Follow KVARTHA on Google news Follow Us!
ad

സ്വകാര്യ കത്തു­കള്‍

പുരാ­ണ­ങ്ങളും ചരി­ത്ര­ങ്ങളും വായി­ക്കു­മ്പോള്‍ കുറി­മാ­ന­ങ്ങ­ളുടെ പ്രാധാന്യം വളരെ വലു­തായി കാണാന്‍ പറ്റും. സന്ദേ­ശ­ങ്ങള്‍ കൈമാ­റാന്‍ പല വഴി­കളും ഉപ­യോ­ഗി­ച്ച­തായി ചരി­ത്ര­ങ്ങ­ളില്‍ Article, Ibrahim Cherkala,

KATHANUBHAVANGAL


 പുരാ­ണ­ങ്ങളും ചരി­ത്ര­ങ്ങളും വായി­ക്കു­മ്പോള്‍ കുറി­മാ­ന­ങ്ങ­ളുടെ പ്രാധാന്യം വളരെ വലു­തായി കാണാന്‍ പറ്റും. സന്ദേ­ശ­ങ്ങള്‍ കൈമാ­റാന്‍ പല വഴി­കളും ഉപ­യോ­ഗി­ച്ച­തായി ചരി­ത്ര­ങ്ങ­ളില്‍ രേഖ­പ്പെ­ടു­ത്തു­ന്നു. കട­ലാസ്സും പേനയും ഇല്ലാത്ത കാലത്ത് എഴു­ത­പ്പെട്ട കുറി­മാ­ന­ങ്ങള്‍ താളി­യോ­ല­ക­ളിലും പാട്ടു­റു­ല­ക­ളിലും അട­യാ­ള­പ്പെ­ടു­ത്ത­പ്പെ­ട്ട­വ­യാ­ണ്. നള­ന്റെയും ദമ­യ­ന്തി­യു­ടെയും കഥ പറ­യു­മ്പോള്‍ കട­ന്നു­വ­രുന്ന അര­യന്നം കത്തെ­ഴു­ത്തിന്റെ പുരാ­ണ­കാല ശിപാ­യി­യാ­യി­രു­ന്നു. മേഘ സന്ദേ­ശ­ങ്ങ­ളും, അറബി കഥ­ക­ളിലെ മാട­പ്രാ­വു­കള്‍ വഴി കൈമാ­റിയ രാജ­കു­ടും­ബ­ത്തിലെ പ്രണയ ലേഖ­ന­ങ്ങളും കത്തു­ക­ളുടെ ആദ്യ രൂപാ­ന്ത­ര­ങ്ങ­ളാ­ണ്.

Article, Ibrahim Cherkala, Letters, kvartha, Personal Lettersപഴ­യ­കാല സിനി­മ­ക­ളിലും ജീവി­ത­ങ്ങ­ളി­ലാ­യാലും വ­ലിയ സ്ഥാനം പോസ്റ്റു­മാ­ന് ഉണ്ടാ­യി­രു­ന്നു. കഥ­യുടെയും ജീവി­ത­ത്തി­ന്റെയും പല പ്രധാന സന്ദര്‍ഭ­ങ്ങ­ളലും സന്തോ­ഷവും ദു:ഖവും അറിയിക്കാന്‍ പടി­വാ­തി­ലില്‍ എത്തു­ന്നത് കത്തു­രൂ­പ­ങ്ങ­ളാ­ണ്. മര­ണ­വി­വ­ര­ങ്ങ­ളായി എത്തുന്ന ടെലി­ഗ്രാം... അതു­പോലെ ജോലി കിട്ടിയ വിവരം അറി­യുന്ന കത്തു­കള്‍. പ്രതീ­ക്ഷി­ക്കാതെ തേടി­യെ­ത്തുന്ന പ്രണയ ലേഖ­ന­ങ്ങള്‍ ഒക്കെ ജീവി­ത­ങ്ങ­ളിലും സിനി­മ­ക­ളിലും സൃഷ്ടി­ക്കുന്ന വഴി­തി­രി­വു­കളും മന­സ്സില്‍ ഉണ്ടാ­കുന്ന വികാ­ര­വി­ചാ­ര­ങ്ങ­ളുടെ തിര­കളും ഒരു­കാ­ല­ഘ­ട്ട­ത്തില്‍ വലിയ പ്രാധാ­ന്യ­മു­ണ്ടാ­യി­രു­ന്നു.

