ആധാര്‍ ചേര്‍ത്ത ബാങ്ക് അക്കൗണ്ടില്ലാത്ത ഗര്‍ഭിണികള്‍ക്ക് ആനുകൂല്യം നഷ്ടമാകും
Dec 18, 2012, 18:18 IST
ADVERTISEMENT
പത്തനംതിട്ട: ജനവരി മുതല്‍ പത്തനംതിട്ട, വയനാട് ജില്ലകളിലെ ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്ത ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം.ആധാര്‍ ചേര്‍ത്ത ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പക്ഷം അടുത്തമാസം മുതല്‍ ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല. എന്നാല്‍ ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ടും ഭൂരിഭാഗം ഗര്‍ഭിണികള്‍ക്കും ഇല്ലാത്ത സ്ഥിതിക്ക് പലര്‍ക്കും ആനുകൂല്യങ്ങള്‍ നഷ്ടമാകുന്ന അവസ്ഥയാണ്.
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ സ്ഥിതിക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ അനുവദിക്കുമോ എന്നുള്ള കാര്യവും വ്യക്തമല്ല. അതാതു ജില്ലകളിലെ കലക്ടര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകരുടെ യോഗം വിളിച്ച് ഗര്‍ഭിണികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനും ബാങ്ക് അക്കൗണ്ടില്‍ എന്റോള്‍ ചെയ്യിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന ഒരു സ്ത്രീയുടെ രണ്ട് പ്രസവങ്ങള്‍ക്കുള്ള ചെലവുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കൂടാതെ ജനനി സുരക്ഷാ യോജന പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ സഹായമായ 700 രൂപയും പ്രസവാനന്തരം ലഭിക്കുന്നു. സര്‍ക്കാരിന്റെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ല. സര്‍ക്കാര്‍ അക്രഡിറ്റേഷനുള്ള സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ബാധകമാണ്.
ഗര്‍ഭിണികളുടെ വിവരങ്ങള്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ട്രാക്കിങ് സിസ്റ്റം എന്ന സമ്പ്രദായത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ പുതിയ നിയമ പ്രകാരം ഇതില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആധാറും ബാങ്ക്അക്കൗണ്ടും നിര്‍ബന്ധമാണ്.ഗര്‍ഭിണിക്കും അവര്‍ക്കുണ്ടാകുന്ന കുട്ടിക്കും കുത്തിവയ്പ്, പോഷകാഹാരം, മരുന്ന് എന്നിവ കൃത്യമായി നല്‍കുന്ന സര്‍ക്കാര്‍ സമ്പ്രദായം പുതിയ നിയമത്തോടെ നിലച്ചുപോകുമെന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത് .
ആധാര്‍ ഇല്ലാത്ത ഗര്‍ഭിണികള്‍ ഇതില്‍ ഉള്‍പ്പെടാതെ പോകുന്നത് ആരോഗ്യരംഗത്ത് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.റേഷന്‍കാര്‍ഡില്‍ പേരുള്ളവര്‍ക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ടും മറ്റ് തിരിച്ചറിയില്‍ രേഖകളും കിട്ടുന്നത്.
Keywords: Luck,Delivery,Aadhar Card, Bank, Pregnant Woman, Pathanamthitta, District Collector, Hospital, Mother, Child, Kerala, Aadhar card without bank a/c will lose allowances of pregnancy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
