Follow KVARTHA on Google news Follow Us!
ad

തൊഴിലുറപ്പ്-തൊഴിലിരിപ്പ് 'ഇതാ പുതിയൊരു പദ്ധതി'

ഭാരതത്തില്‍ പുതിയൊരു തൊഴില്‍ സംസ്‌കാരം വരവായി. കാര്‍ഷിക മേഖലയുടെ വികസനം വഴി മാത്രമേ Prathibha-Rajan, Article, Government, UDF, UPA, Farmers, Agriculture, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture
പ്രതിഭാരാജന്‍

ഭാരതത്തില്‍ പുതിയൊരു തൊഴില്‍ സംസ്‌കാരം വരവായി. കാര്‍ഷിക മേഖലയുടെ വികസനം വഴി മാത്രമേ സാമ്പത്തിക പുരോഗതി കൈവരിക്കാനാവുകയുള്ളുവെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത് യു.പി.എ സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നയത്തിന്റെ ചുവടു പിടിച്ചാണ്. മസ്‌ക്കത്ത് ഹോട്ടലില്‍ പ്ലാനിങ്ങ് ബോര്‍ഡ് വിളിച്ചു ചേര്‍ത്ത ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലം മാറി. കൃഷിരീതിയും മാറി. കാര്‍ഷിക മേഖലയും ആംഗലേയ സംസ്‌കാരം കൈയ്യേറ്റം നടത്തിയതോടെ പുതിയ തരം രോഗങ്ങളും ഇവിടെ യഥേഷ്ടം കൃഷി ചെയ്യപ്പെട്ടു തുടങ്ങി. കാലത്തിനൊത്താവണമല്ലോ കോലവും. നാം വിതക്കുന്നത് കാറ്റ്. കൊയ്യുന്നതോ കൊടുങ്കാറ്റ്.

കൃഷി ഇന്ന് ആദായകരമല്ല. വരുമാനം തീരെ കുറഞ്ഞ തൊഴില്‍. ഇത്രയേറെ കായികാദ്ധ്വാനവും സൂക്ഷ്മതയുമാവശ്യമുള്ള മറ്റൊരു മേഖലയില്ല. എന്നാല്‍ കൊയ്യുന്നതോ നഷ്ടക്കണക്കിന്റെ നൂറ് മേനി.  രാജ്യത്തിന്റെ കണക്കു പ്രകാരം ജനസംഖ്യയില്‍ ഭൂരിപക്ഷവും ഈ മേഖല കൊണ്ട് ജീവിക്കുന്നവരാണ്.  ദിനം തോറും മാന്യത നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന തൊഴില്‍. വെള്ളക്കോളര്‍ പണിയിലേക്കാണല്ലോ ജനമനസ്.

നമുക്ക് ഇനിയെങ്കിലും മാറേണ്ടേ. കൃഷി ആദായകരമാകുന്ന കാലം വരില്ലെ. പാശ്ചാത്യ നാടുകളില്‍ മിക്കയിടത്തും സര്‍ക്കാര്‍ വിത്തും വളവും നല്‍കി കൃഷി നടത്തിക്കുന്നു. അവിടെ കൃഷിയും വൈറ്റ് കോളര്‍ ജോലി. ഇവിടെയാണല്ലോ ചേറും ചെളിയും. മാറേണ്ടത് നിലപാടാണ്. മികച്ച സാമ്പത്തിക ഭദ്രതയും മാന്യതയും കല്‍പിക്കപ്പെട്ടാല്‍ ഈ മേഖലയെ കരക്കടുപ്പിക്കാമെന്ന് സര്‍ക്കാര്‍ കാണുന്നു. തോട്ടം വിളകള്‍ക്കും ഭക്ഷ്യവിളകള്‍ക്കും (റബ്ബറിന് ഇപ്പോള്‍ ഇത്തിരി ഇടിഞ്ഞു) നല്ല വില കിട്ടിത്തുടങ്ങി. നാളികേരത്തിന്റെ തറ വില കൂടിയിരിക്കുകയാണല്ലോ.

