Follow KVARTHA on Google news Follow Us!
ad

കുടകില്‍ സംഘര്‍ഷത്തിനിടെ വെടിയേറ്റ മലയാളി യുവാവ് മരിച്ചു

ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്ന കര്‍ണാടക സര്‍ക്കാരിനെതിരെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റ മലയാളി യുവാവ് Pallakd, National, Obituary, Palakkad, Shahul, Malayalee dead in Coorg
വീരാജ്‌പേട്ട: (www.kvartha.com 12/11/2015) ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്ന കര്‍ണാടക സര്‍ക്കാരിനെതിരെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റ മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട്ടെ നാസറിന്റെ മകനും ബംഗളൂരുവില്‍ ഓട്ടോമൊബൈല്‍ കമ്പനിയിലെ ജീവനക്കാരനുമായ ഷാഹുല്‍ (22) ആണ് മരിച്ചത്. ഏറെ കാലമായി സിദ്ധാപുരം ഗൂഡ്ഗദ്ദെയില്‍ താമസക്കാരനാണ് ഷാഹുല്‍.

ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ടിപ്പു ജയന്തിക്കെതിരെ പ്രതിഷേധം നടത്തുന്നവരും, ടിപ്പു ജയന്തിയെ അനുകൂലിക്കുന്നവരും തമ്മില്‍ മടിക്കേരിയിലുണ്ടായ ഏറ്റുമുട്ടലില്‍ വിഎച്ച്പി നേതാവ് മരിച്ചിരുന്നു. വിഎച്ച്പി ഓര്‍ഗനൈസിംഗ് സെക്രട്ടറി കടപ്പ (55) സംഘര്‍ഷത്തിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ രക്ഷപ്പെടുന്നതിനായി മതിലിന് മുകളില്‍ കയറിയപ്പോള്‍ വീണാണ് മരിച്ചത്. സംഘര്‍ഷം കണ്ടുകൊണ്ടിരുന്ന രാജു (55) എന്നയാളും കുഴഞ്ഞു വീണ് മരിച്ചിരുന്നു. കട്ടപ്പയുടെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കുടകില്‍ ഒരാള്‍ മരിച്ചുകിടക്കുന്നതായുള്ള അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇതിന് സംഘര്‍ഷവുമായി ബന്ധമില്ലെന്ന് വ്യക്തമായി.

ചൊവ്വാഴ്ച നടന്ന ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് മടിക്കേരിയില്‍നിന്നും സിദ്ധാപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് ഷാഹുലിന് വെടിയേറ്റത്. ചെട്ടള്ളി അബ്ബാലയില്‍ വെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഷാഹുല്‍ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു മരണം സംഭവിച്ചത്. ഉമ്മുകുല്‍സുവാണ് ഷാഹുലിന്റെ മാതാവ്. സഹോദരങ്ങള്‍: റംഷിന, നൗഫിന. ഖബറടക്കം വ്യാഴാഴ്ച സിദ്ധാപുരത്ത്.

അതിനിടെ വിഎച്ച്പി നേതാവ് കട്ടപ്പയുടെ മരണത്തില്‍ പ്രതിഷേധിച്ച് സംഘ് പരിവാര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മലയാളിയുടെ വാന്‍ അഗ്നിക്കിരയാക്കിയത് ഒഴിച്ച് വലിയ രീതിയിലുള്ള സംഘര്‍ഷമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. മടിക്കേരിയിലെത്തിയ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.

Keywords: Pallakd, National, Obituary, Palakkad, Shahul, Malayalee dead in Coorg