Follow KVARTHA on Google news Follow Us!
ad

തകര്‍ന്ന എം എച്ച് 17 മലേഷ്യന്‍ വിമാനത്തിന്റെ ബ്‌ളാക് ബോക്‌സുകള്‍ കൈവശമുണ്ടെന്ന് റഷ്യന്‍ വിമതര്‍

വ്യാഴാഴ്ച ഉക്രെയിന്‍- റഷ്യന്‍ അതിര്‍ത്തിയില്‍ വെച്ച് മിസൈല്‍ ആക്രമണത്തില്‍ കത്തിച്ചാമ്പലാക്കിയ Russia, Flight, Dead Body, Gun attack, World,
കീവ്: (www.kvartha.com 18.07.2014) വ്യാഴാഴ്ച ഉക്രെയിന്‍- റഷ്യന്‍ അതിര്‍ത്തിയില്‍ വെച്ച് മിസൈല്‍ ആക്രമണത്തില്‍ കത്തിച്ചാമ്പലാക്കിയ എം എച്ച് 17 മലേഷ്യന്‍ വിമാനത്തിന്റെ ബ്‌ളാക് ബോക്‌സുകള്‍ കൈവശമുണ്ടെന്ന അവകാശവാദവുമായി റഷ്യന്‍ അനുകൂല വിമതര്‍. വിമാനം തകര്‍ന്നുവീണ ഡൊണെസ്‌ക് പട്ടണത്തിന്റെ നിയന്ത്രണമുള്ള വിമതരാണ് അവകാശവാദവുമായെത്തിയിരിക്കുന്നത്.

വിമാനം തകര്‍ന്നതിന്റെ പ്രധാന കാരണം കണ്ടെത്താനുള്ള നിര്‍ണായക ഘടകമാണ് ബ്‌ളാക് ബോക്‌സുകള്‍. തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അത് കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് ബ്ലാക് ബോക്‌സുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പറഞ്ഞ് വിമതര്‍ രംഗത്തെത്തുന്നത്. തങ്ങളുടെ കൈവശമുള്ള ബ്‌ളാക് ബോക്‌സുകള്‍ എന്തു ചെയ്യണമെന്ന് ആലോചിച്ച് വരികയാണെന്നും വിമതര്‍ വ്യക്തമാക്കി.

അതേസമയം യുദ്ധഭൂമിക്ക് സമാനമായ അവസ്ഥയാണ് വിമാനം തകര്‍ന്നടിഞ്ഞ സ്ഥലത്ത്. അവിടവിടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ ചിതറിത്തെറിച്ചു കിടക്കുന്നു. മാംസം കരിഞ്ഞതിന്റെ ഗന്ധം വായുവില്‍ തങ്ങി നില്‍ക്കുന്നു. വിമാനം തകര്‍ന്നു വീണത് പാടത്താണെങ്കിലും വിമാനത്തിന്റെ ചില ഭാഗങ്ങള്‍ സമീപത്തെ റോഡിന് അപ്പുറത്തേക്കും തെറിച്ചു വീണിട്ടുണ്ട്.

കത്തിയമര്‍ന്ന വിമാനാ വശിഷ്ടങ്ങളില്‍ നിന്ന് ഇപ്പോഴും പുക ഉയര്‍ന്നുകൊണ്ടിരിക്കയാണ്. ശ്മശാനമൂകമായ അവസ്ഥയാണ് എങ്ങും. തിരിച്ചറിയാന്‍ പറ്റാത്തവണ്ണം മൃതദേഹങ്ങള്‍ കത്തിച്ചാമ്പലായിരിക്കയാണ്. രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള തീവ്ര ശ്രമം നടത്തിവരികയാണ്.

Russia, Flight, Dead Body, Gun attack, World

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Russia, Flight, Dead Body, Gun attack, World.

Post a Comment