Follow KVARTHA on Google news Follow Us!
ad

പോസ്റ്റ്മാനും, പോസ്റ്റ്‌ബോക്‌സ് നമ്പറും

ഇന്ത്യ­യുടെ തപാല്‍ സൗക­ര്യ­ങ്ങള്‍ ലോക­ത്തിന് തന്നെ മാതൃ­ക­യാ­ണ്. ചെറിയ ചില­വില്‍ സന്ദേ­ശ­ങ്ങള്‍ കൈമാ­റുന്ന ഇത്രയും വിപു­ല­മായ ശൃംഗല മറ്റ് രാജ്യ­ങ്ങ­ളില്‍ ഒന്നും തന്നെ­യി­ല്ല. അമ്പത് പൈസ­യുടെ Article, Ibrahim Cherkala, Letters, Postman, Post Office

Article, Ibrahim Cherkala, Letters, Postman, Post Office

ഇന്ത്യ­യുടെ തപാല്‍ സൗക­ര്യ­ങ്ങള്‍ ലോക­ത്തിന് തന്നെ മാതൃ­ക­യാ­ണ്. ചെറിയ ചില­വില്‍ സന്ദേ­ശ­ങ്ങള്‍ കൈമാ­റുന്ന ഇത്രയും വിപു­ല­മായ ശൃംഖല  മറ്റ് രാജ്യ­ങ്ങ­ളില്‍ ഒന്നും തന്നെ­യി­ല്ല. അമ്പത് പൈസ­യുടെ കാര്‍ഡില്‍ എഴു­തി­യാ­ലും, വളരെ അധികം പൈസ­യുടെ സ്റ്റാമ്പ് ഒട്ടിച്ച് പോസ്റ്റ് ചെയ്യുന്ന രജി­സ്‌ട്രേഡ് കത്ത് ആയാലും അത് നമ്മുടെ വീട്ടു­പ­ടി­ക്കല്‍ എത്തി­ക്കു­ന്നതു നമ്മുടെ മാത്രം സൗഭാ­ഗ്യ­മാ­ണ്.

Article, Ibrahim Cherkala, Letters, Postman, Post Office
ഗള്‍ഫ് നാടു­ക­ളില്‍ ഏറെ­ക്കാലം ജീവി­ക്കേ­ണ്ടി­വ­ന്ന­പ്പോള്‍ അവിടത്തെ തപാല്‍ സംവി­ധാ­ന­ങ്ങ­ളു­മായി ഇട­പ­ഴ­കു­മ്പോള്‍ നാട്ടിലെ ഇട വഴി­ക­ളില്‍ കാലന്‍ കുടയും പിടിച്ചു വെയി­ലിലും മഴ­യിലും നാട്ടു­കാ­രുടെ തപാല്‍ ഉരു­പ്പ­ടി­കളുമായി നീങ്ങുന്ന പോസ്റ്റ്മാന്‍ ഗൃഹാ­തു­ര­മായ ഓര്‍മ്മ­കള്‍ ഉണര്‍ത്താ­റു­ണ്ട്... വിര­ഹദു:ഖങ്ങളും പരാ­ധീ­ന­ത­കളും, ആവ­ശ്യ­ങ്ങളും കുത്തി­നി­റച് വീട്ടു­കാരും കൂട്ടു­കാരും ഗള്‍ഫ് നാടു­ക­ളി­ലേക്ക് അയ­ക്കുന്ന കുറി­മാ­ന­ങ്ങള്‍ എല്ലാം അവിടെ പോസ്റ്റു­ബോ­ക്‌സു­ക­ളില്‍ എത്ത­പ്പെ­ടു­ന്നു. എന്താണ് ഈ പോസ്റ്റ് ബോക്‌സ്?

