Follow KVARTHA on Google news Follow Us!
ad

ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഭര്‍ത്താവിന്റെ മൃതദേഹം കിണറ്റില്‍

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന മദ്ധ്യവയസ്‌കന്റെ Wife, Police, Dead Body, Sisters, Natives, Obituary, Kerala,
ആറ്റിങ്ങല്‍: (www.kvartha.com 17.09.2014)കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന മദ്ധ്യവയസ്‌കന്റെ മൃതദേഹം കിണറ്റില്‍. ആളൊഴിഞ്ഞ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസം പഴക്കമുള്ളതായി സംശയിക്കുന്നു. കവലയൂര്‍ പറങ്കിമാംവിള ചരുവിള വീട്ടില്‍ രാജുവിന്റെ (45) മൃതദേഹമാണ് ബുധനാഴ്ച രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് കടയ്ക്കാവൂര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

മദ്യപാനിയായ രാജുവിന്റെ ഉപദ്രവം കാരണം ഒരു വര്‍ഷം മുമ്പാണ് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. അതിനുശേഷം  കവലയൂരിലെ വസ്തു വിറ്റ് ഇയാള്‍ ചെറുന്നിയൂരില്‍ തനിച്ചു താമസിച്ചുവരികയായിരുന്നു. കവലയൂരിലെ സഹോദരിയുടെ വീടിനടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ കൈവരിയില്ലാത്തതും ഉപയോഗ ശൂന്യവുമായ  കിണറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

Wife, Police, Dead Body, Sisters, Natives

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ലോറിയിടിച്ച് വഴിയാത്രക്കാരന് ഗുരുതരം

Keywords: Wife, Police, Dead Body, Sisters, Natives, Obituary, Kerala.

Post a Comment