Follow KVARTHA on Google news Follow Us!
ad

സംസ്ഥാന സെക്രട്ടറിയറ്റില്‍ നിന്നും വി എസ് പുറത്ത്

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ്.Thiruvananthapuram, Secretariat, V.S Achuthanandan, P.K Sreemathi Teacher, A.K Balan, Kerala,
തിരുവനന്തപുരം: (www.kvartha.com 25/04/2015) സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പുറത്ത്. അച്യുതാനന്ദനൊപ്പം വൈക്കം വിശ്വന്‍, പി.കെ.ഗുരുദാസന്‍ എന്നിവരും പുറത്തായിട്ടുണ്ട്. ഇവര്‍ക്ക് പകരം എം.എം.മണി, ടി.പി.രാമകൃഷ്ണന്‍, കെ.ജെ.തോമസ് എന്നിവരെ പുതുതായി സെക്രട്ടേറിയറ്റില്‍ ഉള്‍പെടുത്തി.

പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ അധ്യക്ഷതയില്‍ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തത്. അതേസമയം സെക്രട്ടേറിയറ്റില്‍ നിന്നും പുറത്താക്കിയ വി.എസിനെ ഏത് ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി കേന്ദ്ര കമ്മിറ്റിക്ക്  വിട്ടു.

കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, പി കരുണാകരന്‍, ഇ.പി.ജയരാജന്‍, ടി.എം.തോമസ് ഐസക്, പി.കെ.ശ്രീമതി, എ.കെ. ബാലന്‍, എം.വി.ഗോവിന്ദന്‍, വി.വി.ദക്ഷിണാമൂര്‍ത്തി, എളമരം കരീം, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍, എം.എം.മണി, ടി.പി.രാമകൃഷ്ണന്‍, കെ.ജെ തോമസ് എന്നിവരാണ് പുതിയ സെക്രട്ടേറിയറ്റ്  അംഗങ്ങള്‍.
 Thiruvananthapuram, Secretariat, V.S Achuthanandan, P.K Sreemathi Teacher, A.K Balan, Kerala.

Also Read: 
കെ.എസ്.ആര്‍.ടി.സിയില്‍ പാസ് നല്‍കാനാളില്ല: അധികൃതര്‍ വിദ്യാര്‍ത്ഥികളെ വട്ടം കറക്കുന്നു

Keywords: Thiruvananthapuram, Secretariat, V.S Achuthanandan, P.K Sreemathi Teacher, A.K Balan, Kerala.