Follow KVARTHA on Google news Follow Us!
ad

ഭാര്യയേയും മക്കളെയും ചുറ്റിക കൊണ്ട് തലക്കടിച്ച് ഗൃഹനാഥന്‍ ഷോക്കേല്‍പിച്ചു മരിച്ചു

ഭാര്യയെയും മക്കളെയും ഇരുമ്പ് ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം ഗൃഹനാഥന്‍ Wife, Children, attack, Injured, Medical College, hospital, Treatment, Dead Body, Kerala,
ഏറ്റുമാനൂര്‍: (www.kvartha.com 19.09.2014)ഭാര്യയെയും മക്കളെയും ഇരുമ്പ് ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. ഏറ്റുമാനൂര്‍ പേരൂര്‍ ചെറ്റേക്കവലയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ രാജന്‍(45)ആണ് കാല്‍ വിരലുകളില്‍ ചെമ്പുകമ്പി ചുറ്റിയശേഷം സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കിയത്.

ഭാര്യ ആന്‍സി (25),മക്കളായ റിന്റോ(5),റിജോ(3)എന്നിവരെയാണ്  കരിങ്കല്‍ പണിക്കുപയോഗിക്കുന്ന ഇരുമ്പ് ചുറ്റികകൊണ്ട് രാജന്‍ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാര്‍  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചു. ട്രോമാ ഐ. സി.യുവില്‍ കഴിയുന്ന മൂന്നുപേരും ഗുരുതരാവസ്ഥ തരണം ചെയ്തതായി  ഡോക്ടര്‍മാര്‍ അറിയിച്ചു. മൂത്ത കുട്ടിയുടെ തലയോട്ടി ചുറ്റിക കൊണ്ടുള്ള അടിയേറ്റ് പൊട്ടിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ്  സംഭവം. കഴിഞ്ഞ ഒരു വര്‍ഷമായി രാജന്‍ പേരൂരിലും പരിസരങ്ങളിലുമായി കുടുംബസമേതം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു . സ്ഥിരം മദ്യപാനിയായ ഇയാള്‍ വീട്ടിലെത്തി ഭാര്യയുമായി നിരന്തരം വഴക്കടിക്കുക പതിവായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ രാജന്റെ വീട്ടില്‍ നിന്നും കൂട്ടനിലവിളി കേട്ടിരുന്നു.

സമീപത്തെ പള്ളിയില്‍ ജോലിചെയ്തിരുന്ന  നിര്‍മാണ തൊഴിലാളികള്‍ നിലവിളികേട്ട് ഓടിയെത്തിയപ്പോള്‍ ആന്‍സിയും കുട്ടികളും അബോധാവസ്ഥയില്‍ ചോരയില്‍ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്.  തൊട്ടപ്പുറത്ത് ഷോക്കേറ്റ് മരിച്ച നിലയില്‍ രാജനും ഉണ്ടായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും നാലുപേരെയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രാജന്റെ  മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

Wife, Children, attack, Injured, Medical College, Hospital, Treatment, Dead Body, Kerala.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അതിവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം
Keywords: Wife, Children, attack, Injured, Medical College, Hospital, Treatment, Dead Body, Kerala.

Post a Comment