കേരളം തീരെ ചെറുതാണെന്നറിയാത്തവരില്ല. തരിശായി കിടക്കുന്ന വിളയിടങ്ങള്‍ക്കാണ് വലുപ്പക്കൂടുതല്‍.  ഈ പ്രതിസന്ധി പരിഹരിക്കാനായി യു.പി.എ സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടു വരുന്നു. തെരെഞ്ഞെടുപ്പല്ലെ, വരും. വരാതിരിക്കില്ല.

'മഹിളാ കൃഷി ശാക്തീകരണ യോജന' എന്നാണിതിന്റെ പേര്. പഞ്ചായത്തുകള്‍തോറും വനിതകളുടെ കൃഷി സഹായ കേന്ദ്രങ്ങള്‍ തുടങ്ങുക. ഉദ്ദേശമതാണ്. പുരുഷനെ വെറുതെ വിടു. മടിയന്മാര്‍. കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷയും അതു വഴി ഭക്ഷ്യസ്വയം പര്യാപ്തതയുമാണ് ലക്ഷ്യം. തൊഴിലിരിപ്പെന്ന ചെല്ലപേരുള്ള തൊഴിലുറപ്പിനേക്കാള്‍ ഇതിന് മാഹാത്മ്യം കൂടും.

Prathibha-Rajan, Article, Government, UDF, UPA, Farmers, Agriculture, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture
നെല്ല്, വാഴ, ഔഷധ ചെടികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, പച്ചക്കറി തുടങ്ങി മത്സ്യകൃഷി, കോഴി വളര്‍ത്തല്‍ ഇങ്ങനെ ഒട്ടനവധി മേഖലകളെ പരിപോക്ഷിപ്പിക്കുകയാണ് ലക്ഷ്യം. ഒരു യൂണിറ്റെന്നാല്‍ 25 സെന്റ് സ്ഥലവും അഞ്ച് പേരുമാണ്.  4,000 രൂപ ഏരിയ ഇന്‍സെന്റീവ് എന്ന പേരില്‍ ആദ്യമേ കിട്ടും. വിളവെടുപ്പിന് ശേഷം 4,000 രൂപ ഉല്‍പാദന ബോണസും. 25 സെന്റ് സ്ഥലത്തെ കൃഷിക്ക് 8,000 രൂപ സര്‍ക്കാര്‍ വക കിട്ടുമെന്ന് സാരം. വിപണി കണ്ടെത്താനും ബുദ്ധിമുട്ടേണ്ട. സര്‍ക്കാര്‍ സഹായിക്കും.

ഇതു കൊണ്ടൊന്നും സഹായമവസാനിക്കുന്നില്ല. കാര്‍ഷിക വികസന കേന്ദ്രങ്ങള്‍ തുടങ്ങി കര്‍ഷകരെ സഹായിക്കാന്‍ പഞ്ചായത്ത് ഒന്നിന് 75,000 രൂപ വേറെയും നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ 50,000 രൂപ കാര്‍ഷികോപകരണങ്ങള്‍ക്കും ബാക്കി ഓഫീസ് സൗകര്യമൊരുക്കാനുമാണ്. വസ്തു ആരുടേതെന്ന നോട്ടം വേണ്ട. സ്വകാര്യ വ്യക്തികള്‍, സര്‍ക്കാര്‍ ഭൂമി, വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ടു കിടക്കുന്നവ, അര്‍ധസര്‍ക്കാര്‍, പൊതുമേഖല , റോഡ്‌വക്ക്, തരിശ് ഏതുമാവട്ടെ കൃഷിക്ക് പറ്റിയാല്‍ ഉപയോഗിക്കാം.  കുടുംബശ്രീക്കാണ് പദ്ധതിയുടെ മേല്‍നോട്ടം. കാശില്ലെന്ന വിഷമമെന്തിന്? ബാങ്ക് വായ്പയും ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും.  ബാങ്കല്ലെ, പലിശ കൊടുത്തു മുടിയേണ്ടെ എന്നു കരുതി വ്യാകുലപ്പെടാന്‍ വരട്ടെ. ഏഴ് ശതമാനം നിരക്കില്‍ കിട്ടും വായ്പ. പലിശ കര്‍ഷകരില്‍ നിന്നും ഈടാക്കുമെന്ന ഭയം വേണ്ട. അഞ്ച് ശതമാനം കുടുംബശ്രീയും 2 ശതമാനം നബാര്‍ഡും കൊടുത്തു കൊള്ളും. ഫലത്തില്‍ ഇത് പലിശരഹിത വായ്പ.