Article, Ibrahim Cherkala, Letters, Postman, Post Office
ഗള്‍ഫി­ലേക്ക് എഴു­ത്തു­കള്‍ എഴു­തു­മ്പോള്‍ മേല്‍വി­ലാ­സ­ത്തില്‍ സ്ഥല­പേ­രു­ക­ളെ­ക്കാള്‍ പ്രധാനം ബോക്‌സ് നമ്പ­റു­കള്‍ക്കാ­ണ്. പോസ്റ്റ് ഓഫീ­സിന്റെ പേരിന് പകരം നാം ബോക്‌സ് നമ്പ­രു­ക­ളാണ് ഉപ­യോ­ഗി­ക്കു­ന്ന­ത്. കത്തു­കള്‍ പോസ്റ്റ് ചെയ്യു­മ്പോള്‍ നമുക്ക് ഉണ്ടാ­കാ­വുന്ന സങ്കല്‍പ­ങ്ങ­ളില്‍ നിന്നും എത്രയോ വ്യത്യ­സ്ത­മായ ഒരു തപാല്‍ വിത­രണ സമ്പ്ര­ദാ­യ­മാണ് ഇവി­ട­ങ്ങ­ളില്‍ നില­വി­ലു­ള്ള­ത്. മേല്‍വി­ലാ­സ­ക്കാ­രെ­ത്തേടി കത്തു­മായി എത്തുന്ന പോസ്റ്റ്മാന്‍ ഇവി­ടെ­യി­ല്ല. പോസ്റ്റാ­ഫീ­സു­ക­ളില്‍ സ്ഥാപി­ച്ചി­രി­ക്കുന്ന ബോക്‌സു­ക­ളില്‍ നമ്പര്‍ പ്രകാരം വരുന്ന എഴു­ത്തു­കള്‍ നിക്ഷേ­പി­ക്ക­പ്പെ­ടു­ന്നു.

Article, Ibrahim Cherkala, Letters, Postman, Post Office
അധി­കവും സ്ഥാപന­ങ്ങള്‍ക്കാണ് സ്വന്ത­മായി പോസ്റ്റ്‌ബോക്‌സു­കള്‍ ഉള്ള­ത്. നിയ­മ­പ­ര­മായി തന്നെ കമ്പ­നി­കള്‍കും മറ്റു ബിസി­നസ് സ്ഥാപ­ന­ങ്ങള്‍കും പോസ്റ്റ്‌ബോക്‌സ് നിര്‍ബ­ന്ധ­മാ­ണ്. വ്യക്തി­കള്‍ക്ക് സ്വന്ത­മായും ബോക്‌സു­കള്‍ അനു­വ­ദി­ക്കും. ഇത്തരം ഓ­ഫീ­സു­ക­ളു­ടെയും ഹോട്ടല്‍, കമ്പനി മറ്റ് കച്ച­വട സ്ഥാപ­ന­ങ്ങള്‍ എന്നി­വ­ക­ളുടെ നമ്പ­രു­ക­ളാണ് പ്രവാ­സി­കള്‍ നാട്ടിലെ ബന്ധു­ക്കള്‍ക്കും സുഹൃ­ത്തു­ക്കള്‍ക്കും അയ­ച്ചു­കൊ­ടു­ക്കു­ന്ന­ത്. നാട്ടില്‍ നിന്നും അയ­ക്കുന്ന എഴു­ത്തു­കള്‍ ഇത്തരം സ്ഥാപ­ന­ക്കാ­രു­ടെ പോസ്റ്റ് ബോക്‌സു­ക­ളില്‍ എത്തി­പ്പെ­ടു­ന്നു. ഉട­മ­ക­ളുടെ താക്കോല്‍ ഉപ­യോ­ഗിച്ച് പോസ്റ്റ്‌ബോക്‌സു­കള്‍ തുറന്ന് എഴു­ത്തു­കള്‍ എടു­ക്ക­ണം.

Article, Ibrahim Cherkala, Letters, Postman, Post Office

നമ്മുടെ നാട്ടിന്‍പുറ­ങ്ങ­ളില്‍ മേല്‍വി­ലാ­സ­ക്കാ­രന് രണ്ടു­മൂന്നു ദിവസം കൊണ്ട് ദൂരെ നിന്നുള്ള എഴു­ത്തു­കള്‍ വീട്ടു­പ­ടി­ക്കല്‍ എത്തു­മ്പോള്‍ ഗള്‍ഫ് നാടു­ക­ളില്‍ ദൂരെ­യുള്ള പോസ്റ്റ് ഓഫീ­സില്‍ പോയി എഴു­ത്തു­കള്‍ ശേഖ­രിച്ചു മേല്‍വി­ലാ­സ­ക്കാ­രന് കൈയ്യില്‍ എത്താന്‍ വള­രെ­യ­ധികം ദിവ­സ­ങ്ങള്‍ എടു­ക്കു­ന്നു. വര്‍ഷ­ത്തില്‍ 750 ദിര്‍ഹംസ് കൊടു­ക്കണം ഒരു പോസ്റ്റ് ബോക്‌സ് സ്വന്ത­മാ­ക്കാന്‍. വര്‍ഷം­തോറും ഫീസ് അടച്ചു പുതു­ക്കു­കയും വേണം. ഇല്ലെ­ങ്കില്‍ പി­ഴ­യ­ട­ക്കേ­ണ്ടി­വ­രും.

ഓരോ ബോക്‌സ് നമ്പ­റിലും അനേകം പേരുടെ എഴു­ത്തു­കള്‍ വരു­ന്നു. ഒരു ബോക്‌സ് നമ്പര്‍ ഉള്ള സ്ഥാ­പ­ന­ത്തിന് ചുറ്റു­വ­ട്ട­ത്തില്‍ താമ­സി­ക്കു­ന്ന­വരും പരി­ച­യ­ക്കാരും ഈ ബോക്‌സ് ഉപ­യോ­ഗി­ക്കു­ന്നത് കൊണ്ടാണ് ഇങ്ങനെ സംഭ­വി­ക്കു­ന്ന­ത്.

Article, Ibrahim Cherkala, Letters, Postman, Post Office

നമ്മുടെ നാട്ടില്‍ അയ­ക്കുന്ന കത്തു­ക­ളില്‍ മേല്‍വി­ലാസം തെറ്റി­യാല്‍ ചില­പ്പോള്‍ അയ­ക്കുന്ന ആളിന്റെ മേല്‍വി­ലാസം ഉണ്ടെ­ങ്കില്‍ അത് മടങ്ങി നമുക്കു തന്നെ കിട്ടും. ഇത്തരം അനു­ഭ­വ­ങ്ങള്‍ എന്റെ പല കത്തു­കള്‍ക്കും സം­ഭ­വി­ച്ചി­ട്ടു­ണ്ട്. എന്നാല്‍ പോസ്റ്റ് ബോക്‌സ് നമ്പ­റിലെ ഒരു നമ്പര്‍ തെറ്റി­പ്പോ­യാല്‍ മേല്‍വി­ലാ­സ­ക്കാ­രന് എഴുത്ത് കിട്ടി­ല്ല. അയാള്‍ ഉള്ള സ്ഥലത്ത് നിന്ന് കുറേ അക­ലെ­യുള്ള നമ്പ­രി­ലാ­യി­രിക്കും തെറ്റി എഴുത്ത് എത്തു­ന്ന­ത്.

Article, Ibrahim Cherkala, Letters, Postman, Post Office
പ്രവാ­സ­ത്തിന്റെ ആദ്യ നാളു­ക­ളില്‍ എന്റെ എഴു­ത്തു­കള്‍ വരാ­റുള്ള ബോക്‌സ് നമ്പ­രില്‍ അപ­രി­ചി­ത­നായ ഒരു റഷീ­ദിന് സ്ഥിര­മായി എഴുത്ത് വന്ന് തുട­ങ്ങി. അങ്ങനെ ഒരാള്‍ അടു­ത്തെങ്ങും ഉള്ള­തായി ഞങ്ങള്‍ക്ക് അറി­യി­ല്ല. മാസ­ങ്ങള്‍ കഴി­ഞ്ഞിട്ടും എഴു­ത്തിന്റെ ഉട­മയെ കാണാതെ വന്ന­പ്പോള്‍ റഷീ­ദിന്റെ നാട്ടിലെ മേല്‍വി­ലാ­സ­ത്തില്‍ ഒരു എഴുത്ത് ഞാന്‍ എഴു­തി. അതില്‍ എന്നെ ബന്ധ­പ്പെ­ടാ­നുള്ള ഫോണ്‍ നമ്പര്‍ വെച്ചു. റഷീദ് വീട്ടി­ലേക്ക് ബന്ധ­പ്പെ­ടു­മ്പോള്‍ ഈ ഫോണ്‍ നമ്പര്‍ അറി­യാന്‍ ഇട­യാ­യി. ആഴ്ച­കള്‍ക്ക് ശേഷം റഷീ­ദിന്റെ ഫോണ്‍വിളി എത്തി. അല്‍പം അകലെ ഒരു ഹോട്ട­ലില്‍ ജോലി ചെയ്യുന്ന റഷീ­ദിന്റെ ബോക്‌സ് നമ്പ­രിന്റെ ഒരക്കം മാറി­പ്പോ­യ­താണ് ഇങ്ങനെ സംഭ­വി­ക്കാന്‍ കാര­ണം.

