Follow KVARTHA on Google news Follow Us!
ad

Vishu & Payasam | സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു; സദ്യയ്ക്ക് വിളമ്പാന്‍ ഒരു കിടിലന്‍ പായസം തയ്യാറാക്കാം

ആഘോഷങ്ങളെന്നും വ്യത്യസ്ത രുചികള്‍ കൂടിചേരുന്ന കലവറ Vishu 2024, Easy, Tasty, Payasam, Recipe, Milk Payasam, Special, Festival, Celebrations, Happy
കൊച്ചി: (KVARTHA) ഈ വര്‍ഷവും ശുഭവും സന്തോഷവും നിറഞ്ഞ പുതുദിന ആരംഭത്തിലെ വിഷുവിനെ വരവേല്‍ക്കാന്‍ കേരളീയര്‍ ഒരുങ്ങിക്കഴിഞ്ഞു. സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷങ്ങള്‍ക്കായി ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ട്, കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്.

വിഷുവിന് കണിക്കാണലും കൈ നീട്ടവും അല്ലാതെ സദ്യയ്ക്കും പായസത്തിനും പ്രത്യേകതകളുണ്ട്. കാരണം ആഘോഷങ്ങള്‍ എന്നും വ്യത്യസ്ത രുചികള്‍ കൂടിചേരുന്ന കലവറ കൂടിയാണ്. പുളിയും എരുവും കൂടെ മധുരവും കൂടിയാല്‍ സദ്യ കഴിച്ചതിന് തൃപ്തിയായി.

സദ്യ വിഭവങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്നത് പായസം തന്നെയാണ്. 16 കൂട്ടം കറികള്‍ കൂട്ടി ഊണ് കഴിച്ച് അവസാനം സ്വാദേറിയ പായസവും കഴിച്ചാല്‍ വയറും മനസും മധുരം അകത്തുചെന്നാല്‍ ദഹനവും ഒരുപോലെ നടക്കും. ഈ വിഷുസദ്യയ്ക്ക് വിളമ്പാന്‍ എളുപ്പവും കിടിലവുമായ പാല്‍ പായസം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാം.


 ചേരുവകള്‍:

2 ലിറ്റര്‍ പാല്‍, 125 ഗ്രാം ഉണക്കലരി, ഏലയ്ക്ക പൊടി ആവശ്യത്തിന്, 400 ഗ്രാം പഞ്ചസാര, അര ടീസ്പൂണ്‍ നെയ്യ്, അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ആവശ്യത്തിന്, അര ലിറ്റര്‍ വെള്ളം.

തയ്യാറാക്കുന്ന വിധം: അടി കട്ടിയുള്ള ഉരുളി അടുപ്പത്ത് വെച്ച് നെയ്യൊഴിച്ച് ചൂടായി വരുമ്പോള്‍ വെള്ളം ഒഴിക്കണം. വെള്ളം തിളക്കുമ്പോള്‍ പാല്‍ ഒഴിച്ച് തിളക്കുന്നവരെ തുടരെ ഇളക്കുക. ഇളം പിങ്ക് നിറമാകുമ്പോള്‍ അരി കഴുകി ഇടണം. അരി മുക്കാല്‍ വേവാകുമ്പോള്‍ പഞ്ചസാര ചേര്‍ക്കാം. അരി വെന്ത് കുറുകി വരുമ്പോള്‍ തീയണക്കാം. ശേഷം ഏലയ്ക്കാ പൊടി ചേര്‍ത്ത് 10 മിനിറ്റ് തുടരെ ഇളക്കണം. അവസാനം അല്പം നെയ്യില്‍ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തുകോരി ചേര്‍ത്താല്‍ പാല്‍ പായസം തയ്യാര്‍.

Keywords: News, Kerala, Kerala-News, Vishu-News, Vishu 2024, Easy, Tasty, Payasam, Recipe, Milk Payasam, Special, Festival, Celebrations, Happy, Vishu 2024: Easy and tasty payasam recipe.

Post a Comment