Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണിയാണെന്ന വ്യാജേന ആശുപത്രിയില്‍ നിന്നും കൈകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

ആശുപത്രിയില്‍നിന്നു നവജാതശിശുവിനെ അതിവിദഗ്ധമായി Pregnant Woman, hospital, Baby, Kidnap, Arrest, Police, Doctor, Mobil, Kerala,
കാഞ്ഞിരപ്പള്ളി: ആശുപത്രിയില്‍നിന്നു നവജാതശിശുവിനെ അതിവിദഗ്ധമായി  കടത്തിക്കൊണ്ടുപോയ  യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.  കൂവപ്പള്ളി കുളപ്പുറം പ്രണങ്കയത്തു ഷിബു- റിയാ ദമ്പതികളുടെ 13 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണു പരിചയം നടിച്ചെത്തിയ യുവതി തട്ടികൊണ്ടുപോയത്. വ്യാഴാഴ്ച  രാവിലെ പതിനൊന്നരയോടെയാണു സംഭവം. പാമ്പനാര്‍ സ്വദേശിനി ശിവരഞ്ജിനി (25) ആണു പിടിയിലായത്.

വയറ്റില്‍ തുണി  ചുറ്റി കാഞ്ഞിരപ്പള്ളി റാണി ആശുപത്രിയിലെത്തിയ ശിവരഞ്ജിനി ഗര്‍ഭിണിയാണെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ സ്‌കാനിംഗ് നടത്താന്‍ പറഞ്ഞുവെന്നും ഭര്‍ത്താവ് കൂടെയില്ലാത്തതിനാല്‍  ആശുപത്രിയില്‍ തങ്ങാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും  പറഞ്ഞ് അന്ന് ആശുപത്രിയില്‍ തന്നെ തങ്ങി. ഇതിനിടെ തൊട്ടടുത്ത മുറിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ അമ്മ റിയയുമായും അമ്മൂമ്മ ത്രേസ്യാമ്മയുമായും സൗഹൃദം സ്ഥാപിച്ചു.  വ്യാഴാഴ്ച രാവിലെ മുതല്‍ കുഞ്ഞിനോടൊപ്പം ചെലവഴിച്ച ശിവരഞ്ജിനി  റിയ കുളിക്കാന്‍ പോയ അവസരത്തില്‍ കുഞ്ഞിന് കൂട്ടിരുന്ന അനുജന്‍ റോബിനെ മൊബൈലില്‍ റീചാര്‍ജ് ചെയ്യാന്‍ പുറത്തേക്ക് പറഞ്ഞയച്ചു. ഗര്‍ഭിണിയായതു കൊണ്ടും സൗഹൃദത്തിലായതുകൊണ്ടും റോബിന്‍ വിശ്വസിച്ച് കുഞ്ഞിനെ ശിവരഞ്ജിനിയെ ഏല്‍പിച്ച് പുറത്തേക്ക് പോയി. ഈ അവസരം മുതലെടുത്ത്  ശിവരഞ്ജിനി കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.

 Pregnant Woman, Hospital, Baby, Kidnap, Arrest, Police, Doctor, Mobil, Kerala, Malayalam News
കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞ് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷയില്‍ ഒരു സ്ത്രീ കുഞ്ഞിനെയും കൊണ്ട് മുണ്ടക്കയം ഭാഗത്തേക്കു പോയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു മുണ്ടക്കയം എസ് .ഐ ജെര്‍ലിന്‍ വി. സ്‌കറിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണു കുമളിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍നിന്നു ശിവരഞ്ജിനിയെ പിടികൂടിയത്. ഗര്‍ഭിണിയാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ശിവരഞ്ജിനി വയറില്‍ തുണി
ചുറ്റിയിരുന്നതായി വനിതാ പോലീസ് നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്.

പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലെത്തി  മാതാപിതാക്കള്‍ക്ക് കൈമാറി.

Also Read: തെക്കന്‍ രാജനെ പോലീസ് കുടുക്കിയത് ഭാര്യയുടെ സഹായത്തോടെ

Keywords: Pregnant Woman, Hospital, Baby, Kidnap, Arrest, Police, Doctor, Mobil, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment