Follow KVARTHA on Google news Follow Us!
ad

വര്‍ഗീയ വിദ്വേഷ പ്രസംഗം: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു

സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന വിധത്തില്‍ നിരന്തരം പ്രസംഗിക്കുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നുവെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി Kasargod, Kerala, Shashikala Teacher, Police case filed against Shashikala, Compliant, Case
അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

കാഞ്ഞങ്ങാട്: (www.kvartha.com 27/10/2016) സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന വിധത്തില്‍ നിരന്തരം പ്രസംഗിക്കുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നുവെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്തതായി ഹൊസ്ദുര്‍ഗ് പോലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഐ പി സി 153 എ വകുപ്പ് പ്രകാരമാണ് കേസ്. കുറ്റംതെളിഞ്ഞാല്‍ അഞ്ച് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്ന് പോലീസ് കെവാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ ഒരാഴ്ചമുമ്പ് കെ പി ശശികലയ്‌ക്കെതിരെ മത സൗഹാര്‍ദം തകര്‍ക്കുകയും മത വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന തരത്തില്‍ പ്രസംഗിക്കുന്നുവെന്നാരോപിച്ച് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ശശികലയ്‌ക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ ചോദ്യംചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോലീസിന് പുറമെ സംസ്ഥാന ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിരുന്നത്.

മതവിദ്വേഷ പ്രസംഗം നടത്തിയതിന് സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ യു എ പി എ ചുമത്തി കേസെടുത്തപ്പോള്‍ സമാനരീതിയില്‍ പ്രസംഗം നടത്തിയ ശശികലയ്‌ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാറിന് ധൈര്യമില്ലെന്നായിരുന്നു വിമര്‍ശകര്‍ ആരോപിച്ചത്. ഇതുസംബന്ധിച്ച് പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് ബുധനാഴ്ച രാത്രിയോടെ ശശികലയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. ശശികലയുടെ പ്രകോപനപരമായ വിദ്വേഷ പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കുകള്‍ സഹിതമാണ് സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയിരുന്നത്.

അന്വേഷണചുമതല ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍കുമാര്‍ ഏറ്റെടുത്തു. സാമുദായിക സൗഹാര്‍ദത്തിന് ഹാനികരമായ വിധത്തില്‍ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഇടപെടുന്നതിനാണ് 153 എ വകുപ്പ് ചുമത്താറുള്ളത്. മറ്റു മതവിഭാഗങ്ങളെ അധിക്ഷേപിക്കുകയും അപകാര്‍ത്തികരമായ പ്രചരണങ്ങള്‍ നടത്തുകയും ചെയ്ത് അവരുടെ ശത്രുതയും വെറുപ്പും ക്ഷണിച്ചുവരുത്തുന്ന രീതിയിലാണ് ശശികലയുടെ പ്രസംഗങ്ങളെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ശശികലയുടെ നിരവധി പ്രസംഗങ്ങളുടെ വീഡിയോകളും സി ഡികളും വിശദമായി പരിശോധിക്കേണ്ടിവന്നതിനാലാണ് കേസെടുക്കാന്‍ അല്‍പം വൈകിയതെന്ന് പോലീസ് പറഞ്ഞു.
(www.kvartha.com)പൊതുവേദികളിലും മറ്റുമായി ശശികല പ്രസംഗിച്ചതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസികളില്‍ മറ്റു മത വിഭാഗങ്ങള്‍ക്കെതിരെ വെറുപ്പും വിദ്വേഷവും വളര്‍ത്താന്‍ സഹായകമാകുന്ന പരാമര്‍ശങ്ങളാണ് ശശികലയുടെ പ്രസംഗങ്ങളില്‍ ഉള്ളതെന്ന് പോലീസ് പരിശോധനയില്‍ വ്യക്തമായി.

സൗഹാര്‍ദത്തോടെ ജീവിക്കുന്ന കേരളീയരുടെ മനസുകളില്‍ വിഭാഗീയതയും പകയും വളര്‍ത്തുന്ന ശശികലയുടെ പ്രസംഗങ്ങള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും പരാതിയില്‍ പറയുന്നു.  കാഞ്ഞങ്ങാട്ട് ഹിന്ദു ഐക്യവേദിയുടെ പരിപാടിയില്‍ ശശികല നടത്തിയ പ്രസംഗം കേട്ട അഡ്വ. സി ഷുക്കൂര്‍ ഈ പ്രസംഗം ഡൗണ്‍ലോഡ് ചെയ്താണ് നിയമ നടപടികളിലേക്ക് നീങ്ങിയത്. പിന്നീട് ശശികലയുടെ മറ്റു പ്രസംഗ വീഡിയോകളും ശേഖരിക്കുകയായിരുന്നു.
Kasargod, Kerala, Shashikala Teacher, Police case filed against Shashikala, Compliant, Case

Keywords: Kasargod, Kerala, Shashikala Teacher, Police case filed against Shashikala, Compliant, Case