Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അവസാനിച്ചു

ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അവസാനിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് Srinagar, Jammu, Congress, National, Election, National Conference ends alliance with Congress in Jammu
ശ്രീനഗര്‍: (www.kvartha.com 20.07.2014) ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അവസാനിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം അറിയിച്ചത്. ഇനിവരുന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 87 നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അംബികാ സോണിയും സംസ്ഥാന നേതാവ് സയ്ഫുദീന്‍ സോസും ഗുലാം നബിക്കൊപ്പം വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സഖ്യത്തിലേര്‍പെട്ടത്.

അതേസമയം സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ നീക്കമെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. നേരത്തെ തന്നെ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ അസ്വാരസ്യം ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലായാണ് സഖ്യം അവസാനിപ്പിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Srinagar, Jammu, Congress, National, Election, National Conference ends alliance with Congress in Jammu

Keywords: Srinagar, Jammu, Congress, National, Election, National Conference ends alliance with Congress in Jammu.

Post a Comment