Follow KVARTHA on Google news Follow Us!
ad

വിജയിക്കാം പക്ഷേ, ഇടതും വലതും ചേര്‍ന്നു കൈകോര്‍ത്തു തോല്‍പ്പിക്കുമെന്നു ഷായോടു കേരള നേതാക്കള്‍; അമിത് ഷാ പൊട്ടിത്തെറിച്ചു; ഇനി ഇതു പറയരുത്

ബിജെപിക്ക് അനുകൂലമായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ചേരിതിരിഞ്ഞു കഴിഞ്ഞെന്നും പത്തില്‍ കുറയാതെ നിയമസഭാ സീറ്റുകള്‍ ലഭിക്കുമെന്നും അമിത് ഷായോട് സംസ്ഥാന BJP, Kerala, Election, Kerala BJP leaders, LDF and UDF will join hands against us, Kerala BJP leaders to Amith Shah, don;t tell this, shah's reply
തിരുവനന്തപുരം: (www.kvartha.com 06/02/2016) ബിജെപിക്ക് അനുകൂലമായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ചേരിതിരിഞ്ഞു കഴിഞ്ഞെന്നും പത്തില്‍ കുറയാതെ നിയമസഭാ സീറ്റുകള്‍ ലഭിക്കുമെന്നും അമിത് ഷായോട് സംസ്ഥാന നേതൃത്വം. അങ്ങനെ ഉണ്ടായാല്‍ 2021ലെ തെരഞ്ഞെടുപ്പില്‍ കേരളം ഭരിക്കുന്നത് ബിജെപിയായിരിക്കും എന്ന് അമിത് ഷായുടെ വിലയിരുത്തല്‍. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം തടയാന്‍ രണ്ടു മുന്നണികളും പതിവുരീതിയില്‍ ഒത്തുകളിച്ചേക്കുമെന്ന നേതാക്കളുടെ നിരീക്ഷണം കേട്ടതോടെ അമിത് ഷാ പൊട്ടിത്തെറിച്ചു.

പരാജയം മുന്‍കൂട്ടി സമ്മതിക്കുന്നതിനു തുല്യമാണ് ഇതെന്നും മേലില്‍ പാര്‍ട്ടിയിലോ പുറത്തോ അതു പറയരുതെന്നും ദേശീയ പ്രസിഡന്റ് നിര്‍ദേശിച്ചുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അമിത് ഷായ്ക്കു മുന്നിലാണ് കേരള നേതാക്കള്‍ ശുഭപ്രതീക്ഷയും ആശങ്കയും ഒരുപോലെ പങ്കുവച്ച് അഭിനന്ദനവും ശാസനയും ഏറ്റുവാങ്ങിയത്.

ആകെ സീറ്റുകളായ 140ന്റെ പത്തു ശതമാനമെങ്കിലും ബിജെപിക്ക് വിജയിക്കാന്‍ സാധിക്കണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്. വെള്ളാപ്പള്ളിയുടെ ബിജെഡിഎസുമായുള്ള സഖ്യത്തിലൂടെ വിജയിച്ചാലും അത് ബിജെപിയുടെ രാഷ്ട്രീയ വിജയംതന്നെയാണ്. പക്ഷേ, ബിജെപിക്ക് അടുത്ത നിയമസഭയില്‍ എംഎല്‍എമാരുണ്ടായേ തീരൂ. ഇതിനോടു പ്രതികരിച്ചാണ് പത്തു സീറ്റുകളുടെ പേരുകള്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അറിയിച്ചത്. അവിടം നമ്മള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചാല്‍ വിജയം ഉറപ്പാണെന്ന് അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ 'നമ്മളെ തോല്‍പ്പിക്കാന്‍ ഇടതും വലതും കൈകോര്‍ക്കുന്ന പതിവുരീതി ഇപ്പോഴേ ആലോചിച്ചു തുടങ്ങി' എന്ന് മുന്‍ സംസ്ഥാന പ്രസിഡന്റായ ഒരു നേതാവ് പറഞ്ഞു. ഇതിനോട് മറ്റു ചില നേതാക്കളും അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ഇതോടെയാണ് അമിത് ഷാ ക്ഷോഭിച്ചത്. ഇങ്ങനെ പറഞ്ഞു കാലംകഴിക്കാനാണെങ്കില്‍ ബിജെപിക്ക് കേരളഘടകം ആവശ്യമില്ലെന്നുപോലും ഒരു ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞതായി അറിയുന്നു.

കേരളം ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഈ തെരഞ്ഞെടുപ്പില്‍ ഭരിക്കാനായില്ലെങ്കില്‍ മുഖ്യപ്രതിപക്ഷമെങ്കിലുമാകും എന്നുമുള്ള സന്ദേശം കൊടുത്ത് പ്രവര്‍ത്തകരെ ആവേശം കൊളളിച്ചശേഷം മറ്റു പാര്‍ട്ടികളുടെ ഗൂഡാലോചനയേക്കുറിച്ചു പരിതപിക്കുന്നത് അപമാനകരമാണ്. അതുകൊണ്ട് അവരെ വിടുക, സ്വന്തം ശക്തിയില്‍ വിശ്വാസമര്‍പ്പിച്ചു മുന്നോട്ടുപോവുക എന്നാണ് അദ്ദേഹം കോട്ടയത്തെ ചര്‍ച്ചയില്‍ നേതാക്കള്‍ക്കു നല്‍കിയ നിര്‍ദേശം. ജില്ലാ കമ്മിറ്റികളും മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങണമെന്നും നിര്‍ദേശമുണ്ട്.

BJP, Kerala, Election, Kerala BJP leaders, LDF and UDF will join hands against us, Kerala BJP leaders to Amith Shah, don;t tell this, shah's reply


Keywords: BJP, Kerala, Election, Kerala BJP leaders, LDF and UDF will join hands against us, Kerala BJP leaders to Amith Shah, don;t tell this, shah's reply