Follow KVARTHA on Google news Follow Us!
ad

കീറി­ക്ക­ള­യാത്ത ചില കുറി­മാ­ന­ങ്ങള്‍

കത്തെ­ഴുത്ത് എന്നത് പല നൂറ്റാ­ണ്ടു­ക­ളു­ടെയും ചരിത്രം അട­യാ­ള­പ്പെ­ടു­ത്ത­ലു­ക­ളാ­യി­രു­ന്നു­വല്ലോ? വ്യക്തി­ജീ­വി­ത­ത്തില്‍ എന്ന­പോലെ രാജ്യ­ങ്ങ­ളു­ടെയും ഭര­ണാ­ധി­കാ­രി­ക­ളു­ടെയും Article, Ibrahim Cherkala
Article, Ibrahim Cherkala, Kasargod, Kvartha, Kasagodvartha, Letters

കത്തെ­ഴുത്ത് എന്നത് പല നൂറ്റാ­ണ്ടു­ക­ളു­ടെയും ചരിത്രം അട­യാ­ള­പ്പെ­ടു­ത്ത­ലു­ക­ളാ­യി­രു­ന്നു­വല്ലോ? വ്യക്തി­ജീ­വി­ത­ത്തില്‍ എന്ന­പോലെ രാജ്യ­ങ്ങ­ളു­ടെയും ഭര­ണാ­ധി­കാ­രി­ക­ളു­ടെയും ഒരോ കാല­ഘ­ട്ട­ങ്ങ­ളു­ടെയും ഗതി­വി­ഗ­തി­ക­ളില്‍ നിര്‍ണ്ണാ­യക സ്ഥാനം കത്തി­ട­പാ­ടു­കള്‍ക്ക് ഉണ്ടാ­യി­രു­ന്നു. ഇന്നും ആ പതിവ് പിന്‍തു­ടര്‍ന്നു രാജ്യ­ങ്ങള്‍ തമ്മി­ലും, പ്രധാ­ന­മ­ന്ത്രിയും മുഖ്യ­മ­ന്ത്രിയും തമ്മിലും പല കരാ­റു­ക­ളു­ടെയും പ്രാധാന്യം അറി­യി­ക്കാന്‍ കത്തു­കള്‍ എഴു­തുന്ന രീതി നില­വി­ലു­ണ്ട്.

പരോ­ഗ­തി­യു­ടെ ഓരോ ശൃംഗ­ങ്ങള്‍ കൈയ്യ­ട­ക്കു­മ്പോഴും നമുക്ക് നഷ്ട­പ്പെ­ടുന്ന ചില നന്മ­ക­ളില്‍ ഒന്നാണ് കത്തെ­ഴു­ത്തിന്റെ അസ്ത­മ­നം. ഓരോ ജീവിത സന്ധി­യുടെ രേഖാ­ചി­ത്ര­ങ്ങള്‍ നിറ­വര്‍ണ്ണ­ങ്ങ­ളായി രേഖ­പ്പെ­ടു­ത്തു­വാന്‍ കത്തു­കള്‍ക്ക് കഴി­ഞ്ഞി­രു­ന്നു. ബാല്യ­ങ്ങ­ളിലെ കുസൃ­തിയും യൗവ്വ­ന­ത്തിന്റെ പ്രണ­യ­വും, വാര്‍ദ്ധ­ക്യ­ത്തിന്റെ വ്യഥയും  എല്ലാം ആത്മ നൊമ്പ­ര­ത്തോടെ ചാലി­ച്ചെ­ഴുതിയ കത്തു­ക­ളില്‍ ഒന്നു കണ്ണോ­ടി­ക്കു­മ്പോള്‍ നാം അനു­ഭ­വി­ക്കുന്ന സന്തോഷം നിര്‍ണ്ണ­യി­ക്കാന്‍ കഴി­യാ­ത്ത­താ­ണ്. ജീവിത രഹ­സ്യ­ങ്ങ­ളുടെ കാവല്‍കാര­നായി മാറിയ എത്ര­യെത്ര കത്തു­കള്‍....

