Follow KVARTHA on Google news Follow Us!
ad

ഗാസയിലെ അഭയാര്‍ത്ഥിക്യാമ്പില്‍ റോക്കറ്റ് പതിച്ചു: പിഞ്ചുകുഞ്ഞടക്കം 16 മരണം

ഗാസ സിറ്റി: ഇസ്രായേല്‍ ബോംബുകളില്‍ നിന്നും മിസൈലുകളില്‍ നിന്നും അഭയം തേടിയ സ്ഥലത്തും പലസ്തീനികള്‍ക്ക് രക്ഷയില്ല. Jerusalem, Israel, UN, Palestine, Gaza strip
ഗാസ സിറ്റി:(www.kvartha.com 25.07.2014) ഇസ്രായേല്‍ ബോംബുകളില്‍ നിന്നും മിസൈലുകളില്‍ നിന്നും അഭയം തേടിയ സ്ഥലത്തും പലസ്തീനികള്‍ക്ക് രക്ഷയില്ല. ഗാസയിലെ യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ മിസൈല്‍ പതിച്ച് പിഞ്ചുകുഞ്ഞടക്കം 16 പലസ്തീനികള്‍ കൊല്ലപ്പെട്ടു.

അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ഒഴിപ്പിക്കണമെന്ന് നേരത്തെ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വ്യാഴാഴ്ച അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിക്കാന്‍ യുഎന്‍ തീരുമാനിച്ചിരുന്നു. കൂടാതെ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതും യുഎന്‍ നിര്‍ത്തിവെച്ചിരുന്നു.

ഭക്ഷണവും സുരക്ഷയുമില്ലാതെ അഭയാര്‍ത്ഥികള്‍ സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടുന്നതിനിടയിലായിരുന്നു മിസൈല്‍ പതിച്ചത്. പിഞ്ചുകുഞ്ഞടക്കം 16 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.

അതേസമയം മിസൈലിന്റെ ഉല്‍ഭവസ്ഥാനത്തെക്കുറിച്ച് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. പരസ്പരം പഴിചാരി സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുകയാണ് ഇസ്രായേലും ഹമാസും. മൂന്ന് മുതല്‍ 5 സ്‌ഫോടനങ്ങളാണ് സ്‌കൂളിലുണ്ടായത്.

ഹമാസ് പോരാളികള്‍ തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റി അഭയാര്‍ത്ഥി ക്യാമ്പില്‍ പതിച്ചുവെന്നാണ് ഇസ്രായേലിന്റെ ആരോപണം.
Jerusalem, Israel, UN, Palestine, Gaza strip

SUMMARY: Beit Hanoun, Gaza Strip: For more than a week, as the war engulfed their homes, families in this northern Gaza town packed up their belongings and children and headed to the one place they presumed would remain safe: the United Nations school.

Keywords: Jerusalem, Israel, UN, Palestine, Gaza strip

Post a Comment