Follow KVARTHA on Google news Follow Us!
ad

വിവാദ സന്ന്യാസി ചന്ദ്രസ്വാമി അന്തരിച്ചു

വിവാദ സന്ന്യാസി ചന്ദ്രസ്വാമി(66) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്ന അന്ത്യം. ഇന്ത്യന്‍ രാഷ്ട്രീയനാടകങ്ങളിലെ New Delhi, Death, News, National, Controversy, Religion, Politics, Spiritual guru Chandraswami, once close to former PM Narasimha Rao, dies at 66
ന്യൂഡല്‍ഹി: (www.kvartha.com 23.05.2017) വിവാദ സന്ന്യാസി ചന്ദ്രസ്വാമി(66) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്ന അന്ത്യം. ഇന്ത്യന്‍ രാഷ്ട്രീയനാടകങ്ങളിലെ വിവാദ നായകനായിരുന്നു ചന്ദ്രസ്വാമി. 1950 ല്‍ നേമി ചന്ദ് എന്ന പേരില്‍ ജനിച്ച ചന്ദ്രസ്വാമി മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്.

അധികാരകേന്ദ്രവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചന്ദ്രസ്വാമി ബ്രൂണെ സുല്‍ത്താന്‍, നടി ഏലിസബേത്ത് ടെയ്‌ലര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ എന്നിവരുടെയെല്ലാം ഉപദേശകനായി അറിയപ്പെട്ടു. ചന്ദ്രസ്വാമിക്ക് ദാവൂദ് ഇബ്രാഹിമുമായി പോലും ബന്ധമുണ്ടായിരുന്നുവെന്നാണ് അക്കാലത്ത് കഥകളുണ്ടായിരുന്നു.

New Delhi, Death, News, National, Controversy, Religion, Politics, Spiritual guru Chandraswami, once close to former PM Narasimha Rao, dies at 66

നിരവധി കേസുകളിലും ഇദ്ദേഹം കുറ്റാരോപിതനായിരുന്നു. സെന്റ് കിറ്റ്‌സ് കേസില്‍ നരസിംഹറാവു, കെ കെ തിവാരി, കെ എന്‍ അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം ചന്ദ്രസ്വാമിയും കുറ്റാരോപിതനായിരുന്നു. കേസില്‍ സിബിഐ കുറ്റപത്രം ചാര്‍ത്തിയെങ്കിലും ഒരു വര്‍ഷത്തിന് ശേഷം തെളിവില്ലെന്ന് കാണിച്ച് കോടതി എല്ലാവരെയും വിട്ടയക്കുകയായിരുന്നു.

രാജീവ് ഗാന്ധിയുടെ കൊലപാതകമടക്കമുള്ള കേസുകളില്‍ സ്വാമിക്ക് ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. നിരവധി സാമ്പത്തിക ക്രമക്കേട് കേസുകളിലും സ്വാമി ഉള്‍പ്പെട്ടിരുന്നു.

Keywords: New Delhi, Death, News, National, Controversy, Religion, Politics, Spiritual guru Chandraswami, once close to former PM Narasimha Rao, dies at 66