Follow KVARTHA on Google news Follow Us!
ad

Heritage Day | ഏപ്രിൽ 18 ലോക പൈതൃക ദിനം: ഭൂതകാലത്തിന്റെ സംരക്ഷണം, ഭാവി തലമുറകളുടെ ബാധ്യത

ഇത്തവണത്തെ പ്രമേയം 'പൈതൃകവും കാലാവസ്ഥയും' എന്നതാണ് Heritage Day, Culture, History, Significance, Special Days
ന്യൂഡെൽഹി: (KVARTHA) ഏപ്രിൽ 18 ലോക പൈതൃക ദിനമായി ആചരിക്കുന്നു. നമ്മുടെ പൂർവികർ നമുക്ക് സമ്മാനിച്ച സാംസ്കാരികവും ചരിത്രപരവുമായ അമൂല്യ നിധികളെക്കുറിച്ച് ഓർമ്മിപ്പിക്കാനും അവയെ സംരക്ഷിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം ഊന്നിപ്പറയാനുമാണ് ഈ ദിനം ആചരിക്കുന്നത്. 1983-ൽ യുനെസ്കോയാണ് ഈ ദിനം ആദ്യമായി ആചരിച്ചത്.

World Heritage Day: Theme, History and Importance

ചരിത്രം


1982-ലാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ മൊമന്റ്‌സ് ആന്റ് സൈറ്റ്‌സ് (ICOMOS) ലോക പൈതൃക ദിനമെന്ന ആശയം ലോക ജനതയ്ക്ക് മുന്നിൽ കൊണ്ടുവന്നത്. യുഎന്‍ ജനറല്‍ അസംബ്ലി ഇതിന് അംഗീകാരം നല്‍കിയത് 1982ലായിരുന്നു. തുടർന്ന്, 1983-ൽ യുനെസ്കോയുടെ ജനറൽ കോൺഫറൻസ് ഇത് അംഗീകരിച്ചു. അങ്ങനെയാണ് 1983 മുതൽ എല്ലാ വർഷവും ഏപ്രിൽ 18 ലോക പൈതൃക ദിനമായി ആചരിക്കാൻ തുടങ്ങിയത്

പ്രാധാന്യം


മനുഷ്യന്റെ സാംസ്‌കാരിക നേട്ടങ്ങളെ ബഹുമാനിക്കുന്നതിനും ലോകത്തിലെ പ്രകൃതിദത്തമായ വിഭവങ്ങളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലോക പൈതൃക ദിനം ആചരിക്കുന്നത്. കാലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട തനതായ സംസ്‌കാരങ്ങള്‍, പാരമ്പര്യങ്ങള്‍, പുരാവസ്തുക്കള്‍, കെട്ടിടങ്ങള്‍, ആചാരങ്ങള്‍ എന്നിവയുടെ പ്രാധാന്യത്തെ ഈ ദിനം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലുടനീളമുള്ള പൈതൃകങ്ങളുടെ പ്രാധാന്യം മനസിലാക്കാനും ഉൾകൊള്ളാനും ലോക പൈതൃക ദിനം ഉപയോഗിക്കാം. 2024-ലെ ലോക പൈതൃക ദിനത്തിന്റെ പ്രമേയം 'പൈതൃകവും കാലാവസ്ഥയും' എന്നതാണ്. കാലാവസ്ഥാ വ്യതിയാനം നമ്മുടെ പൈതൃക സ്ഥലങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും അവയെ സംരക്ഷിക്കാൻ നമുക്ക് എന്തുചെയ്യാൻ കഴിയുമെന്നും ഇത് ഓർമ്മപ്പെടുത്തുന്നു.

ഇന്ത്യയിലെ പൈതൃക സ്ഥലങ്ങൾ


ഇന്ത്യയിൽ, 32 ലോക പൈതൃക സ്ഥലങ്ങളുണ്ട്. അജന്താ-എല്ലോറ ഗുഹകൾ, താജ്മഹൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ ദിനത്തിൽ, ഈ സ്ഥലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നാം കൂടുതൽ ബോധവാന്മാരാകുകയും അവയെ സംരക്ഷിക്കാൻ നടപടിയെടുക്കുകയും വേണം.