ഊമ­ക്കത്തും കള്ള­ക്കത്തും പല ജീവി­ത­ങ്ങ­ളെയും തകര്‍ത്തു­ക­ള­യാറു­ണ്ട്. അധി­കാര സ്ഥാന­ങ്ങ­ളില്‍ എത്തുന്ന പരാ­തി­ക്ക­ത്തു­കള്‍ പല­പ്പോഴും ചവ­റ്റു­കൊ­ട്ട­യില്‍ നിദ്ര­കൊ­ള്ളും. ഊമ­ക്ക­ത്തു­കള്‍ വഴി തെളി­യി­ക്ക­പ്പെട്ട കേസു­കള്‍ ഏറെ­യു­ണ്ട്.

Article, Ibrahim Cherkala
സ്വകാര്യ കത്തു­ക­ളി­ലേക്ക് കട­ക്കു­മ്പോള്‍ തമാ­ശയും കണ്ണീരും ഒക്കെ­യുള്ള ഒരു­പാട് കത്ത­നു­ഭ­വ­ങ്ങള്‍ എല്ലാ­വ­രുടെയും ജീവി­ത­ത്തില്‍ ഉണ്ടാ­കും. പലരും കത്തു­കള്‍ സൂക്ഷി­ച്ചു­വെ­ക്കുന്ന സ്വഭാ­വ­ക്കാ­ര­ല്ല. കൈയ്യില്‍ കിട്ടിയാല്‍ ഒന്നോ രണ്ടോ പ്രാവശ്യം വായിച്ച് നോക്കി കീറി തുണ്ട­മാക്കി കാറ്റില്‍ പറ­ത്തുന്നവരു­ണ്ട്. മറ്റു ചില­ര്‍ അങ്ങ­നെ­യ­ല്ല. പല കത്തു­കളും പലാവര്‍ത്തി വായിച്ചു അതിലെ വരി­കള്‍ ഹൃദ­യ­ത്തില്‍ സൂക്ഷി­ക്കും. കൗമാര പ്രണ­യ­ക്കാ­രാണ് ഇതില്‍ മുന്നില്‍. കാമു­കി­യു­ടെയും കാമു­ക­ന്റെയും തെളി­ച്ചം.

ഓര്‍മ്മ­കള്‍ മധു­ര­മായ വാക്കു­ക­ളില്‍ വിരുന്നു നല്‍കുന്ന കത്തു­കള്‍ പലര്‍ക്കും അമൂ­ല്യ­ങ്ങ­ളാ­ണ്. ചില പ്രണയ കത്തു­കള്‍ പല കുടും­ബ­ ജീവി­ത­ത്തെയും തകര്‍ത്ത­തായി കാണാന്‍ പറ്റും. കൗമാ­ര­ത്തി­ന്റെയും യൗവ്വ­ന­ത്തി­ന്റെയും വസ­ന്ത­ങ്ങള്‍ വീണ്ടു വീണ്ടു ഓര്‍മ്മ­ക­ളില്‍ താലോ­ലി­ക്കാന്‍ പഴ­യ­കാല പ്രണ­യ­ക­ത്തു­കള്‍ക്ക് സാധി­ക്കു­ന്നു. വൃദ്ധ­മ­ന­സ്സു­ക­ളില്‍ അത് പൂക്കാലം വിടര്‍ത്തു­ന്നു.

Article, Ibrahim Cherkala

ജീവി­ത­ത്തില്‍ ഒരു പ്രണ­യ­ലേ­ഖനം എഴു­താ­ത്ത­വനോ, അവളോ ഉണ്ടാ­വി­ല്ല. വഴി­തെ­റ്റി­യായാലും പ്രണ­യ­ക­ത്തു­കള്‍ കൈയ്യില്‍ കിട്ടി­യി­രി­ക്കും. ബാല്യ കൗമാര യൗവ്വന ചിന്ത­ക­ളില്‍ ഒരു ഇണ­ക്കി­ളി­യുടെ രൂപം മന­സ്സില്‍ സ്ഥാനം പിടി­ക്കു­മ്പോള്‍ ഭാവ­ന­യിലെങ്കിലും പ്രണ­യലേ­ഖ­ന­ങ്ങള്‍ ചമ­യ്ക്കാ­ത്ത­വര്‍ കുറ­വാ­യി­രി­ക്കും. സ്‌കൂള്‍ ജീവി­ത­കാ­ല­ത്തിന്റെ നല്ല ഓര്‍മ്മ­ക­ളില്‍ കളി­ക്കൂ­ട്ടു­കാ­രന്റെ നിഴല്‍ചി­ത്ര­ങ്ങള്‍ക്ക് ഒപ്പം തന്നെ ഒരു കളി­ക്കൂ­ട്ടു­കാ­രിയും ഉണ്ടാ­കും. ലിംഗ­വ്യ­ത്യാ­സ­ങ്ങ­ളിലെ ഇണയെ ആകര്‍ഷി­ക്കുന്ന കുഞ്ഞു മന­സ്സില്‍ ഉദയം ചെയ്യുന്ന ഒരു കുഞ്ഞു പ്രേമ­ലേ­ഖനം ഇളം മന­സ്സില്‍ വിരി­യും.