അക്ഷ­ര­ങ്ങള്‍ കൊണ്ട് വ്യക്തി­ജീ­വി­ത­ത്തില്‍ വലിയ വ്യതി­യാ­ന­ങ്ങള്‍ വരു­ത്താന്‍ പല എഴു­ത്തു­കള്‍ക്കും കഴി­യും. പ്രശ്‌ന­ങ്ങ­ളുടെ നടു­ക്ക­ട­ലില്‍ ഉത്തരം കിട്ടാതെ ഉല­യു­മ്പോള്‍ ഉറ്റ സുഹൃ­ത്തിന്റെ ആശ്വാസം നിറഞ്ഞ കത്തു­കള്‍ ജീവി­ത­ത്തിന് പുതിയ വെളി­ച്ച­മാ­കു­ന്നു. ഒരാള്‍ പ്രാണ­പ്രി­യ­യോ, പ്രാണ­പ്രി­യനോ ആയി രൂപാ­ന്തരം പ്രാപി­ച്ചത് മിക്ക­വാറും പ്രണയം പൂത്ത എഴു­ത്തു­ക­ളി­ലൂ­ടെയാണ്. സ്വന്തം ഹൃദ­യ­രക്തം കൊണ്ട് തികച്ചും സ്വകാ­ര്യ­മായി പൂര്‍ണ്ണ സ്വാത­ന്ത്ര്യ­ത്തോടെ കുറി­ക്ക­പ്പെട്ട ഭാര്യ­യു­ടെയോ ആത്മ സുഹൃ­ത്തി­ന്റെയോ കാമു­കി­യു­ടെ­യോ, കാമു­ക­ന്റേയോ കുറി­മാ­ന­ങ്ങള്‍ ഏതെ­ങ്കിലുമൊരു ആവ­ശ്യ­ത്തി­ന്റേ­താ­യി­രി­ക്കി­ല്ല. ആത്മ പ്രകാ­ശ­ത്തി­ന്റേതു മാത്ര­മാണ് താനും.


എഴു­പ­തു­ക­ളി­ലെയും എണ്‍പ­തു­ക­ളി­ലെയും ഗള്‍ഫ് പ്രവാസ ജീവി­ത­ത്തിന്റെ വൈകാ­രിക തീവ്ര­തയെ കത്തു­പാ­ട്ടി­ലേക്ക് ആവാ­ഹി­ച്ചത് മാപ്പിള കലാ സാഹി­ത്യ­ലോ­കത്ത് വേറിട്ട അനു­ഭ­വ­മാ­യ­തോ­ടൊപ്പം ഒരു കാല­ഘ­ട്ട­ത്തിന്റെ ചരി­ത്രത്തെ അത് അവി­സ്മ­ര­ണീ­യ­മാ­ക്കു­ക­യു­ണ്ടാ­യി. ഇന്ത്യ­യുടെ പ്രധാ­ന­മ­ന്ത്രി­യാ­യി­രുന്ന ജവ­ഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദി­രാ­ഗാ­ന്ധിക്ക് അയച്ച കത്തു­കള്‍ ഭാര­തീയ ഭര­ണ­കൂ­ട­ത്തിന്റെ രേഖാചി­ത്ര­ങ്ങളും അതിന്റെ ഉള്‍തു­ടി­പ്പു­ക­ളു­മാ­യി­രു­ന്നു.

