Follow KVARTHA on Google news Follow Us!
ad

ടെറസ് പച്ചക്കറി കൃഷി കണ്ടുപിടിച്ചതു മഞ്ജു വാര്യര്‍ അല്ല; കുടുംബശ്രീയില്‍ വിവാദം

വീട്ടമ്മമാരുടെ ടെറസ് പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ മഞ്ജു വാര്യരെ ബ്രാഞ്ച് അംബാസിഡറാക്കിയതിനെച്ചൊല്ലി Kerala, Thiruvananthapuram, Vegetable, House Wife, Minister, Agriculture, Movie, How old are you,
തിരുവനന്തപുരം: (www.kvartha.com 24.07.2014) വീട്ടമ്മമാരുടെ ടെറസ് പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ മഞ്ജു വാര്യരെ ബ്രാഞ്ച് അംബാസിഡറാക്കിയതിനെച്ചൊല്ലി കുടുംബശ്രീയില്‍ പോര്. മഞ്ജു വാര്യര്‍ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രം ഈ തരത്തില്‍ കൃഷി ആരംഭിക്കുന്നതിന് എത്രയോ മുമ്പേ കേരളത്തിലെ നൂറുകണക്കിനു വീട്ടമ്മമാര്‍ ടെറസ് കൃഷിയും അടുക്കളത്തോട്ടവും വിജയകരമായി നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്.

എന്നാല്‍ പ്രശസ്ത നടിയായ മഞ്ജു വാര്യര്‍ ബ്രാന്‍ഡ് അംബാസിഡറായതോടെ കുടുംബശ്രീക്കും അതിന്റെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ശക്തിയുണ്ടായിരിക്കുന്നു എന്നാണ് കുടുംബശ്രീ മിഷനിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ വാദം. സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ മുനീറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് മഞ്ജുവിനെ ബ്രാന്‍ഡ് അംബാസിഡറാക്കിയത് എന്നും പബ്ലിസിറ്റിയല്ലാതെ അതിനു പിന്നില്‍ വേറെ താല്‍പര്യങ്ങളൊന്നുമില്ലെന്നും മറുവിഭാഗം വിമര്‍ശിക്കുന്നു.

ഇതിനിടയില്‍ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി വല്‍സലകുമാരി ഐ.എ.എസ് കുടുംബശ്രീ വിടാന്‍ ഒരുങ്ങുന്നതായും പ്രചരണമുണ്ട്. കുടുംബശ്രീ ആസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാര്‍ തമ്മിലുള്ള പോരും സംസ്ഥാന മിഷനും തിരുവനന്തപുരത്തെ ഉള്‍പ്പെടെ ജില്ലാ മിഷനുകളുമായി നല്ല ബന്ധത്തിലല്ലാത്തതും അവരുടെ ഈ നീക്കത്തിനു കാരണമാണെന്നാണു വിവരം.

കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ നടത്തുന്ന കുടുംബശ്രീ ട്രാവല്‍സ് എന്ന സ്ത്രീ സൗഹൃദ ടാക്‌സി സര്‍വീസിനെ താറടിക്കാനും തകര്‍ക്കാനും സംസ്ഥാന മിഷനിലെ ഒരു വിഭാഗം ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഗീഥാ ഫിലിപ്പ് ഇക്കാര്യം എക്‌സിക്യുട്ടീവ് ഡയറക്ടറോടും മന്ത്രിയോടുതന്നെയും പരാതിപ്പെട്ടതായാണു സൂചന.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച നിരുപമയെന്ന മുഖ്യകഥാപാത്രം ടെറസ് പച്ചക്കറി കൃഷി നടത്തുന്നതും അത് വന്‍ വിജയമായി മാറുന്നതും ചൂണ്ടിക്കാട്ടി, അത് സ്ത്രീ ശാക്തീകരണത്തിനു വലിയ പ്രചോദനമാണ് എന്ന് മന്ത്രി മുനീര്‍ നേരത്തേ പരസ്യ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ടെറസ് കൃഷി കണ്ടുപിടിച്ചത് മഞ്ജു വാര്യര്‍ ആണ് എന്ന തരത്തില്‍ മന്ത്രി നടത്തിയ പ്രസ്താവനയെ മാധ്യമങ്ങള്‍ പരിഹസിക്കുകയും ചെയ്തു.

അതിനു പിന്നാലെയാണ് കുടുംബശ്രീ മിഷന്റെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ മഞ്ജു വാര്യരെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്. അത് അനാവശ്യമാണ് എന്ന് അന്നേ കുടുംബശ്രീയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ സാമൂഹ്യനീതി വകുപ്പിനു കീഴില്‍തന്നെയുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ ഷീ ടാക്‌സി പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസിഡറായ മഞ്ജു വാര്യരെ വേറെ ഏതെങ്കിലും വിധത്തില്‍ കുടുംബശ്രീയുമായും അടുപ്പിച്ചു നിര്‍ത്തണം എന്നു തീരുമാനിച്ചു നീങ്ങിയ ചില ഉദ്യോഗസ്ഥര്‍ മന്ത്രിയില്‍ സമ്മര്‍ദം ചെലുത്തി അത് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നുവത്രേ.

Kerala, Thiruvananthapuram, Vegetable, House Wife, Minister, Agriculture, Movie, How old are you, Controversy in Kudumbashree on Manju Warriers presence.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബൈക്കില്‍ കാറിടിച്ച് കണ്‍ട്രോള്‍ റൂം എസ്.ഐ.ക്ക് ഗുരുതരം

Keywords: Kerala, Thiruvananthapuram, Vegetable, House Wife, Minister, Agriculture, Movie, How old are you, Controversy in Kudumbashree on Manju Warriers presence.

Post a Comment