Follow KVARTHA on Google news Follow Us!
ad

Govt. Scheme | 300 യൂണിറ്റ് സൗജന്യ വൈദ്യുതി; സോളാർ പ്ലാന്റിന് എങ്ങനെ സബ്‌സിഡി നേടാം? അപേക്ഷ മുതൽ തുക ലഭിക്കുന്നത് വരെയുള്ള പൂർണ വിവരങ്ങൾ ഇതാ

വീട്ടിലെ ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗത്തെ അടിസ്ഥാനമാക്കിയാണ് സബ്സിഡി തുക നിശ്ചയിക്കുന്നത് Central Bank of India, Recruitment , Jobs, Govt. Jobs
ന്യൂഡെൽഹി: (KVARTHA) രാജ്യത്ത് സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്തി ബിജ്ലി യോജന’ (PM Surya Ghar: Muft Bijli Yojana). ഒരു കോടി വീടുകളിൽ പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകാനാണ് പ്രധാനമന്ത്രി സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതി ലക്ഷ്യമിടുന്നത്. ഈ സ്കീമിന് അപേക്ഷിക്കുന്നത് മുതൽ സബ്സിഡി ലഭിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും എന്താണെന്ന് ലളിതമായ വാക്കുകളിൽ ഞങ്ങൾ ഇന്ന് നിങ്ങളോട് പറയാൻ പോകുന്നു.

News, Malayalam News, Kerala, Newdelhi, Central Bank of India, Recruitment , Jobs, Govt. Jobs,

എങ്ങനെ അപേക്ഷിക്കാം?

* ആദ്യം, പ്രധാനമന്ത്രി സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് https://pmsuryaghar(dot)gov(dot)in സന്ദർശിക്കുക.
* ഹോംപേജിൻ്റെ ഇടതുവശത്ത് ലഭ്യമായ 'റൂഫ്‌ടോപ്പ് സോളാറിന് അപേക്ഷിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* സംസ്ഥാനം, ജില്ല, വൈദ്യുതി വിതരണ കമ്പനി തിരഞ്ഞെടുക്കുക, നിങ്ങളുടെ ഉപഭോക്തൃ അക്കൗണ്ട് നമ്പർ നൽകി 'അടുത്തത്' ക്ലിക്ക് ചെയ്യുക.
* രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിലും നൽകി നിർദേശങ്ങൾ പാലിക്കുക.
* നിങ്ങളുടെ ഉപഭോക്തൃ അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
* തുടർന്ന് റൂഫ് ടോപ്പ് സോളാർ സ്കീമിലേക്ക് നിർദേശങ്ങൾ പാലിച്ച് അപേക്ഷിക്കുക
* റൂഫ്‌ടോപ്പ് സോളാറിന് അപേക്ഷിച്ചതിന് ശേഷം, ഡിസ്‌കോമിൽ (വൈദ്യുതി വിതരണ കമ്പനി) നിന്നുള്ള സാധ്യതാ അംഗീകാരത്തിനായി കാത്തിരിക്കുക. സാധ്യതാ അനുമതി ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ഡിസ്‌കോമിൽ രജിസ്റ്റർ ചെയ്ത ഒരു വിൽപ്പനക്കാരൻ മുഖേന പ്ലാൻ്റ് ഇൻസ്റ്റാൾ ചെയ്യുക.
* ഇൻസ്റ്റാളേഷൻ പൂർത്തിയായതിന് ശേഷം പ്ലാൻ്റ് വിശദാംശങ്ങൾ സമർപ്പിക്കുകയും നെറ്റ് മീറ്ററിന് അപേക്ഷിക്കുകയും ചെയ്യുക.
* നെറ്റ് മീറ്റർ ഘടിപ്പിച്ച ശേഷം അധികൃതർ പരിശോധന നടത്തുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.
* കമ്മീഷൻ ചെയ്യാനുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷം നിങ്ങളുടെ ബാങ്ക് വിവരങ്ങളും ക്യാൻസലാക്കിയ ഒരു ചെക്കും വെബ്സൈറ്റ് വഴി സമർപ്പിക്കുക. 30 ദിവസത്തിനകം നിങ്ങൾക്ക് സബ്‌സിഡി ലഭിക്കും.

സബ്സിഡി തുക

നിങ്ങളുടെ വീട്ടിലെ ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗത്തെ അടിസ്ഥാനമാക്കിയാണ് സബ്സിഡി തുക നിശ്ചയിക്കുന്നത്. സാധാരണയായി, മൂന്ന് കിലോവാട്ട്റ്റിൽ താഴെ കപ്പാസിറ്റി ഉള്ള സോളാർ പ്ലാന്റുകൾക്കാണ് സബ്സിഡി ലഭിക്കുക.

ഇതാണ് ഏകദേശ സബ്സിഡി തുകകൾ:

0-150 യൂണിറ്റ് വരെ ശരാശരി ഉപഭോഗം: 30,000 മുതൽ 60,000 വരെ
150-300 യൂണിറ്റ് വരെ ശരാശരി ഉപഭോഗം: 60,000 മുതൽ 78,000 വരെ
300 യൂണിറ്റിന് മുകളിൽ ശരാശരി ഉപഭോഗം: 78,000

സംശയങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ഏരിയയിലെ ഡിസ്കോം ഓഫീസുമായി ബന്ധപ്പെടുക.

Keywords: News, Malayalam News, Kerala, Newdelhi, Central Bank of India, Recruitment , Jobs, Govt. Jobs, Free Electricity Scheme: How Does It Work And To Avail The Subsidy?
< !- START disable copy paste -->

Post a Comment