Follow KVARTHA on Google news Follow Us!
ad

പതിമൂന്നുകാരന്‍ 'പ്രണയിക്കാനെത്തിയ' യുവാവിന്റെ കൈവെട്ടി

അബൂദാബി: (www.kvartha.com 01/03/2015) ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവാവിനെ പതിമൂന്നുകാരന്‍ വിളിച്ചുവരുത്തി കൈവെട്ടി. UAE, Abu Dhabi, Boy, Friend, Cut, Han
അബൂദാബി: (www.kvartha.com 01/03/2015) ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവാവിനെ പതിമൂന്നുകാരന്‍ വിളിച്ചുവരുത്തി കൈവെട്ടി. സുഹൃത്തിന്റെ സഹായത്തോടെയാണ് ബാലന്‍ യുവാവിന്റെ കൈവെട്ടിയത്.

യുവാവ് കുട്ടിയോട് ഓണ്‍ലൈന്‍ വഴി പ്രണയാഭ്യര്‍ത്ഥന നടത്തുകയും ഒരുമിച്ച് സമയം ചിലവഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചിരുന്നു. യുവാവിന്റെ ഉദ്ദേശ്യം മനസിലായ ബാലന്‍ അയാളെ വശീകരിച്ച് അബൂദാബിയിലേയ്ക്ക് വിളിച്ചുവരുത്തി.

വീട്ടിലെത്തിയ യുവാവ് ബാലനോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. ഒരു ഒറ്റപ്പെട്ട വീട്ടിലെത്തിയാല്‍ ശാരീരിക ബന്ധത്തിന് താന്‍ സമ്മതിക്കാമെന്ന് ബാലന്‍ യുവാവിനോട് പറഞ്ഞു. തുടര്‍ന്ന് ബാലന്‍ പറഞ്ഞ സ്ഥലത്ത് ഒരു ഒഴിഞ്ഞ വീട്ടില്‍ യുവാവെത്തി.

UAE, Abu Dhabi, Boy, Friend, Cut, Hanഇതോടെ അവിടെ കാത്തിരുന്ന ബാലനും സുഹൃത്തും യുവാവിന്റെ മേല്‍ ചാടിവീണു. കത്തികൊണ്ട് വെട്ടിപരിക്കേല്പിച്ചു. യുവാവിന്റെ മൊബൈല്‍ കൈക്കലാക്കിയ ബാലന്മാര്‍ യുവാവിന്റെ കൈ വെട്ടിമാറ്റി ഓടിയകന്നു. മൃതപ്രായനായി ചോരയൊലിക്കുന്ന യുവാവ് ഒരു വിധത്തില്‍ വലിഞ്ഞും ഏന്തിയും റോഡരികിലെത്തി.

അതുവഴി വന്ന െ്രെഡവര്‍മാര്‍ യുവാവിനെ കണ്ട് വാഹനം നിറുത്തുകയും വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.

വെട്ടിമാറ്റിയ കൈ തുന്നിച്ചേര്‍ത്തെങ്കിലും കൈക്ക് സ്വാധീനം ലഭിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവിന്റെ പേരില്‍ ബലാല്‍സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ബാലന്മാരുടെ പേരില്‍ മോഷണം, മര്‍ദ്ദനം തുടങ്ങിയ കുറ്റങ്ങളും ചുമത്തി.

SUMMARY: A 13-year-old boy who was seduced online by a man decided to teach him a lesson, when he himself seduced the man to an isolated place in Abu Dhabi and cut his hand off with a cleaver with the help of a friend.

Keywords: UAE, Abu Dhabi, Boy, Friend, Cut, Han

Post a Comment