Article, Ibrahim Cherkala
സ്‌കൂള്‍ ജീവി­ത­ത്തില്‍ കണ്ടു­മു­ട്ടുന്ന പല പെണ്‍കു­ട്ടി­ക­ളിലും തന്റെ ഇണയെ സങ്കല്‍പ്പി­ക്കുന്നത് സാധാ­ര­ണ­മാ­ണ്. പെണ്‍കു­ട്ടി­കളും ക്ലാസിലെ നായ­കന്റെ നായി­ക­യാ­കാന്‍ കൊതി­ക്കാ­റു­ണ്ട്. ബാല­മാ­സി­ക­കള്‍ക്ക് കത്തു­കള്‍ എഴു­തി­ത്തു­ട­ങ്ങിയ കാലത്ത് എനി­ക്കുള്ള എഴു­ത്തു­കള്‍ അധി­കവും വന്നി­രു­ന്നത് ബാപ്പാ­യുടെ ഉ­ടമസ്ഥതയില്‍ ചെര്‍ക്ക­ള­യില്‍ നട­ത്തി­യി­രുന്ന റേഷന്‍കട­യി­ലാ­ണ്. അവിടെ കണക്ക് എഴു­തുന്ന കണ്ണേ­ട്ടനും ഭാസ്‌ക­രേ­ട്ടനും എനിക്ക് പോസ്റ്റ് കാര്‍ഡില്‍ വരുന്ന കത്തു­കള്‍ വായിച്ച് കളി­യാ­ക്കും. പല­പ്പോഴും അവ­രുടെ മേശ­യിലെ തടിച്ച കണക്ക് പുസ്ത­ക­ത്തിന് അടി­യില്‍ കത്തു­കള്‍ ഒളി­പ്പി­ച്ചു­വെ­യ്ക്കും.

ഞാന്‍ പ്രതീ­ക്ഷ­യോടെ ഉച്ച സമ­യ­ങ്ങ­ളില്‍ കത്ത് തേടി എത്തു­മ്പോള്‍ അവര്‍ ഒളി­പ്പിച്ചു വെയ്ക്കും. ചില­പ്പോള്‍ വെറുതെ പറയും; ''ഇന്ന് രണ്ട് കത്ത് ഉണ്ടാ­യി­രു­ന്നു. എവി­ടെ­പ്പോ­യെന്ന് അറി­യി­ല്ല.'' ഏറെ നേരം ഞാന്‍ കട­ലാ­സ്സു­കള്‍ക്കി­ട­യിലും കണക്ക് പുസ്ത­ക­ങ്ങള്‍ക്കി­ട­യിലും മേശവലി­പ്പിലും എല്ലാം പരതി നട­ക്കും.

എന്റെ മുഖത്തെ ദു:ഖവും പര­വേ­ശവും കാണു­മ്പോള്‍ അവര്‍ ചിരി­യോടെ പറയും; ''ഇന്ന് ഒന്നും ഉണ്ടാ­യി­രു­ന്നി­ല്ല.'' അപ്പോള്‍ മന­സ്സില്‍ തെളി­യുന്ന നിരാശ വലു­താ­യി­രു­ന്നു. കത്തു­കള്‍ ഉണ്ടെ­ങ്കില്‍ അതിലെ വരി­കള്‍ അവര്‍ പര­സ്പരം പറ­ഞ്ഞു­ചി­രി­ക്കും. പല തൂലി­കാ­മി­ത്ര­ങ്ങ­ളു­ടെയും എഴു­ത്തു­ക­ളാണ് അധി­കവും വന്നി­രു­ന്ന­ത്. പിന്നെ ചില കുട്ടി­മാ­സി­ക­യുടെ പത്രാ­ധി­പ­രുടെ ഉപ­ദേ­ശ­ങ്ങളും പ്രോത്സാ­ഹ­ന­ങ്ങ­ളും.

