Follow KVARTHA on Google news Follow Us!
ad

കൈകുഞ്ഞുമായി ശ്വേതാ മേനോൻ അവാർഡ് സ്വീകരിക്കാനെത്തി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിതരണം ചെയ്തു.Entertainment, Swetha Menon, Baby, Award,
Entertainment, Award, State, JC Daniel, Jose Prakash, Umman Chandi, KB Ganesh Kumar, Dileep, Vellaripravinte Changathi, Chappa Kurish, Fahad Fazil, Nilamboor Aisha,
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിതരണം ചെയ്തു. മികച്ച നടിക്കുള്ള അവാർഡ് സ്വീകരിക്കാനായി കൈകുഞ്ഞുമായാണ് ശ്വേതാ മേനോൻ വേദിയിലെത്തിയത്. മികച്ച നടനുള്ള അവാർഡ് ദിലീപ് ഏറ്റുവാങ്ങി. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദിലീപിന് അവാർഡ് ലഭിച്ചത്.

ജെ.സി ഡാനിയേൽ പുരസ്ക്കാരം ജോസ് പ്രകാശിനുവേണ്ടി മക്കൾ ഏറ്റുവാങ്ങി. ചാപ്പാകുരിശിലെയും അകത്തിലെയും അഭിനയത്തിന് ഫഹദ് ഫാസിലിനാണ് മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ്. നിലമ്പൂര്‍ ആയിഷ മികച്ച രണ്ടാമത്തെ നടിയായി.

ശ്രേയാ ഘോഷാലും സുദീപും മികച്ച പിന്നണി ഗായകര്‍ക്കുള്ള പുരസ്കാരം സ്വീകരിച്ചു. മികച്ച ചിത്രമായ ഇന്ത്യന്‍ റുപ്പിക്കുള്ള പുരസ്കാരം സംവിധായകന്‍ രഞ്ജിത്ത് സ്വീകരിച്ചു.

ചലച്ചിത്ര അവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാള ചലച്ചിത്രലോകത്തിലുണ്ടായിരുന്ന കാലത്ത് അതിനെ നശിപ്പിക്കാന്‍ ചില ആളുകള്‍ ഇറങ്ങിയിട്ടുണ്ടെന്നും അതേ വേഷം കെട്ടിയാണ് ആളുകള്‍ സമരത്തിനിറങ്ങിയിട്ടുള്ളതെന്നും സിനിമാ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു.

Keywords: Entertainment, Award, State, JC Daniel, Jose Prakash, Umman Chandi, KB Ganesh Kumar, Dileep, Vellaripravinte Changathi, Chappa Kurish, Fahad Fazil, Nilamboor Aisha,

Post a Comment