Follow KVARTHA on Google news Follow Us!
ad

സ്‌കോട്‌ലന്റ് സ്വതന്ത്രമാകില്ല; ബ്രിട്ടനൊപ്പം നില്‍ക്കും

കഴിഞ്ഞ മൂന്നു നൂറ്റാണ്ടു കാലമായി ബ്രിട്ടനോടൊപ്പം നില്‍ക്കുന്ന സ്‌കോട്‌ലാന്‍ഡിനെ Britain, Voters, World,
എഡിന്‍ബറ: (www.kvartha.com 19.09.2014)കഴിഞ്ഞ മൂന്നു നൂറ്റാണ്ടു കാലമായി ബ്രിട്ടനോടൊപ്പം നില്‍ക്കുന്ന സ്‌കോട്‌ലാന്‍ഡിനെ സ്വതന്ത്രരാജ്യമാക്കണോ എന്നറിയാനായി നടത്തിയ ഹിതപരിശോധനയില്‍ ഭൂരിഭാഗം ജനങ്ങളും ബ്രിട്ടനോടൊപ്പം നില്‍ക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.  വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഹിതപരിശോധന നടന്നത്. ഇംഗ്ലിസ്റ്റണിലെ റോയല്‍ ഹെലാന്റ് സെനറ്റില്‍ വച്ച് മുഖ്യവരണാധികാരി അന്തിമ ഫലം പ്രഖ്യാപിച്ചു. ഫലമറിയുന്നതിനായി സ്വതന്ത്രവാദ അനുകൂലികള്‍ ഗ്ലാസ്‌ഗോയില്‍ തടിച്ച് കൂടിയിരുന്നു.

32 കൗണ്‍സിലുകളില്‍ നടന്ന ഹിതപരിശോധനയില്‍ 27 ഉം ബ്രിട്ടന് അനുകൂലമായി നിന്നു.   സ്‌കോട്ട്‌ലന്റ് സ്വതന്ത്രമാകണമെന്ന് വോട്ട് ചെയ്തത് അഞ്ച്  കൗണ്‍സിലുകള്‍ മാത്രമാണ്. പരാജയം അംഗീകരിക്കുന്നതായി സ്‌കോട്ട്‌ലന്റ് ഫസ്റ്റ് മിനിസ്റ്റര്‍ അലക്‌സ് സാല്‍മണ്ട് പറഞ്ഞു.ഹിതപരിശോധനയില്‍ 55 ശതമാനം പേരും വിഭജനത്തെ എതിര്‍ത്തപ്പോള്‍  45 ശതമാനം പേര്‍ വിഭജനത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. നാലു കോടി രണ്ടു ലക്ഷത്തി 85,323 വോട്ടര്‍മാര്‍ക്കായി 5579 പോളിംഗ് സ്‌റ്റേഷനുകളാണ് തുറന്നിരുന്നത്.
വോട്ടെടുപ്പ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടു മണിവരെ നീണ്ടു.

 Scotland votes 'no' to independence in historic referendum,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അതിവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം

Keywords: Scotland votes 'no' to independence in historic referendum, Britain, Voters, World.

Post a Comment