Article, Ibrahim Cherkalaചെറിയ ക്ലാസില്‍ പഠി­ക്കു­മ്പോള്‍ ക്ലാസില്‍ കുസൃ­തി­ക­ളായ ഒരു കൂട്ട­മാ­യി­രുന്നു എന്റെ കൂട്ടു­കെ­ട്ട്. ആര്‍ക്കും ദ്രോഹം ചെയ്യുന്ന കുസൃ­തി­കള്‍ ഉണ്ടാ­യി­രു­ന്നി­ല്ല. ക്ലാസ്സില്‍ എല്ലാ­വ­രെ­ക്കാളും കേമ­ന്മാര്‍ ആയി­ത്തീ­രാ­നുള്ള കുസൃ­തി­കള്‍, സഹ­പാ­ഠി­കള്‍ക്കും അദ്ധ്യ­പ­കര്‍ക്കും ചിരി­കള്‍ സമ്മാ­നി­ക്കുന്ന കുസൃ­തി­കള്‍... ആറാം ക്ലാസില്‍ പഠി­ക്കു­മ്പോള്‍ ഞങ്ങളുടെ ക്ലാസ്സിലെ അല്‍പം മുതിര്‍ന്ന ഒരു പെണ്‍കു­ട്ടി, സുന്ദരി എല്ലാ­വര്‍ക്കും അവളെ ഇ­ഷ്ട­മാ­ണ്. അവളും എല്ലാ­വ­രോടും സ്‌നേഹ­ത്തി­ലാണ് ഇട­പെ­ടു­ന്ന­ത്.

അവ­ളുടെ അച്ഛന്റെ ജോലി­യില്‍ സ്ഥലം­മാറ്റം കിട്ടി­യ­പ്പോള്‍ മറ്റൊരു സ്‌കൂളി­ലേക്ക് അവളും മാറി­പ്പോ­യി. ഈ അവ­സ­ര­ത്തില്‍ എനിക്കും മറ്റു കൂട്ടു­കാര്‍ക്കും എഴു­ത്തു­കള്‍ സ്‌കൂളിലെ അഡ്ര­സ്സില്‍ വരു­മാ­യി­രു­ന്നു. എല്ലാം ഹെഡ്മാസ്റ്റര്‍ക്കാണ് ആദ്യം പോസ്റ്റ്മാന്‍ നല്‍കു­ന്ന­ത്. ബോക്‌സില്‍ നിക്ഷേ­പി­ച്ചാല്‍ ഞങ്ങല്‍ വിദ്യാര്‍ത്ഥി­കള്‍ നോക്കെ­യെ­ടു­ക്കും. ഇങ്ങനെ ഒരു അവ­സ­ര­ത്തില്‍ സ്‌കൂള്‍ മാറി­പ്പോയ വിദ്യാര്‍ത്ഥിനി ഞങ്ങള്‍ നാല് പേര്‍ കൂട്ടായ സംഘത്തിന് ഒരു എഴുത്ത് അയ­ച്ചു.

Article, Ibrahim Cherkalaഞങ്ങള്‍ തമാ­ശ­യായി വായിച്ച് തള്ളി. പക്ഷെ, അവ­ളുടെ സ്‌കൂള്‍ അഡ്രസ്സ് അതില്‍ ഉണ്ടാ­യി­രു­ന്നു. ഞങ്ങ­ളുടെ കുട്ടിമന­സ്സില്‍ മുള­പൊ­ട്ടിയ ആദ്യ പ്രണയം ഓരോ കത്തു­ക­ളായി തമ്മില്‍ അറി­യാതെ എഴു­തി. ആഴ്ച­കള്‍ കഴി­ഞ്ഞ­പ്പോള്‍ നാലു­പേ­രെയും ഹെഡ്മാഷ് ഓഫീ­സില്‍ വിളി­പ്പി­ച്ചു. മാഷ് നാട്ടു­കാ­ര­നാ­ണ്. എല്ലാ­വ­രു­ടെയും മാതാ­പി­താ­ക്കളെ അദ്ദേ­ഹ­ത്തിന് അറി­യാം. ചൂരല്‍ വടി കൈയ്യില്‍ പിടിച്ച് ദേഷ്യ­ത്തി­ലാണ് മാഷിന്റെ നില്‍പ്. എന്തു­പറ്റി? എല്ലാ­വരും പേടി­യോടെ നിശ­ബ്ദ­രായി നിന്നു. മാഷ് ഞങ്ങ­ളെ മാറിമാറി നോക്കി. മേശ­യില്‍ വെച്ച കത്തു­കള്‍ എടുത്തു ഞങ്ങ­ളുടെ നേര്‍ക്കു നീട്ടി. ''ഇത് നിങ്ങള്‍ എഴു­തി­യ­താണോ?'' ഞങ്ങള്‍ പേടി­യോടെ പര­സ്പരം നോക്കി. നാല് പേരും തമ്മില്‍ പറ­യാതെ പെണ്‍കു­ട്ടിക്ക് എഴു­തിയ കത്ത് ആ സ്‌കൂളിലെ ഹെഡ്മാഷ് ഞങ്ങ­ളുടെ മാ­ഷിന് അയച്ചു കൊടു­ത്ത­താ­ണ്. മാഷിന്റെ ചൂരല്‍ പുള­ഞ്ഞു. നാല് പേര്‍ക്കും കൈയ്യിലും ചന്തി­യിലും നല്ല അടി കിട്ടി. ഇനി ഇങ്ങനെ എന്തെ­ങ്കിലും ഉണ്ടാ­യാല്‍ നിങ്ങ­ളുടെ രക്ഷി­താ­ക്കളെ വിവരം അറി­യി­ക്കും. ഹെഡ്മാഷ് ഉച്ച­ത്തില്‍ അറി­യി­ച്ചു. ഓഫീ­സില്‍ ഇടയ്ക്ക് കേറിവന്ന് പോയി­ക്കൊ­ണ്ടി­രി­ക്കുന്ന അദ്ധ്യാ­പ­ക­രുടെ മുഖത്തു നോക്കാന്‍ പേടി­യാ­യി. ഹെഡ്മാഷിന്റെ മുന്നില്‍ നിന്ന് രക്ഷ­പ്പെട്ട് കണ്ണ് തുടച്ച് ക്ലാസ്സില്‍ എത്തി. എല്ലാ­വരും ഞങ്ങ­ളെ­തന്നെ നോക്കു­ന്നു. അപ­മാ­നവും ദു:ഖവും അട­യ്ക്കാന്‍ കഴി­യാതെ തലതാഴ്ത്തി ഉച്ച­വരെ കഴി­ച്ചു­കൂ­ട്ടി.

Article, Ibrahim Cherkala

ആദ്യ പ്രണ­യ­ത്തിന്റെ കത്തു­കള്‍ അവിടെ വെച്ച് കീറി. കാസര്‍കോട് ഹൈസ്‌കൂ­ളില്‍ ചേര്‍ന്നു പഠി­ക്കു­മ്പോള്‍ കൂട്ടു­കാര്‍ വഴി പിരിഞ്ഞു; പാതി­വ­ഴി­യില്‍ വിദ്യാ­ഭ്യാസം ഉപേ­ക്ഷി­ച്ച­വര്‍ അധി­കം.... ആ പെണ്‍കു­ട്ടിയെ മറ്റൊ­രി­ക്കല്‍ കണ്ടെ­ങ്കിലും മാഷിന്റെ ചൂരല്‍പ്ര­ഹ­ര­ത്തിന്റെ നൊമ്പ­ര­ത്തില്‍ ഒന്ന് ചിരി­ക്കാന്‍ പോലും ധൈര്യം കിട്ടി­യി­ല്ല. അവള്‍ക്കും ശിക്ഷ കിട്ടി­യി­രി­ക്കും. അതു­കൊ­ണ്ടാ­യി­രിക്കാം അവള്‍ കണ്ട ഭാവം നടി­ക്കാതെ നട­ന്നു­പോ­യ­ത്. പിന്നീട് കിട്ടിയ എന്തെല്ലാം എഴു­ത്തു­കള്‍. അവ­യില്‍ നിറഞ്ഞു നിന്ന അനു­ഭ­വ­ങ്ങള്‍, സംഭ­വ­ങ്ങള്‍, ജീവിത വഴി­ത്തി­രി­വു­കള്‍, ഓരോന്നും പരി­­ശോ­ധി­ക്കാം.


ശേ­ഷം അ­ടുത്ത അ­ധ്യാ­യ­ത്തില്‍ പ്ര­തീ­ക്ഷിക്കുക
(പോസ്റ്റ്മാനും, പോസ്റ്റ്‌ബോക്‌സ് നമ്പരും)

Also read:
കീറി­ക്ക­ള­യാത്ത ചില കുറി­മാ­ന­ങ്ങള്‍

Keywords: Article, Ibrahim Cherkala,

Post a Comment