Follow KVARTHA on Google news Follow Us!
ad

യു.എ.ഇയില്‍ നാല് പേര്‍ക്ക് കൂടി കൊറോണ; ജിദ്ദയില്‍ രണ്ട് വിദേശികള്‍ മരിച്ചു

ഡില്‍ ഈസ്റ്റ് റെസ്പിറേറ്റെറി സിന്‍ഡ്രോം (മെര്‍സ്) എന്ന രോഗത്തിന് കാരണമാവുന്ന കൊറോണ Abu Dhabi, Patient, Hospital, Treatment, Gulf, Coronavirus, MERS Coronavirus Is on a Serious Rampage
ദുബൈ / ജിദ്ദ: (www.kvartha.com 20.04.2014) ഡില്‍ ഈസ്റ്റ് റെസ്പിറേറ്റെറി സിന്‍ഡ്രോം (മെര്‍സ്) എന്ന രോഗത്തിന് കാരണമാവുന്ന കൊറോണ വൈറസ് യു.എ.ഇയില്‍ നാലു പേരില്‍ കൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി. കൊറോണ വൈറസ് ബാധിച്ച് ജിദ്ദയില്‍ രണ്ട് വിദേശികള്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ ശനിയാഴ്ച അറിയിച്ചിരുന്നു.

സൗദിയിലും ഖത്തറിലുമാണ് കൊറോണ വൈറസ് ബാധ കൂടുതലായും റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. യു.എ.ഇയില്‍ പുതുതായി രോഗം കണ്ടെത്തിയവരെല്ലാം ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഇത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്.

Abu Dhabi, Patient, Hospital, Treatment, Gulf, Coronavirus, MERS Coronavirus Is on a Serious Rampageകൊറോണ ബാധയെ തുടര്‍ന്ന് മെര്‍സ് രോഗിയായ 54 വയസുകാരന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. മാരകമായ കൊറോണ വൈറസ് യെമനിലും കണ്ടെത്തിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സൗദി, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍, ഒമാന്‍, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലും കൊറോണ വൈറസ് കണ്ടെത്തിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Abu Dhabi, Patient, Hospital, Treatment, Gulf, Coronavirus, MERS Coronavirus Is on a Serious Rampage. 

Post a Comment