്രതി കോഴിക്കോട് പിടിയില്‍

ബംഗാൾ വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടയാക്കിയ മൂന്നു കൊലപാതകങ്ങള്‍ നടത്തിയ പ്രതി ഖാസി ഇസ്മയില്‍(28) കോഴിക്കോട് പിടിയില്‍. West Bengal, Communal violence, Accused, Arrested, Kozhikode, Kerala, National, India, News, Riot, Murder case, Police
കോഴിക്കോട്: (www.kvartha.com 25.07.2017) ബംഗാൾ വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടയാക്കിയ മൂന്നു കൊലപാതകങ്ങള്‍ നടത്തിയ പ്രതി ഖാസി ഇസ്മയില്‍(28) കോഴിക്കോട് പിടിയില്‍. കുടുംബ വഴക്കിനെത്തുടര്‍ന്ന് സഹോദരന്റെ വീട് പുറത്ത് നിന്ന് പൂട്ടി സഹോദര ഭാര്യ ഫാത്തിമയെയും മക്കൾ രാജിബ് അലി (13), രശ്മി കാത്തൂണ്‍ (16) എന്നിവരെ ഇയാൾ ചുട്ടുകൊല്ലുകയായിരുന്നു. 2017 ജൂണ്‍ 16ന് ബംഗാളിലെ സുന്ദര്‍പുര്‍ വില്ലേജിലായിരുന്നു സംഭവം. കുട്ടികള്‍ വീടിനുള്ളില്‍ തന്നെ മരിച്ചു. ഫാത്തിമ ചികിത്സയിലായിരിക്കെ ആശുപത്രിയിലാണ് മരിച്ചത്.

കൊലചെയ്ത് നാടുവിടുന്നതിന് മുന്‍പ് കൃത്യത്തിന് പിന്നില്‍ മറ്റു മതസ്ഥരാണെന്ന്   ഇയാള്‍ പ്രചരണം നടത്തി. ഇത് വര്‍ഗ്ഗീയ സംഘര്‍ഷത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. സംഘര്‍ഷത്തിനിടെയാണ് പോലീസിന് ഇയാളെക്കുറിച്ച് സൂചന ലഭിക്കുന്നത്. തുടർന്ന് ബംഗാൾ പോലീസ് ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് ചെറൂട്ടി റോഡിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചതോടെയാണ് ഇസ്മായില്‍ കോഴിക്കോട്ടുണ്ടെന്ന് സൂചന പോലീസിന് ലഭിച്ചത്.
 
West Bengal, Communal violence, Accused, Arrested, Kozhikode, Kerala, National, India, News, Riot, Murder case, Police


കോഴിക്കോട് എത്തിയ പ്രതി മിഠായിത്തെരുവില്‍ ഒരു എംബ്രോയ്ഡറി സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. തുടർന്ന് കോഴിക്കോട് ടൗണ്‍ പോലീസിന്റെ സഹായത്തോടെ ബംഗാൾ ഘട്ടാല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുവന്‍ ചാറ്റര്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച കോഴിക്കോട്ടെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: West Bengal, Communal violence, Accused, Arrested, Kozhikode, Kerala, National, India, News, Riot, Murder case, Police,  Bengal communal riots: Man arrested in Kozhikode .