ഫോണു­കള്‍ ഇന്ന­ത്തെ­പ്പോലെ സുല­ഭ­മ­ല്ലാ­തി­രുന്ന കാല­ത്ത്, ഗള്‍ഫ് പ്രവാസം തുട­ങ്ങിയ എനിക്കും എഴു­ത്തിന്റെ വരി­കള്‍ നല്‍കുന്ന തീവ്രത അനു­ഭ­വി­ക്കേ­ണ്ടി­വ­ന്നി­ട്ടു­ണ്ട്. നാട്ടില്‍ നിന്ന് യാത്ര­യാ­യാല്‍ അവിടെ എത്തിയ നാളു­ക­ളില്‍ വീട്ടിലെ ഓരോ­രു­ത്ത­രു­ടെയും മുഖ­ങ്ങ­ളിലെ വികാ­ര­വി­ചാ­ര­ങ്ങള്‍ തെളി­യു­ന്നത് കത്തു­ക­ളില്‍ കൂടി മാത്ര­മാ­ണ്. ഉപ്പ­യ്ക്കും, ഉമ്മയ്ക്കും ഭാര്യയ്ക്കും സഹോ­ദ­രനും സഹോ­ദ­രി­ക്കും അളി­യനും എല്ലാം വേറെ വേറെ എഴു­ത്തു­കള്‍ അയ­ച്ചാലേ തൃപ്തി­വ­രൂ. മറു­പ­ടിയും അങ്ങനെ തന്നെ കിട്ടു­മ്പോള്‍ ഉണ്ടാ­കുന്ന ആനന്ദം അക്ഷ­ര­ങ്ങള്‍ കൊണ്ട് അട­യാ­ള­പ്പെ­ടു­ത്താന്‍ കഴി­യി­ല്ല. നാട്ടിലെ ഓരോ സ്പന്ദ­നവും സുഹൃ­ത്തിന്റെ എഴു­ത്തു­ക­ളില്‍ തെളി­യു­മ്പോള്‍ മനസ്സ് പറന്നു പറന്നു കട­ലു­കള്‍ കട­ക്കും. ഓര്‍മ്മ­ക­ളുടെ സാഗ­ര­ത്തില്‍ നീന്തി­ത്തു­ടിച്ച നാളു­കള്‍.

പുലി­ക്കോ­ട്ടി­ലിന്റെ 'മറി­യ­ക്കു­ട്ടി­യുടെ കത്ത്' എന്ന കത്ത് പാട്ട് മറ്റൊരു കാല­ഘട്ട­ത്തിന്റെ വെളി­ച്ച­മാ­ണ്. സാഹ­ച­ര്യ­ങ്ങ­ളുടെ വ്യത്യ­സ്ത­തയും ഭാഷ­യിലെ വ്യത്യ­സ്ത­തയും പ്രധാ­ന­മാ­ണ്. 1921ലെ മാപ്പിള ല­ഹ­ള­യെ­ത്തു­ടര്‍ന്നു തട­വു­കാ­ര­നാ­ക്ക­പ്പെട്ട ചെറു­പ്പ­ക്കാ­രന്‍ ബല്ലാരി ജയി­ലില്‍ വെച്ച് തന്റെ ഉമ്മായ്ക്കും ഭാര്യ­യെ­ക്കു­റി­ച്ചു­മുള്ള അപ­വാ­ദ­ങ്ങ­ളെ­പ്പറ്റി കത്ത­യ­ക്കു­ന്നു. തന്റെ പാതി­വ്രത്വം ബോധ്യ­പ്പെ­ടു­ത്താ­നായി ഭര്‍ത്താ­വി­ന­യച്ച കത്താ­ണ്. 'മറി­യ­ക്കു­ട്ടി­യുടെ കത്ത്' ഇതി­ന്റെയും പ്രമേയം സ്ത്രീ തന്നെ.