ഇതൊരു മോഹ പദ്ധതിയാണ്. ജനനം കൊണ്ട് എതു വിദേശീയന്റെ നാട്ടിലേതുമാകട്ടെ. അപകടം പതിയിരിക്കുന്നത് പരിമിതം. പക്ഷേ പൊതുജനം, ത്രിതല പഞ്ചായത്ത് സംവിധാനം, സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ മനസറിഞ്ഞ് സഹകരിക്കണം. ഉദ്യോഗസ്ഥര്‍ക്ക് നാട് നന്നാവണമെന്ന ബോധം വേണം. ജനത്തിന്റെ സൂക്ഷ്മ നിരീക്ഷണമുണ്ടാവണം. സ്ത്രീ ശാക്തീകരണത്തിന്റെ സിരയായി മാറും ഈ പദ്ധതി, തീര്‍ച്ച.

കണക്കു തെറ്റിക്കുന്ന, കൃഷിയുടെ നട്ടെല്ലൊടിക്കുന്നതിനാല്‍ ഉപേക്ഷിക്കപ്പെട്ട ഏക്കറ് കണക്കിന് ഭൂമിയെ മണ്ണിട്ട് നികത്താന്‍ ഇനി നേതാക്കളുടെ പുറം ചൊറിഞ്ഞു നടക്കേണ്ട കാര്യമില്ല.  പ്രയോജനപ്പെടുത്താം ഈ പുതിയപദ്ധതിയെ.  ഭൂമി ആരുടേതുമാവട്ടെ. ഉടമസ്ഥാവകാശ നിയമം മൂലം നിലനിര്‍ത്തി പാട്ടമോ, കരാറോ,അല്ല പുതുതായി വല്ല വകുപ്പും നിര്‍മിച്ചോ, കൃഷി ചെയ്യാന്‍ മുന്നോട്ട് വരുന്നവരെ ഏല്‍പിക്കണം. അവരുടെ മാവും പൂക്കട്ടെ.

Prathibha-Rajan, Article, Government, UDF, UPA, Farmers, Agriculture, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture
Prathibha Rajan
(Writer)
ഇതു വനിതകളുടെ പദ്ധതി. ഭാരതത്തിന്റെ തനതു സംസ്‌കാരത്തിന്റെ സൂക്ഷിപ്പുകാരാണവര്‍. രാഷ്ട്ര പുനര്‍ നിര്‍മിതിയില്‍ പങ്കാളികളാകുമ്പോഴും അഴിമതിയില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രമിക്കുന്നവര്‍. അവരേക്കൂടി അഴിമതി പഠിപ്പിക്കുന്നതാകരുത് പദ്ധതി. തൊഴിലുറപ്പ് തൊഴിലിരിപ്പായി മാറുന്നത് നാം കാണുന്നു. 45 ലക്ഷം തൊഴില്‍രഹിതരുള്ള കേരളത്തില്‍ 30 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. പേടിപ്പെടുത്തുന്ന ഈ കണക്കിന് പരിഹാരമായി ഈ പദ്ധതിയെ വളര്‍ത്തി വലുതാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാകണം.

ഇനി പണി അന്വേഷിച്ചു അന്യന്റെ വാതിലില്‍ മുട്ടാന്‍ ഇടവരാതിരിക്കട്ടെ. വെള്ള മുണ്ട് അഴിച്ചു മാറ്റി പാടത്തിറങ്ങിയാല്‍ വെള്ളക്കോളര്‍ ജോലിയിതാ റെഡിയാവുന്നു.

Also Read: 
റിയാലിറ്റി ഷോ- കഥയും ജീവിതവും

Keywords: Prathibha-Rajan, Article, Government, UDF, UPA, Farmers, Agriculture, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment