Follow KVARTHA on Google news Follow Us!
ad

Police Booked | കല്യാശേരിയിലെ വോട് വിവാദം: പ്രാദേശിക സിപിഎം നേതാവിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു

മുന്‍ബ്രാഞ്ച് സെക്രടറി ഗണേശനാണ് കേസിലെ ഒന്നാം പ്രതി, Suspended, District Collector, Lok Sabha Election, Politics, കണ്ണൂർ വാർത്തകൾ
കണ്ണൂര്‍: (KVARTHA) കല്യാശേരി മണ്ഡലത്തില്‍ സിപിഎം നേതാവ് രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന വിധയത്തില്‍ വയോധികയുടെ വോട് ചെയ്തുവെന്ന പരാതിയിൽ കണ്ണപുരം പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കല്യാശേരിയിലെ എടക്കാടന്‍ ഹൗസില്‍ ദേവിയുടെ (92) വോട് രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന വിധത്തില്‍ ചെയ്തുവെന്നാണ് പരാതി. പോളിങ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Kalliasseri: Police registered case against local CPM leader and officials.

സിപിഎം മുന്‍ബ്രാഞ്ച് സെക്രടറി ഗണേശനാണ് കേസിലെ ഒന്നാം പ്രതി. പോളിങ് ഓഫീസർ വി വി പൗര്‍ണമി, പോളിങ് അസി. ടി കെ പ്രജിന്‍, മൈക്രോ ഒബ്‌സര്‍വര്‍ എ എ ഷീല, വീഡിയോഗ്രാഫര്‍ റെജു അമല്‍ജിത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ലജീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

മുതിര്‍ന്ന പൗരന്മാരുടെ വീട്ടിലെത്തി വോട് ചെയ്യിക്കുന്ന പ്രക്രിയയയില്‍ ബാഹ്യ ഇടപെടല്‍ തടയാതിരുന്ന പോളിംഗ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Kalliasseri: Police registered case against local CPM leader and officials.

Post a Comment