Article, Ibrahim Cherkala, Letters, Postman, Post Office
രജി­സ്റ്റര്‍ എഴു­ത്തു­വ­ന്നാല്‍ അറി­യി­ക്കാ­നായി ഒരു കാര്‍ഡ് മേല്‍വി­ലാ­സ­ക്കാ­രന്റെ ബോക്‌സില്‍ ഇടും. അതു­കൊണ്ട് പോസ്റ്റാ­ഫീ­സില്‍ നേരിട്ട് ചെന്ന് രജി­സ്റ്റര്‍ സ്വീക­രി­ക്ക­ണം. പ്രവാ­സി­യു­ടെയും നാട്ടി­ലുള്ള ബന്ധു­ക്ക­ളു­ടെയും ഹൃദ­യ­നൊ­മ്പ­ര­ങ്ങള്‍ നിറഞ്ഞ എഴു­ത്തു­കള്‍ ഒരു കാല­ഘ­ട്ട­ത്തിന്റെ ചരി­ത്ര­യ­വ­നി­കയ്ക്ക് മറ­വി­ലേക്ക് ഇന്ന് മറ­യു­ക­യാ­ണ്. ഫോണു­കള്‍ അപൂര്‍വ്വ­മാ­യി­രുന്ന കാലത്ത് നാട്ടിലെ പല ഗ്രാമ­ങ്ങ­ളി­ലേക്കും ഒന്നു ബന്ധ­പ്പെ­ടാന്‍ ടെലി­ഫോണ്‍ എക്‌സ്‌ചേ­ഞ്ചില്‍ കോള്‍ ബുക്ക് ചെയ്തു കാത്തു­നിന്ന കാലം. അത് കടന്നു എല്ലാ ഗ്രാമ­ങ്ങ­ളിലും ഫോണ്‍ തരംഗം എത്തി, അതിനെ മറി­ക­ടന്ന് മൊബൈല്‍ ഫോണു­കള്‍ രംഗം കീഴ­ട­ക്കി. ഇന്ന് ഇന്റര്‍നെ­റ്റും... കഥ­യാകെ മാറ്റി. മനു­ഷ്യന്റെ സൗക­ര്യ­ങ്ങള്‍ നിമി­ഷ­ങ്ങള്‍ കൊണ്ട് മാറി­മ­റ­ഞ്ഞു.

Article, Ibrahim Cherkala, Letters, Postman, Post Office

എന്നാല്‍ പഴയ കത്തു നല്‍കുന്ന സംതൃപ്തി ഇതിനൊന്നും നല്‍കാന്‍ കഴി­യി­ല്ല. പ്രവാ­സ­ത്തിന്റെ ഏകാ­ന്ത­നാ­ളു­ക­ളില്‍ മാസ­ങ്ങ­ളുടെ കാത്തി­രി­പ്പിന് ശേഷം ലഭി­ക്കുന്ന എഴു­ത്തു­ക­ളിലെ വിശേ­ഷ­ങ്ങള്‍ക്ക്, ഇന്ന് നിമിഷം­തോറും അറി­ഞ്ഞു­കൊ­ണ്ടി­രി­ക്കുന്ന ഫോണ്‍വി­ളി­യുടെ വിര­സ­ത­യാ­യി­രു­ന്നി­ല്ല. എഴുത്തും മറു­പ­ടിയും നല്‍കുന്ന മാധുര്യം ഇന്നിന്റെ വാര്‍ത്താ­വി­നി­മ­യ­ത്തിന് ഇല്ല.

