Follow KVARTHA on Google news Follow Us!
ad

അപമാനിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ വേറിട്ട പ്രതിഷേധരീതി; ബസ് കണ്ടക്ടറുടെ ജോലി തെറിച്ചു

മറ്റ് യാത്രക്കാര്‍ക്കുമുന്നില്‍ വെച്ച് അസഭ്യവാക്കുകള്‍ പറഞ്ഞ് നിരന്തരം അപമാനിച്ചുവരികയായിരുന്ന ബസ് കണ്ടക്ടര്‍ക്ക് വേറിട്ട പ്രതിഷേധ രീതിയിKasaragod, Kerala, bus, Job, Badiyadukka, Variety of protest by college student.
കാസര്‍കോട്: (www.kvartha.com 22/01/2017) മറ്റ് യാത്രക്കാര്‍ക്കുമുന്നില്‍ വെച്ച് അസഭ്യവാക്കുകള്‍ പറഞ്ഞ് നിരന്തരം അപമാനിച്ചുവരികയായിരുന്ന ബസ് കണ്ടക്ടര്‍ക്ക്  വേറിട്ട പ്രതിഷേധ രീതിയിലൂടെ തിരിച്ചടി നല്‍കിയ വിദ്യാര്‍ത്ഥിനിയുടെ നടപടി നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ബദിയടുക്ക മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന സ്വകാര്യബസ് ജീവനക്കാരനാണ് പെണ്‍കുട്ടിയെ അപഹസിക്കുന്ന വിധം പെരുമാറിയത്. സ്ഥിരമായി ഇത്തരത്തിലുള്ള മോശം പെരുമാറ്റത്തിനെതിരെ പെണ്‍കുട്ടി വേറിട്ട രീതിയില്‍ പ്രതിഷേധിച്ചതോടെ ബസ് കണ്ടക്ടറുടെ ജോലി തന്നെ തെറിച്ചുപോയി.




Photo: File

തന്നെ മറ്റ് യാത്രക്കാര്‍ക്കുമുന്നില്‍ നാണം കെടുത്തിയാല്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുകൂടിയും ബസ് ജീവനക്കാരന്‍ ഇത് കാര്യമാക്കിയില്ല. കഴിഞ്ഞ ദിവസം രാവിലെ പെണ്‍കുട്ടി പതിവുപോലെ പെണ്‍കുട്ടി ഈ ബസില്‍ സ്‌കൂളില്‍ പോകുമ്പോഴാണ് പെണ്‍കുട്ടി ജീവനക്കാരന് മുന്നറിയിപ്പ് നല്‍കിയത്. വൈകിട്ട് വിദ്യാര്‍ത്ഥിനി തിരിച്ച് ബസില്‍ വരുമ്പോള്‍ ജീവനക്കാരന്‍ അസഭ്യം പറയുകയായിരുന്നു. ഇറങ്ങുന്നതിനുമുമ്പ് ക്ഷമാപണം നടത്തണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അധിക്ഷേപം തുടരുകയാണുണ്ടായത്.

ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് പിന്നെയും അപമാനിതയായ പെണ്‍കുട്ടി ഡ്രൈവറുടെ കാബിനില്‍ ചാടിക്കയറുകയും നിര്‍ത്തിയിട്ട ബസിന്റെ താക്കോല്‍ ഊരിയെടുത്ത് ഓടുകയുമായിരുന്നു. നാട്ടുകാരോട് സംഭവിച്ച കാര്യങ്ങള്‍ വിദ്യാര്‍ത്ഥിനി തുറന്നുപറഞ്ഞതോടെ കണ്ടക്ടര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു. ചിലര്‍ പോലീസിന് വിവരം നല്‍കി. സ്ഥലത്തെത്തിയ പോലീസ് ഒന്നുവിരട്ടിയതോടെ ബസ് ജീവനക്കാരന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് സമ്മതിക്കുകയും കരഞ്ഞുകലങ്ങിയ കണ്ണുകളോടെ പെണ്‍കുട്ടിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. ബസ് ജീവനക്കാരനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടി ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ക്ഷമാപണം നടത്തിയതോടെ പരാതി വേണ്ടെന്നുവെച്ചു.

കേസ് രജിസ്റ്റര്‍ ചെയ്യാതെ ബസ് ജീവനക്കാരനെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചു. ബസ് ക്ലീനറായും കണ്ടക്ടറായും ജോലി ചെയ്തുവരികയായിരുന്ന ഇയാളുടെ ജോലി ഇതോടെ നഷ്ടമായിരിക്കുകയാണ്. ബസുടമ സംഭവം അറിഞ്ഞയുടന്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. വൈകുന്നേരം 4.30 മണിയോടെ ആരംഭിച്ച നാടകീയസംഭവവികാസങ്ങള്‍ രാത്രി ഒമ്പത് മണിയോടെയാണ് അവസാനിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Kasaragod, Kerala, bus, Job, Badiyadukka, Variety of protest by college student.