Follow KVARTHA on Google news Follow Us!
ad

ടൈംസ് ഒഫ് ഇന്ത്യ സർവേ: എ കെ ബാലൻ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രി

As LDF govt completes one year, public opinion is dividedടൈംസ് ഒഫ് ഇന്ത്യ സർവേ: എ കെ ബാലൻ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രി
തിരുവനന്തപുരം: (www.kvartha.com 28.05.2017) ഡൽഹി ആസ്ഥാനമായ ഇപ്സോസ് എന്ന ഏജൻസി ടൈംസ് ഒഫ് ഇന്ത്യക്ക് വേണ്ടി നടത്തിയ സർവേയിൽ പിണറായി മന്ത്രിസഭയിലെ മികച്ച മന്ത്രിയായി എ കെ ബാലൻ തിരഞ്ഞെടുക്കപ്പെട്ടു.  പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമം, നിയമം, സാംസ്കാരികം വകുപ്പുകളാണ്  എ കെ ബാലൻ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയൻമന്ത്രിസഭ ഒന്നാം വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിലായിരുന്നു സർവേ.

കഴിഞ്ഞ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു എ കെ ബാലൻ. 17 ശതമാനം പേർ ബാലനെ പിന്തുണച്ചപ്പോൾ 14 ശതമാനം പേർ പിന്തുണച്ച ധനമന്ത്രി തോമസ് ഐസക് രണ്ടാമതെത്തി. 11 ശതമാനം പിന്തുണ നേടിയ കൃഷിമന്ത്രി വി എസ്. സുനിൽകുമാറും തദ്ദേശഭരണ മന്ത്രി കെ ടി ജലീലുമാണ് തൊട്ടുപിന്നിൽ.

പിണറായി മന്ത്രിസഭയ്ക്ക് പത്തിൽ 5.8 മാർക്കാണ് സർവേഫലം നൽകുന്നത്. പ്രതിപക്ഷത്തിന് പക്ഷേ പത്തിൽ 5 മാർക്കേയുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനകീയാംഗീകാരം ഗണ്യമായി കൂടിയെന്ന് സർവേ സൂചിപ്പിക്കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: TOI-IPSOS survey reveals that while the public is not satisfied with the overall performance of the Pinarayi Vijayan government, the chief minister's own stock has gone up considerably .