ഡാക്കയില്‍ പ്രണബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിന് സമീപം സ്‌ഫോടനം

 


ADVERTISEMENT

ഡാക്ക: മൂന്ന് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിന് സമീപം സ്‌ഫോടനം. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. ഹോട്ടല്‍ സോനര്‍ഗാവോണ്‍ ഹോട്ടലിന് സമീപമായിരുന്നു സ്‌ഫോടനം.

ജമാ അത്തെ ഇസ്ലാമി നേതാക്കളെ യുദ്ധകുറ്റത്തിന് വിചാരണ ചെയ്ത് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് പ്രണബ് മുഖര്‍ജി സന്ദര്‍ശനത്തിനെത്തിയത്. ഇതുവരെ 70 പേരാണ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്. ജമാഅത്തെ ഇസ്‌ളാമി പ്രഖ്യാപിച്ച പണിമുടക്ക് ഇന്നും ബംഗ്‌ളാദേശില്‍ തുടരുകയാണ്. അതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രതിപക്ഷ കക്ഷിയായ ബംഗ്‌ളാദേശ് നാഷണല്‍ പാര്‍ട്ടി നാളെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡാക്കയില്‍ പ്രണബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിന് സമീപം സ്‌ഫോടനം
SUMMARY: Dhaka: A blast was reported this afternoon in front of the hotel in Dhaka where President Pranab Mukherjee is staying on his official visit to Bangladesh. Nobody was injured. It's not clear yet if the president was in the posh Hotel Sonargaon during the blast.

Keywords: World news, Dhaka, Blast, Hotel, Dhaka, President Pranab Mukherjee, Staying, Bangladesh, Nobody, Injured, Hotel Sonargaon
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia