Follow KVARTHA on Google news Follow Us!
ad

ബല്ലാരിയില്‍ നാലുകാലും രണ്ട് ലൈംഗികാവയവങ്ങളുമായി കുഞ്ഞ് പിറന്നു; കുഞ്ഞ് ദൈവം തന്ന സമ്മാനമെന്ന് മാതാവ് - വീഡിയോ

കര്‍ണാടകയിലെ ബല്ലാരിയില്‍ നാലുകാലും രണ്ട് പുരുഷ ലൈംഗികാവയവങ്ങളുമായി കുഞ്ഞ് പിറന്നുhospital, Treatment, Mother, Doctor, Case, National,
ബല്ലാരി: (www.kvartha.com 23.01.2017) കര്‍ണാടകയിലെ ബല്ലാരിയില്‍ നാലുകാലും രണ്ട് പുരുഷ ലൈംഗികാവയവങ്ങളുമായി കുഞ്ഞ് പിറന്നു. 23കാരിയായ ലളിതാമ്മ ശനിയാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ ഇപ്പോള്‍ വിജയനഗര്‍ ഇന്‍സ്റ്റിറ്റിയൂട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആദ്യം ലളിതാമ്മ വിസമ്മതിച്ചു. ദൈവം തങ്ങള്‍ക്ക് നല്‍കിയ സമ്മാനമാണ് കുഞ്ഞെന്നാണ് ലളിതാമ്മ പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇവരെ കൗണ്‍സിലിംഗിന് വിധേയയാക്കിയതോടെയാണ് കുഞ്ഞിനെ മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കാന്‍ സമ്മതിച്ചത്.
Woman gives birth to baby with 4 legs, 2 male organs, Hospital, Treatment, Mother, Doctor, Case, National.

കുഞ്ഞിനെ നിരീക്ഷിക്കാനായി സര്‍ജന്മാരുടെ ഒരു സംഘം തന്നെ ഉണ്ട്. വളരെ വെല്ലുവിളി നിറഞ്ഞ ഒരു കേസ് ആണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലളിതാമ്മയ്ക്കും ഭര്‍ത്താവ് ചെന്നബാസവയ്ക്കും മൂന്നു വയസുള്ള ഒരു കുട്ടി കൂടിയുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)