Follow KVARTHA on Google news Follow Us!
ad

Booked | തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ റെയ്ഡിന് എത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്ത് ബംഗാള്‍ സര്‍കാരിന്റെ തിരിച്ചടി

അര്‍ധരാത്രി പൊലീസിനെ അറിയിക്കാതെയാണ് പരിശോധനയ്‌ക്കെത്തിയതെന്ന് മമത ബാനര്‍ജി West Bengal Police Files FIR, Molestation Charge, Complaint, NIA, National
കൊല്‍കത: (KVARTHA) തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്ത് ബംഗാള്‍ സര്‍കാരിന്റെ തിരിച്ചടി. മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ 2022ലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കഴിഞ്ഞദിവസം എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയത്.

ഈസ്റ്റ് മിഡ്‌നാപുരില്‍ താമസിക്കുന്ന നേതാക്കളുടെ വസതിയിലായിരുന്നു റെയ്ഡ്. വിശദമായ പരിശോധനയ്ക്കു പിന്നാലെ തൃണമൂല്‍ നേതാക്കളായ ബാലയ് ചരണ്‍ മൈത്രി, മനോബ്രത ജാന എന്നിവരെ അറസ്റ്റ് ചെയ്തു. റെയ്ഡിന് പിന്നാലെ ഇവരുടെ കുടുംബാംഗങ്ങളുടെ പരാതിയിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമം ഉള്‍പെടെ ചുമത്തി സര്‍കാര്‍ കേസെടുത്തത്.

West Bengal Police Files FIR Including Molestation Charges Against NIA After Scuffle With Locals In East Midnapore, Kolkata, News, West Bengal Police Files FIR, Molestation Charge, Complaint, NIA, Allegation, Natives, Arrest, National
 
അറസ്റ്റിലായ പ്രതികളുമായി കൊല്‍കതയിലേക്കു മടങ്ങുംവഴി എന്‍ഐഎ സംഘത്തിന്റെ വാഹനം തടഞ്ഞ് ആള്‍ക്കൂട്ടം കല്ലെറിഞ്ഞിരുന്നു. ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥന് പരുക്കേല്‍ക്കുകയും ചെയ്തു. പിന്നീട് കേന്ദ്ര സേനയെത്തിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാന്‍ കഴിഞ്ഞത്.

അര്‍ധരാത്രി പൊലീസിനെ അറിയിക്കാതെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ നേതാക്കളുടെ വീട്ടില്‍ റെയ്ഡിനെത്തിയതെന്നും യഥാര്‍ഥ പ്രതികള്‍ എന്‍ഐഎ ആണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റിലായവരുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ ലൈംഗികാതിക്രമം ഉള്‍പെടെ ചുമത്തി കേസ് രെജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ മനോബ്രത ജാനയുടെ ഭാര്യ മോനി ജാന ഉള്‍പെടെയുള്ളവരാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബംഗാള്‍ പൊലീസില്‍ പരാതി നല്‍കിയത്.

മുന്‍പ് ബംഗാളിലെ തന്നെ സന്ദേശ് ഖലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശാജഹാന്‍ ശൈഖിന്റെ വീട്ടില്‍ റെയ്ഡിനു പോയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

Keywords: West Bengal Police Files FIR Including Molestation Charges Against NIA After Scuffle With Locals In East Midnapore, Kolkata, News, West Bengal Police Files FIR, Molestation Charge, Complaint, NIA, Allegation, Natives, Arrest, National.

Post a Comment