പഴയ എഴു­ത്തു­കള്‍ ഓരോന്നും ചികഞ്ഞു നോക്കു­മ്പോള്‍ കട­ന്നു­വ­രുന്ന എത്ര­യെത്ര മുഖ­ങ്ങള്‍. അതില്‍ തെളി­യുന്ന ഹൃദ­യ­വി­കാ­ര­ങ്ങള്‍. ഞാന്‍ പ്രവാസ ജീവിതം ആരം­ഭി­ക്കു­ന്ന­തിന് മുമ്പ് ഏറ്റ­വു­മ­ധികം എഴുത്ത് എനിക്ക് കിട്ടി­യി­രു­ന്നത് എന്റെ അടുത്ത സുഹൃത്ത് കുട്ടി­യാനം മുഹ­മ്മ­ദ്കുഞ്ഞി കുവൈ­ത്തില്‍ നിന്നും അയ­ക്കുന്ന കത്തു­ക­ളാ­യി­രു­ന്നു. കാസര്‍കോട് ഹൈസ്‌കൂ­ളില്‍ പഠിത്തം പൂര്‍ത്തി­യാക്കി ഞങ്ങള്‍ വഴി­പി­രി­ഞ്ഞു. അയാള്‍ കുവൈ­റ്റി­ലേക്ക് വിമാനം കേറി. ഞാന്‍ ബാപ്പാ­യുടെ മേഖ­ല­യായ കോണ്‍ട്രാക്ട് ബിസി­ന­സ്സി­ലേക്ക് തിരി­ഞ്ഞു. കേര­ള­ത്തിന്റെ ഉള്‍നാ­ടന്‍ ഗ്രാമ­ങ്ങ­ളില്‍ കനാ­ലു­കള്‍ കട­ന്നു­പോ­കുന്ന നാട്ടു­പാ­ത­കള്‍ താണ്ടി.... ഗ്രാമവും അവി­ടത്തെ നിഷ്‌ക­­ള­ങ്ക­രായ ജന­തയും എല്ലാം പകര്‍ന്നു­തന്ന ജീവി­താ­നു­ഭ­വ­ങ്ങള്‍ വില­പ്പെ­ട്ട­താ­ണ്.

Article, Ibrahim Cherkala, Letters, Postman, Post Office

കുവൈ­റ്റില്‍ നിന്നും എഴു­ത്തു­കു­ത്തു­ക­ളില്‍ എന്നും ഓരോ പരി­ഭ­വ­മാ­യി­രു­ന്നു. വായ­ന­യെയും എഴു­ത്തു­കാ­രെയും സ്‌നേഹിച്ചു നടന്ന നല്ല നാളു­കള്‍ ഓര്‍മ്മ­യില്‍ ഏറെ ദു:ഖം പക­രു­ന്നു. കുവൈ­റ്റിലെ സുഹൃ­ത്തിന് അവധി അടുത്തു എന്ന് അറി­യി­ക്കു­ന്നു. പല­ക­ത്തിലും മല­യാ­ള­ത്തിന്റെ പ്രിയ­പ്പെട്ട എഴു­ത്തു­കാ­രുടെ നാടും വീടും കാണാന്‍ പോകു­ന്ന­തി­നെ­പ്പ­റ്റി­യാ­യി­രിക്കും ചര്‍ച്ച­കള്‍. അങ്ങനെ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മു­ഹ­മ്മദബഷീറിനെയും കുട്ട­നാ­ടിന്റെ എഴു­ത്തു­കാ­രന്‍ തക­ഴിയ്ക്കും കാണാ­നുള്ള യാത്ര രസ­ക­ര­മാ­യി­രു­ന്നു. കുവൈ­റ്റില്‍ നിന്നും കുട്ടി­യാനം മുഹ­മ്മദ് കുഞ്ഞി എത്തി­യാല്‍ ബാപ്പ­യുടെ തട­വില്‍ നിന്നു പതുക്കെ ചാടും.

