Follow KVARTHA on Google news Follow Us!
ad

ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു

ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശിസുല്‍ഫിക്കറിന്റെ മകളും ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ പത്താം തSharjah, Death, Gulf, Student jumps to death from 15th floor in Sharjah.
ഷാര്‍ജ: (www.kvartha.com 16/11/2015) ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശിസുല്‍ഫിക്കറിന്റെ മകളും ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിനിയുമായ മെഹക് (15) ആണ് മരിച്ചത്. ലുലു ഗ്രൂപ്പ് വെജിറ്റബിള്‍ വിഭാഗം മാനേജറാണ് സുല്‍ഫിക്കര്‍.

ഷാര്‍ജയിലെ അല്‍ നഹ്ദ എന്ന സ്ഥലത്താണ് സുല്‍ഫിക്കറും കുടുംബവും താമസിക്കുന്നത്. ഞായറാഴ്ച സ്‌കൂള്‍ കഴിഞ്ഞ് മുറിയില്‍ തിരിച്ചെത്തിയ മെഹക് അബദ്ധത്തില്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണതായാണ് കരുതുന്നത്. മകളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ മാതാവ് ജസീന ജനാല വഴി നോക്കിയപ്പോഴാണ് താഴെ വീണ് ചോരയില്‍ കുളിച്ച മകളുടെ മൃതദേഹം കണ്ടത്.

ഷാര്‍ജയിലെ കെട്ടിടങ്ങളില്‍ നിന്ന് വീണ് കുട്ടികള്‍ മരിക്കുന്ന സംഭവം വര്‍ദ്ധിച്ചുവരികയാണ്. ഈ വര്‍ഷം എട്ടോളം കുട്ടികള്‍ മരിച്ചതായാണ് റിപോര്‍ട്ട്.Sharjah, Death, Gulf, Student jumps to death from 15th floor in Sharjah.

Keywords: Sharjah, Death, Gulf, Student jumps to death from 15th floor in Sharjah.