ഇന്ത്യയിലെ ചില പ്രശസ്തമായ യുനെസ്കോ ലോക പൈതൃക സൈറ്റുകൾ

ആഗ്ര കോട്ട, ഉത്തര്‍പ്രദേശ്
അജന്ത ഗുഹകള്‍, മഹാരാഷ്ട്ര
മധ്യപ്രദേശിലെ സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങള്‍
ചമ്പാനര്‍-പാവഗഡ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്, ഗുജറാത്ത്
ഛത്രപതി ശിവജി ടെര്‍മിനസ് (മുമ്പ് വിക്ടോറിയ ടെര്‍മിനസ്), മഹാരാഷ്ട്ര
ഗോവയിലെ പള്ളികളും കോണ്‍വെന്റുകളും
എലിഫന്റ ഗുഹകള്‍, മഹാരാഷ്ട്ര
എല്ലോറ ഗുഹകള്‍, മഹാരാഷ്ട്ര
ഫത്തേപൂര്‍ സിക്രി, ഉത്തര്‍പ്രദേശ്
ഗ്രേറ്റ് ലിവിംങ് ചോള ക്ഷേത്രങ്ങള്‍, തമിഴ്നാട്

കര്‍ണാടകയിലെ ഹംപിയിലെ സ്മാരകങ്ങൾ
തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ സ്മാരകങ്ങളുടെ കൂട്ടം
കര്‍ണാടകയിലെ പട്ടടക്കലിലെ സ്മാരകങ്ങൾ
രാജസ്ഥാനിലെ കുന്നിന്‍ കോട്ടകള്‍
ഗുജറാത്തിലെ അഹമ്മദാബാദ് ചരിത്ര നഗരം
ഹുമയൂണിന്റെ ശവകുടീരം, ഡല്‍ഹി
ജയ്പൂര്‍ സിറ്റി, രാജസ്ഥാന്‍
ജന്തര്‍ മന്തര്‍, രാജസ്ഥാന്‍
കാസിരംഗ നാഷണല്‍ പാര്‍ക്ക്, അസം
കിയോലാഡിയോ നാഷണല്‍ പാര്‍ക്ക്, രാജസ്ഥാന്‍

ഖജുരാഹോ ഗ്രൂപ്പ് ഓഫ് മോണുമെന്റ്‌സ്, മധ്യപ്രദേശ്
ബിഹാറിലെ ബോധഗയയിലെ മഹാബോധി ക്ഷേത്ര സമുച്ചയം
നന്ദാദേവി ആൻഡ് വാലി ഓഫ് ഫ്‌ലവേഴ്സ് നാഷണല്‍ പാര്‍ക്ക്, ഉത്തരാഖണ്ഡ്
നീലഗിരി മൗണ്ടന്‍ റെയില്‍വേ, തമിഴ്‌നാട്
രാജസ്ഥാനിലെ കൊട്ടാരങ്ങള്‍
കുത്തബ് മിനാറും സ്മാരകങ്ങളും, ഡല്‍ഹി
റാണി-കി-വാവ്, ഗുജറാത്ത്
റെഡ് ഫോര്‍ട്ട് കോംപ്ലക്‌സ്, ഡല്‍ഹി
മധ്യപ്രദേശിലെ ഭീംബേട്കയിലെ റോക്ക് ഷെല്‍ട്ടറുകള്‍

സുന്ദര്‍ബന്‍സ് നാഷണല്‍ പാര്‍ക്ക്, പശ്ചിമ ബംഗാള്‍
താജ്മഹല്‍, ഉത്തര്‍പ്രദേശ്
ചണ്ഡിഗഡിലെ ലെ കോര്‍ബ്യൂസിയറിന്റെ വാസ്തുവിദ്യാ പ്രവര്‍ത്തനം
മുംബൈയിലെ വിക്ടോറിയന്‍ ആന്‍ഡ് ആര്‍ട്ട് ഡെക്കോ എന്‍സെംബിള്‍
പശ്ചിമഘട്ടം: മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്
മുംബൈയിലെ വിക്ടോറിയന്‍ ഗോതിക്, ആര്‍ട്ട് ഡെക്കോ എന്‍സെംബിള്‍സ്.

Keywords: Heritage Day, Culture, History, Significance, Special Days, World, New Delhi, Ancestors, UNESCO, ICOMOS, UN General Assembly, Culture, Traditions, Antiques, Rituals, Agra Fort, World Heritage Day: Theme, History and Importance. 

Post a Comment