അനാ­വ­ശ്യ­മായ അപ­വാ­ദ­ങ്ങള്‍ നേരി­ടേ­ണ്ടി­വ­രുന്ന സ്ത്രീ. 1921 കാല­ഘട്ടം കഴി­ഞ്ഞിട്ടും ഈ സാഹ­ചര്യം മാറി­യി­ട്ടി­ല്ലെ­ന്നും, പുതിയ പശ്ചാ­ത്ത­ല­ത്തില്‍ ഈ വിഷയം എങ്ങനെ വായി­ക്ക­ണ­മെ­ന്നും, ''ദുബായ് കത്തി­''ലൂടെ എസ്. ­എ. ജമീല്‍ കാണി­ച്ചു­ത­രു­ക­യാ­ണ്.


പ്രവാ­സ­ജീ­വി­ത­ത്തില്‍ ഭാര്യാ ഭര്‍ത്താ­ക്ക­ന്മാര്‍ അനു­ഭ­വി­ക്കുന്ന ഏകാന്ത ദു:ഖങ്ങള്‍ കത്തിന്റെ ചന്ത­ത്തില്‍ ഒരു­ക്കിയ ആ വരി­കള്‍ അവിസ്മര­ണീ­യ­ങ്ങ­ളാ­ണ്. ഓരോ പ്രവാ­സി­യു­ടെയും നാട്ടിലെ ഭാര്യ­മാ­രുടെ കണ്ണു­കളും മനസ്സും നിറ­യ്ക്കാന്‍ ആ കത്തിന് സാധി­ച്ചു.

വളരെ ചെറു­പ്പ­ത്തില്‍ തന്നെ വായ­ന­യുടെ ലോക­ത്തേക്കു ആകര്‍ഷി­ക്ക­പ്പെട്ട എന്റെ ജീവി­ത­ത്തില്‍ കത്തു­കള്‍ക്കും തപാല്‍ ഓഫീ­സിനും വലിയ ബന്ധ­മു­ണ്ടാ­യി­രു­ന്നു. നാട്ടില്‍ മാറി­മാറി വരുന്ന പോസ്റ്റ്മാ­സ്റ്റര്‍ക്കും, പോസ്റ്റു­മാനും എന്നെ അറി­യാം. അവരെ എനി­ക്കും. ആഴ്ച­യില്‍ ഒരു എഴു­ത്തോ, മറ്റെ­ന്തെ­ങ്കി­ലുമോ ഉണ്ടാ­കും. സ്‌കൂളില്‍ പോയാലും നരച്ച കുട­യു­മായി നടന്നു നീങ്ങുന്ന തടിച്ച പോസ്റ്റു­മാനെ കൗതു­ക­ത്തോടെ നോക്കി നില്‍ക്കും. അയാ­ളുടെ കൈയ്യില്‍ എഴു­ത്തു­കൂ­ട്ട­ത്തില്‍ എന്തെ­ങ്കിലും എനിക്കും ഉണ്ടാ­കും. കാര്‍ഡ്, ഇന്‍ലന്റ്, കവര്‍, മണി ഓര്‍ഡര്‍ ഫോം എല്ലാം ഓരോ ഘട്ട­ങ്ങ­ളി­ലായി ഞാന്‍ പരി­ച­യ­പ്പെ­ട്ടു. ബാല­ര­മ­യും, ബാല­യു­ഗം, ബാല­മം­ഗ­ളം, കുട്ടി­ക­ളുടെ ദീപിക അങ്ങനെ കുറെ കുട്ടി മാസി­ക­കള്‍, ചിത്ര­ക­ഥ­ക­ളും. പിന്നെ കൊച്ചു കഥ­ക­ളും. പുതിയ പുതിയ കഥ­കള്‍ വായി­ക്കു­ന്തോറും അവ­യില്‍ ലയിച്ചു, എനിക്കു ചുറ്റും നട­ക്കുന്ന ചെറിയ വലിയ കാര്യ­ങ്ങള്‍ എഴുതി നോക്കും. തൃപ്തി­വ­രാതെ കീറി­ക്ക­ള­യും, പിന്നെയും പിന്നെയും എഴു­തും.