Article, Ibrahim Cherkala, Letters, Postman, Post Office
 മല­മ്പു­ഴ­യിലും തേക്ക­ടി­യിലും കഴി­ച്ചു­കൂ­ട്ടിയ സന്ധ്യ­കള്‍ക്ക് കവി­ത­യു­ടെയും കഥ­യു­ടെയും സുഗ­ന്ധ­മാ­യി­രു­ന്നു. തിരിച്ച് പോയാല്‍ പിന്നെ നാട്ടില്‍ കഴി­ച്ചു­കൂ­ട്ടിയ നല്ല ദിവ­സ­ങ്ങ­ളുടെ ഓര്‍മ്മ വിടര്‍ന്ന കത്തു­കള്‍ എത്തും. കുവൈ­റ്റില്‍ നിന്നും പ്രസി­ദ്ധീ­ക­രി­ക്കുന്ന ''കുവൈത്ത് ടൈംസ്'' എന്ന പത്ര­ത്തിന്റെ താളു­ക­ളില്‍ സുഹൃത്ത് എഴുതിയ കേര­ള­ത്തിന്റെ അനു­ഭ­വ­ദി­ന­ങ്ങള്‍ എഴു­ത്തു­കാ­രു­മായി പങ്ക്‌വെച്ച മധു­ര­നി­മി­ഷ­ങ്ങള്‍ എല്ലാം വായിച്ചു മറു­പടി എഴു­തി.

ഇറാന്റെ കുവൈത്ത് അക്ര­മ­ത്തില്‍ വലിയ നഷ്ട­മാണ് സുഹൃ­ത്തിന് ഉണ്ടാ­യ­ത്. ഞങ്ങള്‍ നട­ത്തിയ മല­യാ­ള­ത്തിലെ സാഹി­ത്യ­നാ­യ­ക­ന്മാ­രുടെ കൂടെ­യുള്ള ഫോട്ടോ­കളും അവര്‍ എഴു­തിയ മറ­ക്കാന്‍ പറ്റാത്ത എഴു­ത്തു­കളും എല്ലാം യുദ്ധ­ത്തില്‍ നിന്നും രക്ഷ­പ്പെ­ട്ടോ­ടു­മ്പോള്‍ നഷ്ട­പ്പെ­ട്ടു­.

Article, Ibrahim Cherkala, Letters, Postman, Post Office

വിവാ­ഹ­ത്തിന് ശേഷം വന്ന എഴു­ത്തു­കള്‍ ഭാര്യാ­പി­താവ് അബ്ദു­ല്ല­ഹാജി സിംഗ­പ്പൂ­രില്‍ നിന്നും അയച്ച എഴു­ത്തു­കളും പിന്നെ അളി­യന്‍ നാസര്‍ ഷാര്‍ജ­യില്‍ നിന്നും എഴു­തിയ എഴു­ത്തു­ക­ളു­മാ­ണ്. കേര­ള­ത്തിലെ ഗ്രാമ­ങ്ങ­ളില്‍ അല­ഞ്ഞു­ന­ടന്ന നാളു­ക­ളില്‍ ഏറെ തേടി­യെ­ത്തിയ എഴു­ത്തു­കള്‍ എന്റെ ഉത്തമ സ്‌നേഹി­തന്‍ സി.­എം. മുഹ­മ്മദ് കുഞ്ഞി­യുടെതാ­ണ്. അച്ച­ടി­പോ­ലുള്ള അവന്റെ കൈയ്യ­ക്ഷരം എന്നിലെ എഴു­ത്തു­കാ­രനെ ഏറെ സഹാ­യി­ച്ചി­ട്ടു­ണ്ട്. വള­രെ­യ­ധികം കത്ത­നു­ഭ­വ­ങ്ങള്‍ ഉള്ള എന്റെ കൈയ്യ­ക്ഷരം വളരെ മോശ­മാ­യി­രു­ന്നു.


ശേ­ഷം അ­ടുത്ത അ­ധ്യാ­യ­ത്തില്‍ പ്ര­തീ­ക്ഷിക്കുക
(തൂലി­കാ­മി­ത്ര­ങ്ങള്‍)

Also read:
കീറി­ക്ക­ള­യാത്ത ചില കുറി­മാ­ന­ങ്ങള്‍
സ്വകാര്യ കത്തു­കള്‍


Keywords: Article, Ibrahim Cherkala, Letters, Postman, Post Office

Post a Comment