Follow KVARTHA on Google news Follow Us!
ad

കേരള ബിജെപി നേതാക്കള്‍ക്കും കേന്ദ്ര പദവികള്‍ ; കണ്ണന്താനത്തിന്റെ പദവി മരവിപ്പിച്ചതിലാണ് ഇപ്പോള്‍ രോഷം

കേരളത്തില്‍ നിന്നുള്ള കൂടുതല്‍ ബിജെപി നേതാക്കള്‍ക്ക് വിവിധ പദവികള്‍ ലഭിക്കും. Thiruvananthapuram, Suresh Gopi, Leaders, post, Kozhikode, Conference, Panjab, NDA, Protesters, Kerala,
തിരുവനന്തപുരം: (www.kvartha.com 18.08.2016) കേരളത്തില്‍ നിന്നുള്ള കൂടുതല്‍ ബിജെപി നേതാക്കള്‍ക്ക് വിവിധ പദവികള്‍ ലഭിക്കും. കേന്ദ്ര നേതാക്കള്‍ ഇതില്‍ അനുകൂല നിലപാട് സംസ്ഥാന നേതാക്കളെ അറിയിച്ചു. സുരേഷ് ഗോപി, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ക്ക് പദവികള്‍ നല്‍കി, സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ അവഗണിച്ചു എന്ന വികാരം മനസിലാക്കി കേന്ദ്ര നേതാക്കള്‍ ഇടപെട്ടു എന്നാണു സൂചന.

എന്നാല്‍ എന്തൊക്കെ തസ്തികകള്‍ ആര്‍ക്കൊക്കെ എന്ന തീരുമാനം പിന്നീടേ ഉണ്ടാകൂ. ബിജെപി കേന്ദ്ര നിര്‍വാഹക സമിതി കോഴിക്കോട്ട് അടുത്ത മാസം നടക്കാനിരിക്കെ കേരളത്തിലെ ഒരു വിഭാഗം നേതാക്കളുടെ അസംതൃപ്തി മാറ്റുക തന്നെ വേണമെന്ന നിലപാടിലേക്ക് കേന്ദ്ര നേതാക്കള്‍ എത്തിച്ചേര്‍ന്നു എന്നാണ് വിവരം. പക്ഷേ, പദവകള്‍ ഇല്ലാത്തതിന്റെ പേരില്‍ കോഴിക്കോട് സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതുപോലുള്ള ആലോചനകള്‍ പോലും ഉണ്ടാവുകില്ലെന്ന് ബിജെപി കേന്ദ്രങ്ങള്‍ പറഞ്ഞു.

സുരേഷ് ഗോപിക്ക് എംപി സ്ഥാനം, അല്‍ഫോന്‍സ് കണ്ണന്താനത്തിന് ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ പദവി എന്നിവ നല്‍കി എങ്കിലും മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ കേരള നേതാക്കളെ പരിഗണിക്കാത്തതിലെ വിഷമം നിലനില്‍ക്കുന്നു എന്നത് ആരും നിഷേധിക്കുന്നില്ല. തുറന്നു പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. അതിനിടെ ആണ് കേന്ദ്രം നിപാട് മാറ്റി നേതാക്കളുടെ വിഷമം മാറ്റാനുറച്ചത്. അതിനിടെ, കണ്ണന്താനത്തെ അഡ്മിനിസ്‌ട്രേറ്ററാക്കരുത് എന്ന് നിര്‍ബന്ധം പിടിച്ച് പഞ്ചാബിലെ എന്‍ഡിഎ ഘടക കക്ഷി ശിരോമണി അകാലിദള്‍ കേന്ദ്രത്തെക്കൊണ്ട് ബുധനാഴ്ച രാത്രി വൈകി തീരുമാനം മാറ്റിച്ചു.

അതിനോട് തങ്ങള്‍ക്ക് അനുകൂല നിലപാടല്ല ഉള്ളതെന്നാണ് കേരള നേതാക്കളുടെ വാദം.
കേരളത്തിലെ മറ്റു നേതാക്കളെ പരിഗണിക്കാതെ കണ്ണന്താനത്തിനു പദവി കൊടുത്തതിലെ പ്രതിഷേധവും ഘടകകക്ഷി സമ്മര്‍ദം ചെലുത്തി അദ്ദേഹത്തിന്റെ പോസ്റ്റിംഗ് മരിപ്പിച്ചതും രണ്ടാണെന്ന് പ്രമുഖ ബിജെപി നേതാവ് കെവാര്‍ത്ത ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞു. സമ്മര്‍ദം ഒഴിവാക്കാന്‍ വേണ്ട ഇടപെടല്‍ നടത്തി കണ്ണന്താനത്തെത്തന്നെ അവിടെ അഡ്മിനിസ്‌ട്രേറ്ററാക്കും എന്ന സൂചന ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ആണ് കണ്ണന്താനത്തെ ചണ്ഡീഗഡില്‍ അഡ്മിനിസ്‌ട്രേറ്ററാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ബുധനാഴ്ച രാവിലെ അത് പുറത്തുവന്നു. പിന്നാലെ കേരള ബിജെപിക്കും അകാലിദളിനും പ്രതിഷേധം. അകാലിദളിന്റെ പ്രശ്‌നം പഞ്ചാബ് ഭരണത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ വരുന്നത് അവരുടെ അധികാര കുത്തക തകരാന്‍ കാരണമാകുമോ എന്നതാണ്.

Keywords: Kerala BJP is supporting Alphons now, Thiruvananthapuram, Suresh Gopi, Leaders, post, Kozhikode, Conference, Panjab, NDA, Protesters, Kerala.