ബാപ്പ തരുന്ന പോക്കറ്റ് മണി­യില്‍ നിന്നും നാണ­യ­ത്തു­ട്ടു­കള്‍ കൊണ്ട് പോസ്റ്റ് കാര്‍ഡ് വാങ്ങി ബാല­മാ­സി­ക­യിലെ അമ്മാ­വനും വലി­യേ­ട്ടനും ഒക്കെ എഴു­ത്തു­കള്‍ അയ­ക്കും. വലി­യ­വ­രുടെ വാരി­ക­കള്‍ വായിച്ചു തുട­ങ്ങി­യ­തോടെ വായ­ന­ക്കാ­രുടെ പേജില്‍ സ്വന്തം പേര് അച്ച­ടിച്ചു കാണാന്‍ വലിയ കൊതി­യാ­യി. ബാല മാസി­ക­ക­ളില്‍ പല­തിലും ഇടയ്ക്ക് അമ്മാ­വന്റെ മറു­പ­ടി­ക­ളില്‍ പേര് സ്ഥാനം പിടി­ച്ചു. മല­യാള മനോ­ര­മ, മംഗ­ളം, പൗര­ധ്വ­നി, രജ­നി, സിനി­മാ­ര­മ, അങ്ങനെ പോകുന്ന വാരി­ക­ക­ളില്‍ വായ­ന­ക്കാ­രുടെ പേജില്‍ വാരി­ക­യുടെ പംക്തി­ക­ളെ­ക്കു­റിച്ച് ഭംഗി­വാ­ക്കു­കള്‍ സ്വന്തം പേരില്‍ അച്ച­ടിച്ചു കണ്ട­പ്പോള്‍ ഏറെ സന്തോ­ഷി­ച്ചു. കൂട്ടു­കാര്‍ക്ക് സാധി­ക്കാ­ത്തത് ചെയ്ത­തി­ലുള്ള ആഹ്ലാദം ഒന്നു വേറെ തന്നെ. പല രാത്രി­യിലും ഉറക്കം നഷ്ട­പ്പെ­ട്ടു. ഓരോ കൂട്ടു­കാര്‍ക്കും അച്ച­ടിച്ച പേരും കത്തും കാണി­ച്ച­പ്പോള്‍ താന്‍ വലിയ ആളാ­യെന്ന തോന്നല്‍ നല്‍കുന്ന ആന­ന്ദം. അദ്ധ്യാ­പ­കര്‍ക്കി­ട­യിലും പതുക്കെ ശ്രദ്ധേ­യ­നാ­യി.


ബാല­യു­­ഗ­ത്തിലെ തൂലിക മിത്രം കത്തെ­ഴു­ത്തിന്റെ പുതിയ വഴി­കള്‍ തുറ­ന്നു­ത­ന്നു. എത്ര­യെത്ര അറി­യ­പ്പെ­ടാത്ത കൂട്ടു­കാര്‍. കണ്ടു പരി­ച­യ­മി­ല്ലെ­ങ്കിലും അവര്‍ കോറി­യി­ടുന്ന അക്ഷ­ര­ങ്ങ­ളി­ലൂടെ മന­സ്സിന്റെ മതി­ലു­ക­ളില്‍ അവര്‍ തെളി­ഞ്ഞു­വ­ന്നു. പല തൂലി­കാ­മി­ത്ര­ങ്ങളും അധി­ക­കാലം നീണ്ടു­നി­ന്നി­ല്ല. വിദ്യാ­ഭ്യാസംനിര്‍ത്തി. ജീവി­ത­ത്തിന്റെ പല വഴി­കള്‍ താണ്ടി­യ­പ്പോഴും കത്തെ­ഴുത്തു വിടാതെ പിന്‍തു­ടര്‍ന്നു. മുതിര്‍ന്ന­പ്പോള്‍ കൂട്ടു­കാ­രുടെ കത്തു­കള്‍ പല വഴി­ക­ളി­ലായി എത്തും.

