Follow KVARTHA on Google news Follow Us!
ad

ദുബൈ രാജകുമാരന്‍ ഹംദാന്റെ കുതിര ലേലത്തിന്; പണം രോഗബാധിതര്‍ക്ക്

ദുബൈ: (www.kvartha.com 25.11.2015) ദുബൈ രാജകുമാരന്‍ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖുതൂമിന്റെ കുതിരയെ ലേലത്തിന് വെയ്ക്കുന്നു. Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, Auction, Horse,
ദുബൈ: (www.kvartha.com 25.11.2015) ദുബൈ രാജകുമാരന്‍ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖുതൂമിന്റെ കുതിരയെ ലേലത്തിന് വെയ്ക്കുന്നു. രോഗബാധിതരായവര്‍ക്ക് ചികില്‍സയ്ക്ക് പണം കണ്ടെത്തുകയാണ് ലക്ഷ്യം. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജലീല ഫൗണ്ടേഷനാണ് ലേലം സംഘടിപ്പിച്ചിട്ടുള്ളത്.

ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് സ്ഥാപിച്ചത്.

കുതിരയെ കൂടാതെ 300 വര്‍ഷം പഴക്കമുള്ള ഖുര്‍ ആന്റെ ചെറുപതിപ്പും ലേലത്തില്‍ വെയ്ക്കുന്നുണ്ട്. അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം, അമിത വണ്ണം തുടങ്ങിയ രോഗം ബാധിച്ചവര്‍ക്കുള്ള ചികില്‍സയ്ക്ക് പണം കണ്ടെത്തുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.

A horse owned by Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, will soon be sold in an auction to raise funds for ill people.


SUMMARY: A horse owned by Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, will soon be sold in an auction to raise funds for ill people.

Keywords: Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, Auction, Horse,