Follow KVARTHA on Google news Follow Us!
ad

വേണ്ട, വേണ്ട..എനിക്ക് പഞ്ചായത്തും നഗരസഭയും വേണ്ട; എംഎല്‍എ ആയാല്‍ മതി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, നഗരസഭാThiruvananthapuram, KPCC, Women, Politics, Oommen Chandy, Kerala,
തിരുവനന്തപുരം: (www.kvartha.com 06.10.2015) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കള്‍ക്കു മടി. കെപിസിസി, ഡിസിസി ഭാരവാഹികളായ ഇവരില്‍ പുരുഷന്മാരും സ്ത്രീകളുമുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവച്ചാണ് ഇവര്‍ പിന്മാറുന്നത്.

എന്നാല്‍ ഇതിനെ മറികടക്കാന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസഭാധ്യക്ഷന്‍, ഉപാധ്യക്ഷന്‍( അധ്യക്ഷ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ കാട്ടി മോഹിപ്പിക്കുകയാണ് പാര്‍ട്ടി നേതൃത്വം. ഒരേ പദവിയിലേക്ക് ഇങ്ങനെ ഒന്നിലധികം പേര്‍ക്ക് വാഗ്ദാനം നല്‍കി മല്‍സരിപ്പിക്കുന്ന സ്ഥിതിയും ഉണ്ടായേക്കുമെന്നാണു സൂചന. അതു വിശ്വസിച്ച് നിരവധിപ്പേര്‍ മല്‍സര രംഗത്ത് ഇറങ്ങുന്നതോടെ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ മേല്‍പ്പറഞ്ഞ പദവികളിലേക്ക് തള്ളലായിരിക്കും.

രണ്ടു ലക്ഷ്യങ്ങളോടെയാണ് പാര്‍ട്ടി നേതൃത്വം രണ്ടാം നിരയിലും മൂന്നാം നിരയിലുമുള്ള നേതാക്കളെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇറക്കുന്നത്. രാഷ്ട്രീയ അനുഭവമുള്ളവരും നിര്‍ണായക സാഹചര്യങ്ങളില്‍ അധികാരം മാത്രം ഉന്നമിട്ട് മറുപക്ഷവുമായി സന്ധി ചെയ്യാത്തവരും ജയിച്ചുവരണം എന്നതാണ് ആദ്യത്തെ കാര്യം. പലയിടത്തും ഇടതുമുന്നണിയുമായി ഇഞ്ചോടിഞ്ച് ജയിച്ചുവരുമ്പോള്‍ ഒരാളുടെ മറുകണ്ടം ചാട്ടംകൊണ്ട് ഭരണം നഷ്ടപ്പെടുന്ന അനുഭവങ്ങള്‍ മുമ്പുണ്ടായതാണ് കാരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുമോഹികളുടെ തള്ളല്‍ കുറയ്ക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. ദീര്‍ഘകാലമായി പ്രവര്‍ത്തന രംഗത്തുണ്ടായിട്ടും നിയമസഭാ സീറ്റ് കിട്ടാത്തവരും വിജയം ഉറപ്പുള്ള സീറ്റ് കിട്ടാത്തതുകൊണ്ട് തോറ്റുപോയവരുമൊക്കെ നില്‍ക്കുമ്പോഴാണ് ഇവരില്‍ പലരും എംഎല്‍എയാകാന്‍ തുനിഞ്ഞിറങ്ങുന്നത്. പ്രാദേശിക തലത്തില്‍ ജനപ്രതിനിധികളായി അനുഭവമുണ്ടായിട്ടുമതി നിയമസഭയിലേക്കു വരുന്നത് എന്നാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും നിലപാട്.

നഗരസഭാ അധ്യക്ഷ സ്ഥാനത്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് സ്ഥാനത്തുമൊക്കെ തിളങ്ങിയ പലരും വര്‍ഷങ്ങളായി നിയമസഭയിലെത്താന്‍ സാധിക്കാതെ സജീവമായി സംഘടനാ രംഗത്ത് തുടരുന്നുണ്ട്.

എന്നാല്‍ ഇത്തരം മാനദണ്ഡങ്ങളൊന്നും വകവയ്ക്കാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവച്ച് കാത്തിരിക്കുന്നവരെ ഏതുവിധവും തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനാണ് കെപിസിസിയുടെ ശ്രമം. അതിനോട് മുഖം തിരിച്ചുനിന്നാല്‍ ഇതുമില്ല അതുമില്ല എന്ന സ്ഥിതിയാകും ഉണ്ടാവുക എന്നും നേതൃത്വം താക്കീതു ചെയ്യുന്നുണ്ട്.

Local congress leaders are not willing to contest local body election; Their target is assembly, Thiruvananthapuram, KPCC, Women, Politics, Oommen Chandy, Kerala.


Also Read:
വിജയ ബാങ്ക് കൊള്ള: രണ്ടുപ്രതികള്‍ കൂടി റിമാന്‍ഡില്‍; ഇനി പിടികിട്ടാനുള്ളത് ഒരുപ്രതി

Keywords: Local congress leaders are not willing to contest local body election; Their target is assembly, Thiruvananthapuram, KPCC, Women, Politics, Oommen Chandy, Kerala.