നിതാന്ത വായ­ന­യുടെ വഴി­ക­ളില്‍ ധാരാളം പുസ്ത­ക­ശാ­ല­ക്കാ­രു­മായി ബന്ധ­പ്പെ­ടാ­നാ­യി­രുന്നു പിന്നത്തെ കത്തെ­ഴു­ത്തു­കള്‍. എത്ര­യെത്ര ബുക്ക് ക്ലബ്ബു­കള്‍. പുതിയ പുസ്ത­ക­ങ്ങള്‍ കുറഞ്ഞ പണ­ത്തിന് കിട്ടാന്‍ വേണ്ടി­യാണ് ബുക് ക്ലബ്ബു­ക­ളില്‍ അംഗ­മായി ചേര്‍ന്ന­ത്. ദേശാ­ഭി­മാനി ബുക്‌സ്, പ്രഭാത് ബുക്‌സ്, ഡി.­സി. ബുക്‌സ്, മള്‍ബറി ബുക്‌സ്, പെന്‍ ബുക്‌സ്, പൂര്‍ണാ ബുക്‌സ് അങ്ങനെ ഒരു നീണ്ട നിര­ത­ന്നെ­യു­ണ്ട്. പുസ്ത­ക­ത്തിന്റെ ഓരോ വിവ­ര­ങ്ങള്‍ക്കും ഇവ­രു­മായി നിര­ന്തരം കത്തു­കള്‍ എഴു­തും. നേരില്‍ പരി­ച­യ­മി­ല്ലാത്ത എല്ലാ പുസ്ത­ക­പ്ര­സാ­ധ­കരും എഴു­ത്തിന്റെ വരി­ക­ളി­ലൂടെ അടു­ത്ത­വ­രായി വളരെ ചെറു­പ്പ­ത്തില്‍ തന്നെ കത്ത് എഴുത്തും തുട­ങ്ങി. ഏത് പൊട്ട­ത്ത­രം എഴു­തിയാലും അത് അടുത്ത ദിവസം തന്നെ ഏതെ­ങ്കിലും പത്രാ­ധി­പ­രുടെ പേരില്‍ പോസ്റ്റു ചെയ്യും. അത് ഒരു പതി­വാ­യി. മറു­പടി തപാ­ലില്‍ മട­ങ്ങി­വ­രും.

''നിങ്ങ­ളുടെ കഥ പ്രസി­ദ്ധീ­ക­രി­ക്കാന്‍ കഴി­യാ­ത്ത­തില്‍ ഖേദി­ക്കുന്നു''. ഈ വരി­കള്‍ വായിച്ച് പല­പ്പോഴും ദുഖി­ച്ചി­ട്ടു­ണ്ട്. പക്ഷെ, പ്രതീ­ക്ഷ­കള്‍ ഒരി­ക്കലും കൈവി­ട്ടി­ല്ല. എട്ടാം ക്ലാസ്സില്‍ പഠി­ക്കു­മ്പോള്‍ ആദ്യ നോവല്‍ 'ഏകാന്തപഥികന്‍' കോട്ട­യ­ത്തു­നിന്നും അച്ച­ടി­ക്കുന്ന എ.­വി. കാള­ത്തില്‍ സാറിന്റെ 'അരുണ' മാസി­ക­യില്‍ പ്രസി­ദ്ധീ­ക­രിക്കും എന്ന കത്ത് കിട്ടി­യ­പ്പോള്‍ ഏതോ നിധി കിട്ടിയ സന്തോ­ഷം. ആദ്യ­മായി ഈ വാര്‍ത്ത ആരോട് പറ­യും. കത്തു­തന്ന് നടന്നു നീങ്ങിയ പരി­ചി­ത­നായ പോസ്റ്റ്മാന്‍ വേലാ­യു­ധേ­ട്ട­നോടു തന്നെ പറ­ഞ്ഞു. പല­പ്പോഴും കത്ത് അന്വേ­ഷിച്ച് പോസ്റ്റ് ഓഫീ­സില്‍ ചെന്നു. നിരാ­ശ­യോടെ മട­ങ്ങുന്ന ഏന്നെ 'നാളെ എന്തെ­ങ്കിലും ഉണ്ടാകും' എന്ന് ആശ്വ­സി­പ്പി­ക്കുന്ന വേലാ­യു­ധേ­ട്ടന്ന് ഏറെ സന്തോ­ഷ­മാ­യി. എന്റെ ആദ്യ നോവ­ലിന്റെ അച്ച­ടി­യുടെ പ്രച­രണം പോസ്റ്റ്മാന്‍ ഏറ്റെ­ടു­ത്തത് എനിക്ക് വളരെ ഉപ­കാ­ര­മാ­യി. പലരും 'അരുണ' മാസിക വാങ്ങി വായിച്ചു തുട­ങ്ങി.

ഇന്ന് ലോകം ഏറെ വളര്‍ന്നു. കത്തിന്റെ വഴി­കള്‍ വിസ്മയ­ത്തി­ലേക്ക് നീങ്ങു­ന്നു. പോസ്റ്റ്മാന്‍ വെറും ബില്ലു­ക­ളു­ടെയും ബാങ്കിന്റെ അറി­യി­പ്പു­ക­ളും, ഇന്റര്‍വ്യൂ കാര്‍ഡു­കളും മാത്രം നല്‍കു­ന്ന­വ­രാ­യി. ഫോണ്‍ വളര്‍ന്നു. മൊബൈല്‍ ഫോണ്‍, ഇ-മെയില്‍ എന്നിവ പടര്‍ന്നു, ദൂരെ­യു­ള്ള­വ­രോടു നേരില്‍ കണ്ടു സംസാ­രി­ക്കാന്‍ സാങ്കേ­തി­ക­വിദ്യ വളര്‍ന്നു. കത്തു നല്‍കു­ന്ന ആത്മ സുഖം നഷ്ട­പ്പെ­ട്ടു. എഴുത്തു മാത്രം പോംവ­ഴി­യാ­യി­രുന്ന ഒരു കാല­ത്തിന്റെ എഴുത്ത് തീവ്ര­ത­യോ, കയ്യ­ക്ഷ­ര­ത്തി­ലുള്ള എഴു­ത്തിന്റെ വ്യക്തി­പ­ര­മാ­യ സാന്നി­ദ്ധ്യമോ നല്‍കാന്‍ ഇന്നിന്റെ സൗക­ര്യ­ങ്ങള്‍ക്ക് കഴി­യി­ല്ല.

ഹൃദ­യ­വി­കാ­ര­തു­ടി­പ്പു­കള്‍ പകര്‍ന്നി­രുന്ന കത്തു­ക­ളുടെ സ്ഥാനത്ത് ഇന്ന് ഒന്നോ രണ്ടോ വാക്കു­ക­ളില്‍ എത്തുന്ന എസ്.­എം.­എ­സു­കള്‍ക്ക് കഴി­യി­ല്ല. കഴിഞ്ഞു പോയ ഒരു നല്ല നാളിന്റെ കത്ത് അനു­ഭ­വ­ങ്ങള്‍ നല്‍കുന്ന ഒരാ­യിരം നല്ല ഓര്‍മ്മ­ക­ളി­ലേക്ക് കട­ക്കാം.


ശേ­ഷം അ­ടുത്ത അ­ധ്യാ­യ­ത്തില്‍ പ്ര­തീ­ക്ഷിക്കുക

-ഇബ്രാഹിം ചെര്‍ക്കള


Keywords:  Article, Ibrahim Cherkala, Letters, SMS, Email, Telephone, Internet, Mobile phones, Nonel, Pen, Pocket money, Coins, Letter writing

1 comment

  1. writer did a great job.